ജീവനുണ്ടെങ്കിലേ അടുത്ത വർഷവും പൊങ്കാലയ്‌ക്കൊക്കെ പോകാൻ പറ്റൂ എന്നൊക്കെ പറയണമെന്നുണ്ട്, ആരോട് മലയാളിയോടോ ?

123

Adv Harish Vasudevan Sreedevi

കൊറോണ കാലമാണ്, ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ആറ്റുകാൽ പൊങ്കാലയ്ക്കും കുരിശുമലയ്ക്കും ഒന്നും തൽക്കാലം ആരും പോകരുത്, ജീവനുണ്ടെങ്കിലേ അടുത്ത വർഷവും ഇതിനൊക്കെ പോകാൻ പറ്റൂ.എന്നൊക്കെ പറയണമെന്നുണ്ട്. ആരോട് മലയാളിയോടോ ? കേരളത്തിലെ ആരോഗ്യസംരക്ഷണ സംവിധാനത്തെപ്പറ്റി BBC പോലും പുകഴ്ത്തി പറഞ്ഞു. എന്നാൽ തൽക്കാലം ഇത്തരം ഫെസ്റ്റിവൽ ഒഴിവാക്കാൻ ശൈലജ ടീച്ചറൊന്ന് പറഞ്ഞു നോക്കട്ടെ, “ഭക്തിയെ കമ്യൂണിസം തകർക്കുന്നു” “ഇത് ചൈനയല്ല””ദൈവം രക്ഷിക്കും” എന്നൊക്കെ പറഞ്ഞു വരും ആളുകൾ.കൊലയാളി ആനയില്ലാതെ പൂരം ആഘോഷിക്കാൻ പറ്റാത്ത ജനതയാണ്. അവരോട് വേദം ഓതരുത്.അതുകൊണ്ട്, ആളുകൾ റിസ്‌ക്ക് എടുത്ത് പൊങ്കാലയിടട്ടേ.. കൊറോണ എങ്കിൽ കൊറോണ എന്നു വിചാരിച്ചോണം.. അതാ നല്ലത്.

Advertisements