Connect with us

ഇത്തരം ജഡ്ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോട് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലിരുന്നു കൊണ്ട് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചത് ഇന്ത്യയുടെ നിയമസംവിധാനത്തെ

 27 total views

Published

on

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോട് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലിരുന്നു കൊണ്ട് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചത് ഇന്ത്യയുടെ നിയമസംവിധാനത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു. ഒരു റേപ്പിസ്റ്റിനെ കൊണ്ട് ഇരയെ വിവാഹം കഴിപ്പിക്കാൻ ഇടനിലക്കാരൻ അയി നില്ക്കാൻ നിങ്ങളാരാണ് എന്ന് അഡ്വ ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.

ഹരീഷ് വാസുദേവന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചീഫ് ജസ്റ്റിസ് വിവാഹ ദല്ലാളോ?

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് കയറി വാ പൊത്തിപ്പിടിച്ചു ബലാൽസംഗം ചെയ്തു. മുഖത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീട് 10-12 തവണ ബലാൽസംഗം ചെയ്തു. പരാതിപ്പെടാൻ പോലീസിൽ പോയ അമ്മയെ ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പിടീച്ചു, വിവാഹം കഴിച്ചുകൊള്ളാം എന്നു വാഗ്ദാനം നൽകി. സർക്കാർ ജീവനക്കാരനായ പ്രതി. പെണ്കുട്ടി പ്രായപൂർത്തി ആയപ്പോൾ അവൾ പരാതി നൽകി. പോക്സോ കേസെടുത്തു.സെഷൻസ് കോർട്ട് മുൻകൂർ ജാമ്യം അനുവദിച്ചു. ഇര ഹൈക്കോടതിയെ സമീപിച്ചപ്പോൾ അത് റദ്ദാക്കി. അതിനെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചു.സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപരമായി ശരിയാണോ അല്ലയോ എന്ന് നോക്കേണ്ട ജോലിയാണ് സുപ്രീംകോടതിയുടെത്.
കേസിൽ ജാമ്യഹരജി കേൾക്കവേ, “നിങ്ങൾക്കവളെ വിവാഹം കഴിക്കാമോ” എന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. “ഞങ്ങൾ പറഞ്ഞത് കൊണ്ടാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എന്നു നാളെ നിങ്ങൾ പറയും. അത് വേണ്ട, ഞങ്ങൾ നിർബന്ധിക്കുകയല്ല” ചീഫ് ജസ്റ്റിസ് പറഞ്ഞു.

“അറസ്റ്റ് ചെയ്താൽ പ്രതിയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യും” – വക്കീൽ.
“ഒരു മൈനർ പെണ്കുട്ടിയെ ബലാൽസംഗം ചെയ്യുമ്പോ ഓർക്കണമായിരുന്നു ജോലി ഉണ്ടെന്ന്” – ചീഫ് ജസ്റ്റിസ്.
“നേരത്തേ വിവാഹം കഴിക്കാൻ തയാറായിരുന്നു. ഇര സമ്മതിച്ചില്ല.
അതുകൊണ്ട് പ്രതി വേറെ വിവാഹം കഴിച്ചു” – വക്കീൽ.

4 ആഴ്ചത്തേയ്ക്ക് അറസ്റ്റ് തടഞ്ഞു കോടതി ഉത്തരവിട്ടു. ഇനി പ്രതിക്ക് ജാമ്യഹരജി നൽകാം. ചോദ്യം ചെയ്യാനോ തെളിവെടുക്കാനോ പോലീസിന്റെ കയ്യിൽ പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്ന കാര്യം സംശയമാണ്. ആ കേസ് ഒരു തീരുമാനമാകും.

Bar & Bench ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ കോർട്ട് റിപ്പോർട്ടിംഗ് മാധ്യമങ്ങളിൽ വന്ന വാർത്തയിലെ വിവരങ്ങളാണ്. ഇത് ശരിയാണെന്ന് വിശ്വാസിച്ചാണ് ബാക്കി പറയുന്നത്.സത്യമാണെങ്കിൽ, ഇത്തരം ജഡ്ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല.വക്കീലല്ലേ, ആ വിധിയെ അതിന്റെ മെറിറ്റിൽ അല്ലേ വിമർശിക്കേണ്ടത് എന്നൊക്കെ സഹപ്രവർത്തകർ ചോദിച്ചേക്കാം. ക്ഷമിക്കണം, ഇക്കാര്യത്തിൽ എനിക്കങ്ങനെ തോന്നുന്നില്ല.പോക്സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്പോൾ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാൻ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം? വിവാഹം ചെയ്താൽ ചെയ്ത കുറ്റം ഇല്ലാതാകുമോ? ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ ആ ഇരയുടെ വിവാഹ ദല്ലാൾപ്പണി ഏല്പിച്ചിട്ടുണ്ടോ? റേപ്പ് കേസിൽ വിവാഹം എങ്ങനെയാണ് ഓപ്‌ഷനായി വരുന്നത്? ഏത് നിയമം?

18 തികഞ്ഞ യുവതി ആയിരുന്നെങ്കിൽ Consent ഉണ്ടായിരുന്നു എന്ന് വാദത്തിനെങ്കിലും സമ്മതിക്കമായിരുന്നു. ഇത് 16 വയസുള്ള പെൺകുട്ടിയാണ്. സമ്മതം കൊടുക്കാനുള്ള പ്രായം പോലുമായിട്ടില്ല. ഈ കാരണങ്ങളാൽ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവ് ‘അട്രോഷ്യസ്’ എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അതിൽ എന്ത് തെറ്റുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്?

അധികാരത്തിന്റെ ആനപ്പുറത്ത് ഇരിക്കുമ്പോൾ എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യം അല്ലാതെ മറ്റെന്താണ് ഇത്? തോന്നിയവാസം അല്ലാതെ മറ്റെന്താണിത്? മൈ ലോഡ്, നിങ്ങൾ ജാമ്യം കൊടുക്കുകയോ റദ്ദാക്കുകയോ ഒക്കെ ചെയ്തോളൂ, വിധിയിൽ അതിന്റെ കാരണങ്ങൾ എഴുതി വെയ്ക്കൂ. അല്ലാതെ റേപ്പിസ്റ്റിനു ഇരയെ വിവാഹം കഴിക്കാനുള്ള ഓപ്‌ഷൻ വെയ്ക്കാൻ നിങ്ങളാരാണ്? റേപ്പ് വിക്ടിമിന്റെ സെക്ഷ്വൽ ഏജൻസി സുപ്രീംകോടതിക്കാണോ?Shame on you, Mr.Chief Justice.

Advertisement

ഇത് പറയുന്നതിന്റെ പേരിൽ എന്നെ കോടതിയലക്ഷ്യം എടുത്ത് കഴുവേറ്റാൻ വിധിക്കുകയാണെങ്കിൽ മൈ ലോഡ്, അങ്ങോട്ടു വിളിപ്പിക്കൂ.
ബാക്കി നേരിൽ മുഖത്ത് നോക്കി പറയാം. സന്നദ് പോയാലും ഈ രാജ്യത്തെ ജുഡീഷ്യറിയെ അപമാനിക്കുന്നവരുടെ മുന്നിൽ മുട്ടിലിഴയാൻ ഉദ്ദേശിച്ചിട്ടില്ല.ആവർത്തിക്കുന്നു, ഇങ്ങനെ പോയാൽ ഇത്തരം ജഡ്ജിമാരെ ജനം തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല.

 28 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment43 mins ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement