Connect with us

Featured

മുകേഷ് എം.എൽ.എ യുടെ വോയ്‌സ് റിക്കോർഡ് ഉണ്ടാക്കിയ പബ്ലിക് ഡാമേജ്‌ എന്തെന്നെറിയാമോ ?

നടൻ മുകേഷിന്റെ നിലപാടുകളോട് എനിക്കു പത്തു പൈസയുടെ ബഹുമാനമില്ല. സിനിമാ മേഖലയേ ഒരു സ്ത്രീവിരുദ്ധ ഇടമാക്കി നിലനിർത്തുന്നതിൽ

 71 total views,  1 views today

Published

on

Adv Harish Vasudevan Sreedevi യുടെ ഫേസ്ബുക്ക് കുറിപ്പ്

നടൻ മുകേഷിന്റെ നിലപാടുകളോട് എനിക്കു പത്തു പൈസയുടെ ബഹുമാനമില്ല. സിനിമാ മേഖലയേ ഒരു സ്ത്രീവിരുദ്ധ ഇടമാക്കി നിലനിർത്തുന്നതിൽ അങ്ങേരുടെ സംഭവനയെപ്പറ്റി ശക്തമായ എതിർപ്പ് ഉണ്ടുതാനും. അതല്ല വിഷയം.

ഒരാൾ ഫോൺ എടുത്തില്ലെങ്കിൽ എടുക്കുംവരെ തുടർച്ചയായി വിളിക്കുക എന്നത്, എമർജൻസി അല്ലെങ്കിൽ, മര്യാദയില്ലായ്മ ആണ്. അതൊരു വിദ്യാർത്ഥിയുടെ പക്വതയില്ലായ്മ ആണെന്ന് കരുതാം. എന്നാൽ, മുൻകൂട്ടി പ്ലാൻ ചെയ്തു ആ കോൾ റെക്കോർഡ് ചെയ്യുക എന്നത് മര്യാദയില്ലായ്മ മാത്രമല്ല ദുരുദ്ദേശപരവുമാണ്. ആദ്യത്തെതിൽ എടുക്കുന്ന നിഷ്കളങ്കത എന്ന വാദം രണ്ടാമത്തെതിൽ പൊളിഞ്ഞു വീഴും. അതിലൊരു നിഷ്കളങ്കതയുമില്ല.

ഒരു MLA യ്ക്കും MP ക്കും മന്ത്രിക്കും മുഴുവൻ നാട്ടുകാരുടെയും സകല ഫോണ് കോളും എടുത്ത് മറുപടി പറയേണ്ട ഒരു ബാധ്യതയുമില്ല. ഫോണ് കോളുകളിൽ പ്രശ്നപരിഹാരം ഓരോ പൗരനും ചുമ്മാ ആഗ്രഹിക്കാം എന്നല്ലാതെ അതൊരു അവകാശമൊന്നുമല്ല. അവകാശമാക്കാൻ പാടില്ല താനും. അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളിൽ ഇരിക്കുന്ന സർക്കാർ ജീവനക്കാർ തൊഴിൽ എടുക്കുന്ന വേളയിൽ മൊബൈൽ ഫോണ് കോളുകൾ എടുക്കുന്നതിനു പോലും നിയമപരമായി നിയന്ത്രണമുണ്ട്. കോളുകൾ നിരന്തരം പ്രയോറിറ്റികളെ മറികടക്കുന്നതും തുടരുന്ന ജോലിക്ക് തടസവുമാണ്.

വരുന്ന കോളുകൾ മുഴുവനെടുക്കുക – ജനപ്രതിനിധികൾക്ക് അങ്ങനെയൊരു ഉത്തരവാദിത്തവുമില്ല. മണ്ഡലത്തിലെ പ്രശ്നങ്ങൾ അഡ്രസ് ചെയ്തു സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും, നിയമസഭയിലെ MLA യുടെ അവകാശങ്ങൾ മണ്ഡലത്തിലെ പൗരന്മാർക്ക് വേണ്ടി ഉപയോഗിക്കാനുമാണ് MLA ക്ക് നിയമപരമായ ഉത്തരവാദിത്തം. അതിനപ്പുറം വല്ലതും ചെയ്യുന്നെങ്കിൽ അതവരുടെ ജനാധിപത്യ മര്യാദ മാത്രം.ഒന്നേ മുക്കാൽ ലക്ഷത്തോളം പൗരന്മാരുണ്ട് ഒരു മണ്ഡലത്തിൽ. 100 ദിവസം കൂടുമ്പോൾ ഓരോരുത്തർക്കും MLA യെ വിളിക്കേണ്ട ഒരു പ്രശ്നമുണ്ടായേക്കാം. 1% പൗരന്മാർ (1750 പേർ) ദിനേന MLA യെ വിളിച്ചാലുള്ള അവസ്ഥ ഓർത്തു നോക്കൂ !! ഒരു വർഷം കൂടുമ്പോൾ ഒരു പൗരന് ഒരു പ്രാവശ്യം MLA യെ വിളിക്കണം എന്നാണെങ്കിൽ, ദിനേന 550 ലധികം കോളുകൾ ഓരോ MLA യും എടുക്കണം. എല്ലാ MLA മാരും കോൾ സെന്റർ നടത്തേണ്ടി വരും.

ഒരു വെള്ളപ്പേപ്പറിൽ വ്യക്തമായി എഴുതി കൊടുത്താൽ ആർക്കും മനസ്സിലാക്കാവുന്ന പരാതികൾ അത് ചെയ്യാതെ ഫോണിൽ പറഞ്ഞു തീർക്കണമെന്നു മടി പിടിക്കുന്ന 5 പേരെയെങ്കിലും ദിനേന ഞാൻ കാണുന്നുണ്ട്. 10 മിനുട്ട് ഗൂഗിളിൽ തിരഞ്ഞു വായിച്ചാൽ തീർക്കാവുന്ന സംശയങ്ങൾ ഫോണിൽ വിളിച്ചു തീർക്കാൻ ശ്രമിക്കുന്ന ഒരാളെങ്കിലും എല്ലാ ആഴ്ചയിലും ഞാൻ കാണാറുണ്ട്. പൊതുപ്രവർത്തകരുടെ പ്രയോറിറ്റി തീരുമാനിക്കുന്നത് നിങ്ങളല്ല, അവർ തന്നെയാണ് എന്നു ജനത്തിന് മനസിലാകണം. Taken for granted ആയി എടുക്കരുത്.

ജനത്തിനേ പേടിച്ച് കോൾ സെന്ററുകളായി മാറില്ല എന്നു ഓരോ ജനപ്രതിനിധിയും പറയണം. ആഴ്ചയിൽ ഒരു ദിവസം സ്വന്തം ഓഫീസിൽ പരാതി സ്വീകരിക്കാനുള്ള ഒരു സംവിധാനമുണ്ടാക്കിയാൽ മതി. കൃത്യമായ ഫോളോ അപ്പ് ഉണ്ടാക്കിയാൽ മതി. disproportionate ആയുള്ള ഫോണ് ഉപയോഗം സ്വന്തം ഭരണഘടനാ കടമകളോടുള്ള ലംഘനമാണ്.

Advertisement

പ്രാഥമികമായ പണി ചെയ്യാതെ വിളിക്കുന്നവരോട് സംസാരിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ, “അറിയാമെങ്കിൽ നിങ്ങൾക്കൊന്നു പറഞ്ഞു തന്നാലെന്താണ്?” എന്നു ദേഷ്യപ്പെടുന്നവർ പോലുമുണ്ട്. “സൗകര്യപ്പെടില്ല” എന്ന് അവരോട് പറയും. ജനാധിപത്യപരമായി സ്വയം അൽപ്പമെങ്കിലും നവീകരിക്കാൻ തയ്യാറാകാത്ത മനുഷ്യർക്കായി ചെലവാക്കാൻ എന്റെ പക്കൽ സമയമില്ല. Doing better things using that time.

മുകേഷിന്റെ അവസ്ഥ കാണുന്ന MLA മാർ ഇനിയെന്ത് ചെയ്യും? കോളുകൾ റിക്കോർഡ് ചെയ്യുമെന്നും സർക്കുലേറ്റു ചെയ്യപ്പെടുമെന്നും പേടിച്ച് തിരക്കുള്ളപ്പോൾ ഒരു കോളുകളും എടുക്കാതെയാകും. പബ്ലിക്കിൽ അവർക്കുള്ള ട്രസ്റ്റ് / വിശ്വാസം ഇല്ലാതാക്കപ്പെട്ടതിനാൽ റിസ്ക് എടുത്തു ഒരു MLA യും ഒരു കാര്യവും സംസാരിക്കില്ല. ആത്യന്തികമായി അത് ജനത്തിന് ദ്രോഹമാണ് ഉണ്ടാക്കുക. അതാണീ വോയ്‌സ് റിക്കോർഡ് ഉണ്ടാക്കിയ പബ്ലിക് ഡാമേജ്‌. സാമൂഹിക വിരുദ്ധമാണത്.

ആരോട് ആയാലും “കരണക്കുറ്റിക്ക് അടിക്കണം, ചൂരൽ വെട്ടി അടിക്കണം” എന്നൊക്കെ ഒരു MLA പറയുന്നത് തോന്നിയവസമാണ്. ഹിംസയാണ്. മുകേഷ്‌ എന്ന നടനെക്കൊണ്ടു കയ്യടിച്ചു കയ്യടിച്ചു ആർത്തു ചിരിച്ചു സിനിമയിലും മിനിസ്ക്രീനിലും മലയാളി പറയിപ്പിച്ച ഡയലോഗ് ആണ് ഇവ, അയാളത് ജീവിതത്തിലേക്ക് കോപ്പി ചെയ്തു. അത്തരം ഡയലോഗ് ജനത്തിനോട് ഇനിയും പറയണമെങ്കിൽ മുകേഷ് MLA സ്ഥാനം രാജി വയ്ക്കണം. ചെയ്തിയിൽ ഖേദിക്കുന്നതായും ക്ഷമ ചോദിക്കുന്നതായും പറഞ്ഞത് സ്വാഗതാർഹം ആണ്.

 72 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement