ഏപ്രിൽ അഞ്ചിന് ജനം ഒറ്റയടിക്ക് ലൈറ്റുകൾ ഓഫ് ചെയ്താൽ സംഭവിക്കാൻ പോകുന്ന ദുരന്തം എന്തെന്നെറിയാമോ ?

1238

കടപ്പാട് : ദത്തൻ ചന്ദ്രമതി

നമ്മുടെ പ്രധാനമന്ത്രിക്ക് പ്രതീകാത്മക പരിപാടികൾ അല്ലാതെ മറ്റെന്തെങ്കിലും ഈ മഹാവ്യാധിയുടെ കാലത്ത് നമ്മോട് പറയുവാൻ ഉണ്ടോ? ഉണ്ട് തീർച്ചയായും ഉണ്ട്. മുഴുവൻ രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും പ്രസിഡന്റുമൊക്കെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്‌ അവരവരുടെ രാജ്യത്ത് കൊറോണയ്ക്ക്‌ എതിരെ എടുത്ത നടപടികൾ വിശദീകരിക്കാനും ജനങ്ങൾക്ക് ആശ്വാസ പാക്കേജുകൾ പ്രഖ്യാപിക്കാനും. അവയുടെ അവലോകനം നടത്തി ജങ്ങളെ അറിയിക്കുന്നതിനുമാണ്. അതൊക്കെ എന്ത്? നമ്മുടെ പ്രധാനമന്ത്രിയ്ക്ക് അത്തരം മീഡിയ മാനിയ ഒന്നും ഇല്ല. ഇടയ്ക്ക് ഇടയ്ക്ക് ക്ഷമ പറയുക, പാത്രം കൊട്ടിക്കുക ലൈറ്റ് തെളിയിക്കുക, ഇത്യാദി കലാപരിപാടികൾ ആണ്. നമ്മുടെ ശക്തി എന്നോർക്കണം. കാരണം ക്ഷമ പറയുക എന്നത് മനുഷ്യന്റെ ഏറ്റവും ഉന്നതമൂല്യം ആണ്. ഭാരതീയ സംസ്ക്കാരത്തിന്റെ ഉന്നതമായ മൂല്യം ഉയർത്തിപ്പിടിക്കാൻ പാത്രം കൊട്ടലിലൂടെ നാം ലോകജനതയ്‌ ക്ക് തെളിയിച്ചു കൊടുത്തു, അത് എല്ലാ രാജ്യങ്ങളും വാഴ്ത്തി പാടിയതുമാണ്. നാം ലൈറ്റ് കത്തിക്കുന്നതിലൂടെ കൊരോണയ്ക്കേതിരായ നമ്മുടെ ഐക്യം രേഖപ്പെടുത്തുകയാണ്. ഇതിലൂടെ നാം പ്രഖ്യാപിക്കുന്നത് “കൊറോണാ നിനക്ക് ഞങ്ങൾ ഭാരതീയരെ ഒരു ചുക്കം ചെയ്യാനാവില്ല ” എന്നാണ്, ഞങ്ങൾ ഭാരതീയർ കട്ട മസാണ് . കർണ്ണാടക അതിർത്തി അടച്ചിട്ട് കൊണ്ട് കേരളത്തെ ശ്വാസം മുട്ടിച്ചു കൊല്ലാൻ യുദ്ധം പ്രഖ്യാപിച്ച തന്റെ പാർട്ടി മുഖ്യമന്ത്രിയോട് അരുത് എന്ന് പറയാത്തതിൽ ഒരു കൊറോണയും ഇടപെടേണ്ട അതു ഞങ്ങളുടെ അഭ്യന്തര കാര്യം ആണ്. കഴിവുകെട്ട ഒരു നേതാവായി പ്രധാനമന്ത്രി തരം താഴ്ന്നിരിക്കുന്ന് എന്നു പറയുന്നവർ കൊറോണയുടെ ചാരന്മാരോ രാജ്യദ്രോഹികളോ മാത്രമാണ്. പാത്രം കൊട്ടിച്ചും ലൈറ്റ് തെളിയിച്ചുകൊണ്ടുമോക്കെ അഞ്ചു പൈസ മുടക്കാതെ കൊറോണയെ തുരത്തുന്നത് കണ്ടിട്ട് അസൂയ മൂത്ത പാക്കിസ്ഥാൻ പക്ഷക്കാരാണ് ഇതിനെ രാഷ്ട്രീയ ഗിമ്മിക്ക്‌ എന്നൊക്കെ അക്ഷേപിക്കുന്നത്! ഹരീഷ് വാസുദേവൻ അത്തരത്തിൽ പെട്ടയാളാണ്, കേട്ടു നോക്കൂ


ഏപ്രിൽ അഞ്ചിന് ജനം ഒറ്റയടിക്ക് ലൈറ്റുകൾ ഓഫ് ചെയ്താൽ സംഭവിക്കാൻ പോകുന്ന ദുരന്തം എന്തെന്നെറിയാമോ ? അഡ്വ ഹരീഷ് വാസുദേവന്റെ വാക്കുകൾ കേൾക്കുക