എ.കെ ആൻറണിയുടെ മകനും അമേരിക്കൻ സൈനിക ജനറൽമാരുമായി എന്താണ് ഡാറ്റ കച്ചവടം?

277

Adv. Jahangeer Amina Razaq
8136 888 889.

കോൺഗ്രസുകാരേ…ഡാറ്റയെക്കുറിച്ചാണ്…ചോർച്ചയെകുറിച്ചാണ്

അമേരിക്കൻ സൈനിക ജനറൽമാർവരെ അംഗങ്ങളായിട്ടുള്ള കമ്പനിക്ക്, ഇന്ത്യൻ പ്രതിരോധരംഗത്തെയടക്കം ഡാറ്റകൾ കൈമാറുന്ന കമ്പനിയിൽനിന്നും പൊടുന്നനെ അപ്രത്യക്ഷനായിട്ടുള്ള ആളുടെ പേരാണ്, #അനിൽആൻറണി. അനിലിന്റെ പിതാവിനെ മലയാളികൾ നന്നായറിയും. വിമോചന സമരനായകനായിട്ടുള്ള എ. കെ ആന്റണിയുടെ മൂത്ത മകനാണ് അനിൽ ആൻറണി. സൈബർഇന്ത്യ എന്ന സ്റ്റാർട്ടപ് കമ്പനിയുടെ ഉടമയും സർവ്വാധിപതിയുമായിരുന്നു അമേരിക്കയിൽ എൻജിനീയറിങ്ങിൽ ഉപരിപഠനം നടത്തിയിട്ടുള്ള അനിൽ ആന്റണി. എന്നാൽ സൈബർ ഇന്ത്യാ വെബ്‌സൈറ്റിൽ നിന്നും Sprinklr വിവാദം ആരംഭിച്ചതുമുതൽ അനിലിനെ കാണാനില്ല എന്നതാണ് ശ്രദ്ധേയം.!

ആന്റണിയുടെ പുത്രൻ മാത്രമല്ല അനിലിപ്പോൾ. KPCC യുടെ IT വിഭാഗം തലവനാണ് അനിൽ. കേരളം കോവിഡ് പ്രതിരോധത്തിൻ്റെ മുൻനിരയിലെ മാതൃകയാകുമ്പോൾ, ഡാറ്റാ ചോർച്ചയെന്ന അനാവശ്യവിവാദം ഉന്നയിച്ചു രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം ശ്രമിക്കുമ്പോൾ, അനിൽ ആന്റണിയെന്ന കോൺഗ്രസ് IT വിഭാഗം തലവനും അയാളുടെ സൈബർ ഇന്ത്യ എന്ന കമ്പനിയും പൊടുന്നനെയുള്ള അസാന്നിദ്ധ്യവും പരിശോധിക്കേണ്ടതാണ്.!

ആദർശധീരനും, രണ്ടു ഗ്ലാസും രണ്ടുപ്ളേറ്റും കൊണ്ട് വീട് കഴിയുന്നവനും, കീറിയ പഴയ ഷർട്ടുകളുള്ളവനും, ഭാര്യയുടെ ശമ്പളമില്ലെങ്കിൽ പട്ടിണി കിടക്കുന്നവനുമൊക്കെയാണ് വലതുപക്ഷ മാധ്യമങ്ങൾ ആന്റണിക്ക് ചാർത്തിക്കൊടുത്തിട്ടുള്ള വീര പരിവേഷങ്ങൾ. എപ്പോഴും മന്ത്രിയും MLA യും MP യും മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യസഭാംഗവുമൊക്കെയായിട്ടുള്ള ആന്റണി എന്തുകൊണ്ടാണ് ഭാര്യയുടെ ശമ്പളമില്ലെങ്കിൽ പട്ടിണികിടക്കുന്നതെന്ന് കേരളത്തിലെ ഒരു മാധ്യമവും എഴുതിക്കണ്ടിട്ടില്ല. മരണമാണ് കോൺഗ്രസ് നേതാക്കളുടെ റിട്ടയർമെന്റ് പ്രായമെന്ന് പറയുന്നത് യൂത്ത് കോൺഗ്രസ് നേതാക്കളാണ്. ആയതിനാൽ ആ വിഷയം വിടുന്നു. അല്പം വർഷങ്ങൾക്കുമുമ്പാണ് ആന്റണിയുടെ ഭാര്യയുടെ പെയിന്റിംഗ് ഒരു വിമാനക്കമ്പനി ലക്ഷങ്ങൾ വിലകൊടുത്തുവാങ്ങിയതും പരിഹാസ്യമായ വിവാദങ്ങളായതാണ്. വിഷയവുമായി ബന്ധമില്ലാത്തതിനാൽ അതിലേക്കൊന്നും കടക്കുന്നില്ല.

വിധ്വംസകവിമോചന സമരത്തിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിടാൻ അമേരിക്കൻ സമ്പത്ത് നിർലോഭം വാങ്ങിയവനാണ് ആന്റണിയെന്നു പറഞ്ഞത് അക്കാലത്തെ അമേരിക്കൻ ചാരസംഘടന CIA യുടെ തലവനായിരുന്ന മാർഷൽ മക്രൂഹനായിരുന്നു. ആന്റണിയുടെയും കോൺഗ്രസിന്റേയും അമേരിക്കൻ വിധേയത്വം പുതിയകഥയല്ല. പക്ഷേ ആന്റണീപുത്രൻ നിർണ്ണായക ഡാറ്റകൾ വിറ്റ് നാടിനെ ഒറ്റുന്നത് മാത്രമാണ് ഈ പോസ്റ്റിൻറെ വിഷയം.

രാജ്യത്തിൻറെ മുൻപ്രതിരോധമന്ത്രിയായിരുന്ന ആന്റണിയുടെ എഞ്ചിനീയറായ മകൻ തൊഴിൽ തുടങ്ങുന്നത് അമേരിക്കൻ കമ്പനികൾക്ക് ഡാറ്റകൈമാറ്റം ചെയ്യുന്ന ഏർപ്പാടിലൂടെയാണ്. അമേരിക്കൻ ഉപരിപഠനം കഴിഞ്ഞു തിരിച്ചെത്തി അനിൽ സ്ഥാപിച്ച സൈബർ ഇന്ത്യ എന്ന കമ്പനിയിലൂടെയാണ് ഈ വ്യാപാരങ്ങൾ സാധ്യമാക്കിയത്. പ്രതിരോധമേഖലയിലും മറ്റും സൈബർ സുരക്ഷ ഉറപ്പാക്കുന്ന ഈ കമ്പനിക്ക് പ്രതിരോധവകുപ്പുമായി ബന്ധമുണ്ടാക്കിയത്, സ്വാഭാവികമായും പ്രതിരോധ മന്ത്രിയായിരുന്ന ആന്റണി തന്നെയാണ്.

ഈ കമ്പനിയിലെ അനിലിനൊപ്പം മൂലധനം മുടക്കിയ ആളുകളുടെ ലിസ്റ്റ് കണ്ടാൽ ആരും ഞെട്ടും. നാറ്റോ സേനയുടെ കമാൻഡറായിരുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥനും, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽവരെ മത്സരിച്ച ജനറൽ വെസ്ലി ക്ളാർക്കാണ് കൂട്ടുകച്ചവടക്കാരിലൊരാൾ. വൈറ്റ് ഹൗസിൽ ക്യാബിനറ്റ് മന്ത്രിയായിരുന്ന റിപ്പബ്ലിക്കുകളുമായും ഡെമോക്രാറ്റുകളുമായും ബന്ധമുള്ള ജെയിംസ് ലീവിറ്റ്, ലോകത്തിലെ പ്രശസ്തനായ ഹാക്കിങ് വിദഗ്ദനായ മൈക്കേൽ മാക്നിനി, അമേരിക്കൻ ദേശസുരക്ഷാ രാഷ്ട്രീയത്തിൽ ദശകങ്ങളുടെ പരിചയസമ്പത്തുള ഡോൺ ഉൽഷ്, പഴയ ചണ്ടീഗഢ് ഗവർണർ ശേഖർ ദത്ത്, അമേരിക്കൻ ബാങ്കിങ് രംഗത്തെ ഇന്ത്യൻ പ്രമുഖൻ വിശാൽ വർമ്മ, ഇന്ത്യൻ IT വിദഗ്ദൻ ശ്രീനിവാസ് മൊരംചെട്ടി… തുടങ്ങിയ പ്രമുഖരുടെ ലിസ്റ്റ് നീളുന്നു.!! (സംശയമുള്ളവർ വെബ്സൈറ്റ് കാണുക.)

ഇന്ത്യാമഹാരാജ്യത്തെ പ്രതിരോധമന്ത്രിയായിരുന്ന “മഹാനായ രാഷ്രീയ നേതാവിൻ്റെ” മകൻറെ പ്രതിരോധരഹസ്യങ്ങൾ അറിയുന്ന സൈബർ ഇന്ത്യാ കമ്പനിയിൽ അമേരിക്കൻ പിണിയാളുകൾക്കു എന്താണ് കാര്യം എന്ന്, നിർദ്ദോഷകരമായ സ്പ്രിങ്കിൾ കമ്പനിയെ വേട്ടയാടുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ചോദിക്കേണ്ടതാണ്. അമേരിക്കയിലെ സൈനിക മേധാവികളും രാഷ്ട്രീയക്കാരും ഈ കമ്പനിയിൽ പണംമുടക്കുന്നത് എന്തിനാണെന്നും.!!

കൗതുകകരമായ കാര്യമെന്തെന്നാൽ ഈ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും, സ്പ്രിങ്കിൾ വിവാദം ഉടലെടുത്ത നാളുകളിലൊന്നിൻ അനിൽ ആന്റണിയുടെ പേരും ചിത്രവും പ്രൊഫൈലും അപ്രത്യക്ഷമായിരിക്കുന്നു എന്നുള്ളതാണ്. കേരളത്തിലെ ഉത്തരവാദിത്വമുള്ള, ദിവസേന ഡസൻ കണക്കിന് വാർത്താസമ്മേളനങ്ങൾ സംഘടിപ്പിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് ഇന്ത്യൻ സൈനിക രഹസ്യങ്ങളറിയുന്ന സൈബർ ഇന്ത്യ എന്ന കമ്പനിയെ അറിയുമോ? അതിൻ്റെ വെബ്സൈറ്റ് കണ്ടിട്ടുണ്ടോ? ആ കമ്പനിയുടെ ഉടമ അനിൽ ആന്റണിയെന്ന KPCC യുടെ IT സെൽ മേധാവിയെ അറിയുമോ? അതീവ നിർണ്ണായക രഹസ്യങ്ങൾ അറിയുന്ന അനിലിന്റെ കമ്പനിയിൽ അമേരിക്കൻ മൂലധനനിക്ഷേപത്തിൻ്റെ താല്പര്യങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങളും മാധ്യമങ്ങളും അന്വേഷിക്കുമോ?! നേരുകൾ ബോധ്യപ്പെട്ടാൽ തുറന്നു പറയാനുള്ള ആർജ്ജവമുണ്ടോ?!

ചോദ്യങ്ങൾ ആവർത്തിക്കുന്നു… ഒന്നേമുക്കാൽ ചക്രത്തിന്റെ പാരസെറ്റാമോൾ കഴിച്ച കോവിഡ് നിരീക്ഷണ ഡാറ്റയല്ല. പ്രതിരോധരഹസ്യങ്ങളും, എ.കെ ആൻറണിയുടെ മകനും അമേരിക്കൻ സൈനിക ജനറൽമാരുമായി എന്താണ് ഡാറ്റ കച്ചവടം? എന്താണ് ഈ ബന്ധങ്ങളിലെ ദുരൂഹത? രാജ്യത്തിന്റെ സുരക്ഷയും സൈനികരഹസ്യങ്ങളും, ആയുധക്കച്ചവടവും തമ്മിൽ അനിൽ ആന്റണിക്കും അമേരിക്കൻ കമ്പനികൾക്കും എന്താണ് ബന്ധം?! 2010 ൽ ഡാറ്റ മോഷണത്തിൽ അമേരിക്കൻ കോടതി ശിക്ഷിച്ച കുറ്റവാളിയായ പ്രവീൺ ചക്രവർത്തി, കഴിഞ്ഞ ദിവസം മൻമോഹൻ സിംഗിനും, രാഹുൽ ഗാന്ധിക്കുമൊപ്പം AICC ഉപദേശകസമിതിയിൽ എത്തിയതെങ്ങനെ?!

അറക്കപ്പറമ്പിൽ കുര്യൻ അന്തോണി, EVM അട്ടിമറിയും, വർഗ്ഗീയകലാപങ്ങളും, മുസ്ലിംപൗരത്വനിഷേധങ്ങളുമടക്കം കൊടിയ നീതിനിഷേധങ്ങൾ നടക്കുമ്പോഴും #മൗനംപാലിക്കുന്നത് എന്തുകൊണ്ടാണ്…?!

നബി: ചോദ്യങ്ങൾ വിവരവും ബോധവുമുള്ള മാത്യു കുഴൽനാടനും Mathew Kuzhalnadan ശശി തരൂരും Shashi Tharoor അടക്കമുള്ള കോൺഗ്രസ്സുകാരോടാണ്. ലീഗുകാർ വിട്ടുനിൽക്കുക. പോസ്റ്റിനൽപ്പം കാറ്റുകൊള്ളട്ടെ. മാത്രമല്ല നിങ്ങളുടെ കോപ്പിപേസ്റ്റ് ഒട്ടിക്കാൻപറ്റിയ ഇടമല്ലിത്.! നിർണ്ണായകമായ ലിങ്കുകൾ കമന്റ് ബോക്സിൽ.