fbpx
Connect with us

Life

മരണത്തെ പുല്‍കാന്‍ വരുന്ന മനുഷ്യർ വിടപറയും മുന്‍പേ ഹൃദയം തുറന്നത്

Published

on

അഡ്വ. ജഹാംഗീർ പാലേരി

ഒരു ആസ്ട്രേലിയന്‍ നഴ്സ് ആയിരുന്നു ബ്രോണിവെയര്‍ . മനുഷ്യ ജീവിതത്തിന്റെ സായന്തന ദിനങ്ങള്‍ കഴിച്ചുകൂട്ടാന്‍ ജിവിത സായാഹ്നത്തില്‍ മനുഷ്യര്‍ എത്തിച്ചേരുന്ന ഒരു പാലിയെറ്റീവ് സ്ഥാപനത്തിലായിരുന്നു ഒരുപാടുകാലം അവര്‍ സേവനം ചെയ്തിരുന്നത് . അന്ത്യശ്വാസം വലിക്കുന്നതിന് മുന്പ് മനുഷ്യര്‍ പലപ്പോഴും മനോഭാവം കൊണ്ടും , സംഭാഷണത്തിലും സത്യസന്ധരാവുന്നത് നമുക്കും പരിചിതമായിരിക്കുമല്ലോ . ബ്രോണിവെയര്‍ സേവനം ചെയ്തിരുന്ന പാലിയേട്ടീവ് സ്ഥാപനത്തില്‍ മരണത്തെ പുല്‍കാന്‍ വരുന്ന മനുഷ്യരും ഈ രൂപത്തില്‍ വിടപറയും മുന്‍പേ ഹൃദയം തുറക്കാരുണ്ടായിരുന്നു .

ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത നിഴല്‍രൂപങ്ങളായി മനുഷ്യന്‍ തന്നെ മാറുന്ന വല്ലാത്ത ആ അവസ്ഥയെ അവര്‍ ഒരു ബ്ലോഗില്‍ കുറിച്ചിടാന്‍ തുടങ്ങി “Inspiration and Chai” എന്ന് പേരുള്ള അവരുടെ ബ്ലോഗ്‌ പ്രശസ്തമായി . പ്രത്യേകിച്ചും ജീവിച്ചിരുന്ന കാലത്ത് ചെയ്യാനാവാതെ പോയ കാര്യങ്ങളെക്കുറിച്ചുള്ള മനുഷ്യരുടെ ഖേദങ്ങളെ “Top five regrets of the Dying” എന്ന പേരില്‍ അവര്‍ ബ്ലോഗില്‍ കുറിച്ചിട്ടത് ലോകപ്രശസ്തമായി . ഒരു പക്ഷേ ഞാനും എന്റെ ഈ പോസ്റ്റ്‌ വായിക്കുന്ന നിങ്ങളും , നാളെ മക്കളാലോ , ബന്ധുക്കളാലോ വല്ല വൃദ്ധ സദനത്തിലും ഉപേക്ഷിക്കപ്പെടുമ്പോള്‍ ഹൃദയാര്‍ദ്രതയുള്ള ഒരു നഴ്സിനോടോ , സഹായിയോടോ താഴെ പറയുന്ന രൂപത്തില്‍ പാശ്ചാത്തപിക്കുമായിരിക്കാം .

 

Advertisement

1) മറ്റുള്ളവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു ജീവിതത്തിനു പകരം , എന്റെ ഹൃദയവും , വ്യക്തിത്വവും ആവശ്യപ്പെടുന്ന ഒരു ജീവിതം എനിക്ക് ജീവിക്കാമായിരുന്നു . ബ്രോണിവെയര്‍ പറയുന്നു ” മിക്കവാറും എല്ലാ മനുഷ്യരും ഈ ഖേദം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട് .ജീവിതത്തിന്റെ സായന്തനത്തില്‍ എത്തി തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ പലകിനാവുകളും അപൂര്‍ണ്ണമായിക്കിടക്കുന്നത് നരച്ച കണ്ണുകളിലൂടെ മനുഷ്യര്‍ വിഷാദത്തോടെ നോക്കുന്നു .”

a) നമ്മള്‍ മലയാളികള്‍ ജനിക്കുന്നു …
b) മറ്റുള്ളവര്‍ (മതം , സമൂഹം , കുടുംബം, ഭരണകൂടം …) എന്ത് വിചാരിക്കും എന്ന് ചിന്തിച്ചു ഭയന്നുകൊണ്ടേയിരിക്കുന്നു …
c) മരിക്കുന്നു .. ഇതാണ് നമ്മുടെ ജീവിതം എന്ന് എനിക്കും തോന്നിയിട്ടുണ്ട് .

2) വിശ്രമവും , കുടുംബവും , സ്നേഹിക്കുന്നവരും ഒന്നുമില്ലാതെ ഞാനിങ്ങനെ കഠിനാധ്വാനം ചെയ്യേണ്ടായിരുന്നു .
ബ്രോണിവെയര്‍ പറയുന്നു . “മിക്കവാറും പുരുഷന്മാര്‍ മരണസമയത്ത് ചിന്തിക്കുന്നത് ഇങ്ങിനെയാണ്‌ . മക്കളുടെ സ്നേഹവും , ഇണയുടെ പ്രണയവും , സൌഹൃദങ്ങളുടെ ഊഷ്മളതകളും മിസ്സ്‌ ചെയ്തുകൊണ്ട് മനുഷ്യര്‍ എന്തിനൊക്കെയോ വേണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു . ഒരു തൊഴില്‍ നിലനിര്‍ത്താനും , സാമ്പത്തികമായി ഉന്നതിയില്‍ എത്താനും മനുഷ്യര്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ അനുപല്ലവിയില്‍ പോലുമെത്താതെ അവസാനിക്കുന്ന ഒരു മനോഹര ഗാനം പോലെ മരണപ്പെടുന്നു .

3) എന്‍റെ നിലപാടുകള്‍ പറയുവാനുള്ള ആര്‍ജ്ജവവും , ധൈര്യവും എനിക്കുണ്ടായിരുന്നെങ്കില്‍.
വ്യവസ്ഥിതിയുമായോ , സഹാജീവികളുമായോ കലഹിക്കാതിരിക്കാന്‍ പലപ്പോഴും നാം നമ്മുടെ ഫീലിംഗ്സ് അടിച്ചമര്‍ത്തുന്നു . അതുകൊണ്ട് എന്തൊക്കെയോ നേടാം എന്ന് നാം വൃഥാ വിശ്വസിക്കുന്നു . പക്ഷേ ജീവിത സായന്തനത്തില്‍ തിരിച്ചറിയുന്നത് അല്‍പ്പംകൂടി “ധൈര്യമുള്ളവന്‍ ” ആകാമായിരുന്നു എന്ന് തന്നെയായിരിക്കും .

Advertisement

 

4) എന്‍റെ ചങ്ങാതിമാരുമായി എനിക്ക് കുറേക്കൂടി ജീവിതം പങ്കിടാമായിരുന്നു .
ബ്രോണിവെയര്‍ എഴുതുന്നു – ” പലപ്പോഴും ബാല്യകാല സുഹൃത്തുക്കള്‍ ചിലപ്പോള്‍ മരണക്കിടക്കയില്‍ എത്തുമ്പോഴാണ് , ജീവിതത്തില്‍ സൌഹൃദം എന്ന ലോകത്തിനു കുറേക്കൂടി ആഴവും , പരപ്പും ഉണ്ടായിരുന്നു , നമ്മള്‍ ഒരിക്കലും ആ ലോകത്ത് മുങ്ങി നനയാന്‍ സമയം കണ്ടെത്താതിരുന്നത് എന്ന് തിരിച്ചറിയുന്നത് . മരണത്തിനു ദിവസങ്ങള്‍ മാത്രം ബാകിയാകുമ്പോള്‍ സ്നേഹിച്ചു കൊതിതീരാത്ത ഒരു സുഹൃത്ത്‌ കരം പിടിച്ചമര്‍ത്തുമ്പോള്‍ അനുഭവിക്കുന്ന വേദനയ്ക്ക് ഭാഷയോ , വ്യാഖ്യാനങ്ങളോ സാധ്യമല്ല .

5) സ്വയം സന്തോഷവാനായിരിക്കാന്‍ എനിക്ക് കുറേക്കൂടി ശ്രമിക്കാമായിരുന്നു .
ബ്രോണിവെയര്‍ പറയുന്നത് “അത്ഭുതകരമാം വിധം മിക്കവാറും എല്ലാവരുടെയും ഖേദം ഇതുതന്നെയായിരുന്നു . മരണമെത്തുന്നനേരം വരെ പലരും തിരിച്ചറിയുന്നില്ല സന്തോഷം എന്നത് ജീവിതത്തില്‍ നാം തിരഞ്ഞെടുക്കേണ്ട ഒരു “ചോയിസ് ” ആണെന്ന് . കീഴ്വഴക്കങ്ങളിലും , സാമൂഹ്യ നിയന്ത്രണങ്ങളിലും, മത -ഭരണകൂട തിട്ടൂരങ്ങളിലും ഞാന്‍ സ്വയം ബന്ധിതരാകുന്നു . “Fear of Change ” നമ്മുടെ മാനസിക – ശാരീരിക ചലനങ്ങളെപ്പോലും നിയന്ത്രിക്കുന്നു . ഉറക്കെചിരിക്കാന്‍ , ഇഷ്ട്ടമുള്ള പാട്ട് കേള്‍ക്കാന്‍ ഇഷ്ട്ടമുള്ളവരുടെ പ്രണയവും സ്നേഹവും അനുഭവിക്കാന്‍ , ഇഷ്ട്ടമുള്ളത് വായിക്കാന്‍ , ഇഷ്ട്ടമുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ …….. ”
കിനാവുകളുടെ തീരാകലവറയത്രേ , മനുഷ്യന്റെ ഈ ക്ഷിപ്ര ജീവിതം .

(വയസ്സ് മുപ്പതുകൾ പിന്നിടുന്നു. മുഖത്തു ഒരു കണ്ണട സ്ഥാനം പിടിച്ചു. കഴിഞ്ഞ ദിവസം കീഴ്ത്താടിയില്‍ മൂന്നാല് രോമങ്ങള്‍ നരച്ചതായും കാണുകയുണ്ടായി . ചിന്തകള്‍ ഈ രൂപത്തിലോക്കെയാണ് കൂട്ടരേ )

Advertisement

 772 total views,  4 views today

Continue Reading
Advertisement
Comments
Advertisement
article7 mins ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment30 mins ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment51 mins ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment1 hour ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment1 hour ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment2 hours ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment2 hours ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment2 hours ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured2 hours ago

കടുവയും തന്ത പുരാണവും

Entertainment3 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

Entertainment3 hours ago

ദൃശ്യ വിസ്മയങ്ങളുടെ ഒരു മഹാസമ്മേളനം തന്നെ പൊന്നിയിൻ സെൽവൻ കാഴ്ചവെക്കും

Featured3 hours ago

മാപ്പ് പറഞ്ഞു എന്നതിൽ മാത്രം മാനവികതയുടെ മകുടം ഉയർന്നു നിൽക്കില്ല, ആധാരമായതിനെ തിരുത്തി കാട്ടണം അതാ വേണ്ടത്..

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment17 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment17 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »