കൂടത്തായി കൊലപാതകകഥകളിൽ 90%വും അവിശ്വസനീയമെന്ന് അഭിഭാഷകന്റെ കുറിപ്പ്

1333

കൂടത്തായി കൊലപാതകകഥകളിൽ 90% വും അവിശ്വസനീയമാണ്…!!

ഒരു സാധാരണക്കാരിയായ വീട്ടമ്മ ധനത്തോട് ആർത്തിയുള്ളവളാകാം. കൊലപാതകങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക്പോലും ഉള്ളിൽ പകജനിക്കുന്ന സാധാരണ മനുഷ്യനുമാകാം. പ്രണയിച്ചു വിവാഹംകഴിച്ച ഭർത്താവിനെ കൊല്ലാനുള്ള മാനസികാവസ്ഥയിലേക്ക് എത്തുന്ന രൂപത്തിൽപ്പോലും ജീവിതം മാറിമറിഞ്ഞവളാകാം.!

പക്ഷേ,
♦️ ഒരു സാധാരണക്കാരി വീട്ടമ്മയ്ക്ക് എങ്ങിനെയാണ് സയനൈഡ് പോലുള്ള ഒരു മാരകവിഷം പതിനേഴ് വർഷക്കാലത്തേക്ക് നിരന്തരമായി ലഭിക്കുന്നത്?
♦️ ഒരു സാധാരണക്കാരി വീട്ടമ്മയ്ക്ക് എങ്ങിനെയാണ് നിരന്തര മരണങ്ങൾ പിടിക്കപ്പെടാത്ത രൂപത്തിൽ പ്ലാൻ ചെയ്യാനാകുന്നത്?!
♦️ ആശുപത്രിയിൽ മരണംപൂകാൻ എത്തുന്ന ഒരേകുടുംബത്തിലെ മനുഷ്യരുടെ ഉള്ളിലെ സമാനവിഷത്തെക്കുറിച്ചു എന്തുകൊണ്ടാണ് MBBS ഉം MD യും ഫോറൻസിക് മെഡിസിൻ വൈദഗ്ധ്യവുമുള്ള ഡോക്ടർമാർക്ക് ഒരിക്കൽപ്പോലും സംശയം തോന്നാത്തത്?!
♦️ മെഡിക്കോ -ലീഗൽ നിയമങ്ങളിൽ അവഗാഹമുള്ള, 17 കൊല്ലക്കാലം ഒരേ സ്വകാര്യആശുപത്രിയിൽ ജോലിചെയ്ത വിവിധ ഡോക്ടർമാർ, നിയമവിരുദ്ധമായി (മെഡിക്കോ -ലീഗൽ കോഡിനെ മറികടന്നുകൊണ്ട്) എങ്ങിനെയാണ് നിരന്തരമായി പോസ്റ്റ്‌മോർട്ടം അവോയ്ഡ് ചെയ്യാൻ സാഹചര്യമുണ്ടായത്..?!
♦️ രണ്ടു പതിറ്റാണ്ടു കാലത്തോളം എങ്ങിനെയാണ് ഒരു സാധാരണക്കാരി വീട്ടമ്മക്ക്‌ താൻ NIT യിലെ അദ്ധ്യാപികയാണെന്നു വീട്ടിലും നാട്ടിലും ഒരുപോലെ കള്ളം പറയാൻ സാധിക്കുന്നത്?! പറഞ്ഞെങ്കിൽത്തന്നെ അതെന്തിന്?!
♦️ വ്യാജ ഒസ്യത്തുണ്ടാക്കാൻ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ മുതൽ നോട്ടറി വക്കീലന്മാരുടെ സഹായംവരെ വേണമെന്നിരിക്കെ, സ്വന്തമായി തൊഴിലോ വരുമാനമോ ഇല്ലാത്ത ഒരു വീട്ടമ്മ മേൽപ്പറഞ്ഞ മനുഷ്യരെയൊക്കെ എങ്ങിനെ സ്വാധീനിച്ചു എന്നാണു അനുമാനിക്കാൻ കഴിയുന്നത്?!

♦️ നിരന്തരം മരണങ്ങൾ നടക്കുന്ന ഒരു വീടിനെക്കുറിച്ചുള്ള നാട്ടുകാരുടെ സംശയങ്ങൾ ഒരിക്കൽപ്പോലും രൂപപ്പെട്ടില്ല എന്നതാണോ അതോ അത്തരം സംശയങ്ങൾ ദുരൂഹമായ സാഹചര്യങ്ങളിൽ ഉയർന്നുവന്നതേയില്ല എന്ന അസംബന്ധ അനുമാനത്തിൽ എത്തിച്ചേരുന്നതാണോ യുക്തിസഹമായിട്ടുള്ളത്?!
♦️ ഇടുക്കി കട്ടപ്പനയിലെ ഒരു ഇടത്തരം കുടുംബത്തിലെ പെൺകുട്ടി, പാലായിലെ ഒരു സാധാരണ പാരലൽ കോളേജിൽ ബി.കോം ബിരുദധാരിണി മാത്രമായ ശാന്തസ്വഭാവക്കാരിയായ ഒരു യുവതി പതിനേഴു കൊല്ലത്തോളം ഉള്ളിൽ ക്രൗര്യത പേറുന്നതായി ജോളിയുടെ ചാനൽ ക്യാമറകൾക്ക് മുന്നിലുള്ള ശരീര ഭാഷയിൽപ്പോലും എനിക്ക് തോന്നിയില്ല.!
♦️ ഒടുവിലായി ഒരുകാര്യംപോലും പറയട്ടെ- അവരുടെ മകൻ റോമോ ഇന്ന് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയുണ്ടായി. കൃത്യമായി ശാസ്ത്രീയമായ പാരന്റിങ് ലഭിച്ച മിടുക്കനും സ്മാർട്ടുമായ ഒരു ആൺകുട്ടിയെയാണ് ഞാൻ ആ പയ്യനിൽ കണ്ടത്..! ആ യുവാവിന്റെ വ്യക്തിത്വരൂപീകരണത്തിൽ, അമ്മയായ ജോളിക്ക് യാതൊരു പങ്കുമില്ല എന്നത് വിശ്വസനീയമല്ല..!!

ചുരുക്കത്തിൽ,
♦️ കൂടത്തായി കൊലപാതക പരമ്പരകളിൽ ഒരറ്റമോ ഒരു കണ്ണിയോ (Tip of the Iceburg) മാത്രമാണ് ജോളി എന്ന വീട്ടമ്മ. അപസർപ്പക കഥകൾ മെനയുന്ന മാധ്യമകഥകളിൽ വിശ്വസിക്കാവുന്നതായി ഒന്നുമില്ല.
♦️ റവന്യൂ ഉദ്യോഗസ്ഥർ മുതൽ നോട്ടറി വക്കീൽ തുടങ്ങി, സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരൻ, ഉദ്യോഗസ്ഥൻ മുതലുള്ള രണ്ടാം ഭർത്താവ് ഉൾപ്പടെയുള്ള മനുഷ്യരെ ശാസ്ത്രീയമായി ചോദ്യം ചെയ്യാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഇപ്പോഴും പോലീസിൽ ബാക്കിയാവുകയാണ്..!

♦️ വിരാമതിലകം: നിലവിലെ അവസ്ഥയിൽ അതിസങ്കീർണ്ണമായ ഒരുമാനസികരോഗം സ്ഥാപിച്ചെടുത്തു ജോളിയെ പുല്ലുപോലെ ജയിൽമോചിതയാക്കാൻ, പിന്നീട് കുറ്റവിമുക്തയാക്കാൻ ഒരു മിടുക്കനായ വക്കീലിന് സാധിക്കുമെന്നത് എനിക്കുറപ്പുണ്ട്..!!

Adv. Jahangeer Amina Razaq
8136 888 889.

Advertisements