സരിതക്കഥകൾ കുട്ടികൾ കേൾക്കുമെന്നു കേട്ട് ജനങ്ങൾ ടീവിപൂട്ടിയ കാലം ഓർമ്മയുണ്ടോ ബലരാമാ, ഷാഫി ?

213

Adv. Jahangeer Amina Razaq

പ്രിയ ബൽറാം, പ്രിയ ഷാഫി…വിജയൻറെ “ആറുമണിതള്ള്” ഒരുപാട് മനുഷ്യർക്ക് സാന്ത്വനവും ആശ്വാസവും, ആത്മവിശ്വാസവുമായിരുന്നു. മുൻപരിചയമില്ലാത്ത ഒരു മഹാമാരിയെ നേരിടുന്ന സാധാരണക്കാരായ മനുഷ്യർക്ക് കൗൺസിലിംഗും അദ്ധ്യാപനവുമായിരുന്നു. വീട്ടിലിരിക്കാൻ ധൈര്യവും പ്രതീക്ഷയുമായിരുന്നു. ആരോഗ്യപ്രവർത്തകർക്കും, പോലീസുകാർക്കും, കോവിഡ് പ്രതിരോധ പ്രവർത്തകർക്കും ഊർജ്ജവും പ്രചോദനവുമായിരുന്നു.

നാടിനെയും വീടിനെയും കുറിച്ചാകുലരായിരിക്കുന്ന പ്രവാസലക്ഷങ്ങൾക്ക് ആശ്വാസവും, സമാധാനവുമായിരുന്നു. ആഗോള സമൂഹത്തിന് ഒരു കൊച്ചുപ്രദേശം കോവിഡ് മഹാമാരിയെ നേരിടുന്നതെങ്ങിനെ എന്നതിൽ വിസ്മയം കൂറുന്ന സ്റ്റഡി ക്ലാസ്സായിരുന്നു.! താങ്കളുടെ സഹപ്രവർത്തകർ വ്യഭിചരിച്ചവരാധിച്ച കഥകൾ മാത്രം പറയുന്ന പോൺ സൈറ്റുകളായി വാർത്താചാനലുകൾ അധഃപതിച്ച സരിതാകാലത്ത്, ഓഫ്ചെയ്തു മാറാല പിടിച്ച ടെലിവിഷൻ സെറ്റുകളുള്ള വീടുകളായിരുന്നു കേരളത്തിലുണ്ടായിരുന്നത്. അല്ലെങ്കിൽ “എൻ്റെ സഹപ്രവർത്തകർ മന്ത്രിമാർ തീവെട്ടിക്കൊള്ള നടത്തുന്നു” എന്ന് വിലപിക്കുന്ന വി. ഡി. സതീശന്മാരുടെ ഗതികേടുകളുടെ നിലവിളികളായിരുന്നു, ടെലിവിഷൻ ചാനലുകൾ നിറയെ. സർക്കാരിനെക്കുറിച്ചു കൊള്ളാവുന്ന വല്ലതും മാധ്യമങ്ങൾക്കും പറയാൻ സാധിക്കാൻ തുടങ്ങിയത് കഴിഞ്ഞ നാലുവർഷമായിട്ടാണ്.!

അതിനിടയിലാണ് മഹാപ്രളയങ്ങളും, നിപ്പയും, മഹാമാരികളും, കോവിഡുമെല്ലാം വന്നത്. പിണറായി വിജയനെ മാത്രമല്ല, ഓരോ മന്ത്രിമാരെയും കളക്റ്റർമാരെയും കമ്മീഷണർമാരെയും, എന്തിനേറെ ടോവിനോ തോമസിനെ മുതൽ, മമ്മൂട്ടിയെ- മോഹൻലാലിനെവരെ കേൾക്കാൻ മലയാളി ടെലിവിഷന് മുന്നിൽ കാത്തിരുന്നത്. അത് അവരുടെ കൊച്ചുവർത്തമാനം കേൾക്കാനായിരുന്നില്ല. മറിച്ചു സ്വന്തം അതിജീവനത്തെക്കുറിച്ചുള്ള പാഠങ്ങളും, പ്രചോദങ്ങളും ഉൾക്കൊള്ളാനായിരുന്നു!
പ്രളയത്തിലും മഹാമാരിയിലും നാടിനെ ധീരമായ നയിച്ച ക്യാപ്റ്റൻ ആകുന്നതുകൊണ്ടാണ് വിജയൻറെ സന്ധ്യാസമയത്തെ “തള്ളുകൾ”, നാടിനും നാട്ടുകാർക്കും, പ്രാദേശിക- ദേശീയ- അന്തർദേശീയ മാധ്യമങ്ങൾക്കും പ്രിയങ്കരമായത്. നിങ്ങൾ ഭയന്നത്, അവർ അതിനായി സൂര്യനസ്തമിക്കുന്നത് കാത്തിരുന്നത്.!

സരിതാ ചരിതങ്ങൾ കേൾക്കുകയും കാണുകയും ചെയ്യേണ്ടിവരുമെന്നു ഭയന്ന്, മക്കളുടെ കണ്ണുംകാതും പൊത്തി ടെലിവിഷൻ സെറ്റുകൾ ഓഫ് ചെയ്ത നിങ്ങളുടെ ഭരണകാലത്തെ വിസ്മരിക്കാൻ ഉളുപ്പില്ലാത്തതുകൊണ്ടാണ്, അഴീക്കോട്ടെ ഏതോഒരു ഞാഞ്ഞൂലിനെ ഭയന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചു എന്ന് നിങ്ങൾ ദ്വയാർത്ഥം പ്രയോഗിക്കുന്നത്!
മനുഷ്യരോടും മാധ്യമങ്ങളോടും സംവദിക്കുന്നത് ഒരു കലയാണ് ബൽറാം. അതിന് നേരും സുതാര്യതയും ആവശ്യവുമാണ്. താങ്കൾക്കോ, പെട്ടിചുമന്നും പിന്നിൽനിന്ന് കുത്തിയും, പാരവച്ചും വളർന്ന നേതാക്കൾക്കോ സ്വപ്നം കാണാനാവാത്തത്!

ചെത്തുകാരൻ കോരന്റെ മകൻ വിജയൻ “ആത്മവിശ്വാസം പൂക്കുന്ന വസന്തമായിരുന്നു” എന്ന് കേരളാതിജീവന ചരിത്രം പഠിക്കുന്ന താങ്കളുടെ മക്കളും കൊച്ചുമക്കളുമെല്ലാം, നാളെ ചരിത്ര പുസ്തകത്തിൽ വായിക്കും. അന്ന് ഏതോ ഒരു ഷാജിയെ ഭയന്നു “പത്രക്കാരെ കാണുന്നത് അവസാനിപ്പിച്ച വിജയൻ” എന്നത് അചിന്ത്യവും ഓർമ്മകളിൽപ്പോലും ഇല്ലാത്തതുമായിരിക്കും. കാരണം #ഒറ്റുകാരൻറെ വരികളിലായിരിക്കും ഷാജിമാർ കാലത്തിൻറെ ചുമരിൽ വായിക്കപ്പെടുക… തീർച്ച!

വിരാമതിലകം: അസമയത്താണ്‌ മുഖ്യമന്ത്രി സന്ധ്യാസമയത്തെ പത്രസമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇരുപതാം തിയ്യതി വരെയെങ്കിലും തുടരേണ്ടതായിരുന്നു. ഓൺലൈൻ ലീഗുകാർ “ഷാജിയെപ്പേടിച്ചു ഇല്ലംചുടുന്നേ…” എന്ന് അട്ടഹസിക്കുന്നതുകൊണ്ടല്ല അങ്ങിനെ തോന്നുന്നത്. ലക്ഷക്കണക്കിന് മലയാളികൾ, പ്രവാസികൾ ഇപ്പോഴും അരക്ഷിതമായി വീട്ടകങ്ങളിലാണ് എന്നതിനാലാണ്! തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

-Adv. Jahangeer Amina Razaq-
8136 888 889