സത്യത്തിൽ നിങ്ങളൊക്കെ വാളയാറിനോളം വലിയ സാമൂഹ്യ ദുരന്തങ്ങളല്ലേ സാറന്മാരേ…?

319

Adv. Jahangeer Amina Razaq

സത്യത്തിൽ നിങ്ങളൊക്കെ വാളയാറിനോളം വലിയ സാമൂഹ്യ ദുരന്തങ്ങളല്ലേ സാറന്മാരേ…?!
രോമം കറുപ്പിക്കുന്ന ചായവും, മുഖം മിനുക്കുന്ന പൗഡറും ഉൾക്കൊള്ളുന്ന അതേ വ്യാജത്വവും കാപട്യവുമാണ്, കലാകാരന്മാരുടെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് നിങ്ങൾക്ക് നൽകാനുള്ളത്.!!

സോഷ്യൽ മീഡിയയിലും, ഫ്ലെക്സ് ബോർഡുകളിലും പാലഭിഷേകം നടത്തുന്ന വിശറിവിഡ്ഢികളുടെ കൃത്യബാഹുല്യങ്ങളിൽ ചരിത്രവും കാലവും നിങ്ങളെ എവിടെരേഖപ്പെടുത്തുമെന്നാണ് കരുതേണ്ടത്?!

രണ്ടു പെൺകുരുന്നുകൾ ദാരുണമായി ഇല്ലാതായിട്ട്, അല്ലെങ്കിൽ ക്രൂരമായി അവരെ ഇല്ലാതാക്കിയിട്ട്, ഭരണകൂടവും ജൂഡീഷ്യറിയും നിസ്സംഗനിലപാട് തുടർന്നിട്ടും വായിൽ /കീബോർഡിൽ പഴം തിരുകിയിരിക്കാൻ നിങ്ങൾക്കൊക്കെ എവിടുന്നാണ് വൃദ്ധന്മാരെ ഇതിനുമാത്രം പഴം ലഭിക്കുന്നത്…?! 🙄🙁

നിങ്ങൾ ഡി കാപ്രിയോയോ, കൽബുർഗിയോ പ്രകാശ് രാജോ ആവേണ്ട. പത്തുജന്മം ജനിച്ചാലും നിങ്ങൾക്കൊന്നും അതിനുള്ള ധൈര്യം ലഭിക്കില്ല.!

പക്ഷേ…
❣️ രാഷ്ട്രപതിക്ക് പകരം സ്മൃതി ഇറാനി അവാർഡ് നൽകിയാൽ വാങ്ങില്ലെന്ന് നിലപാടുള്ള ഫഹദ് ഫാസിലിനെ…
❣️ “ജനപ്രിയൻ” ആക്രമിക്കുന്ന കൂട്ടുകാരിയുടെ കൂടെ നിൽക്കുന്ന പൃഥ്‌വിരാജിനെ…
❣️ ദുരിതാശ്വാസ ക്യാമ്പിൽ ചാക്ക് ചുമക്കുന്ന ടോവിനോയെ…
❣️ വാളയാറിലെ പെൺപൂക്കൾ ഞെട്ടറ്റുവീഴുമ്പോൾ ധീരമായി നിലപാട് പറയുന്ന…
പൃഥ്‌വിരാജിനെ…
ടൊവിനോയെ… 💕🌷😎
ഒക്കെ ഒന്നനുകരിക്കുന്നത് നന്നായിരിക്കും വ്യാജയുവാക്കളെ… കഷ്ടം…!! 🙁😥

കോണിയാക് വിസ്കി കമ്പനിക്കും, വാഹനകുത്തകകൾക്കും ഫ്ലെക്സ്ബോർഡ് വിശറികൾക്കും നിങ്ങളിൽ തോന്നുന്ന ശാരീരികമോ, കലാപരമോ ആയ സൗന്ദര്യം, ഒരു സാമൂഹ്യസൗന്ദര്യമായി കേരള സമൂഹത്തിന് കാണാൻ സാധിക്കുന്ന നിലപാടുകൾ ഉണ്ടാവട്ടെ….! 💕👍

നേരും നെറിയും പറയുന്നതിന്റെ പേരിൽ നിങ്ങൾക്കൊക്കെ ഇനിയെന്താണ് നഷ്ട്ടപ്പെടാനുള്ളത്…?!
മനുഷ്യനെന്ന നിലയിൽ നിങ്ങൾക്കൊക്കെ ഇനിയെന്താണ് നേടാനുള്ളത്…?! 🙄🙁

Adv. Jahangeer Amina Razaq
8136 888 889.