ഡോ. മുഹമ്മദ് അഷീലിനെ വേട്ടയാടുന്ന വെട്ടുകിളി വിഡ്ഢികളോട്

343

Adv Jahangeer Razaq Paleri

ഡോ. മുഹമ്മദ് അഷീലിനെ വേട്ടയാടുന്ന വെട്ടുകിളി വിഡ്ഢികളോടാണ്…

🎋 ആദ്യം സ്വാനുഭവത്തിൽ നിന്നുതുടങ്ങാം. കുടുംബത്തിൽ എൻ്റെ ഭാര്യയും പെങ്ങളും അലോപ്പതി ഡോക്ടർമാരാണ്. ധനസമ്പാദനം വേഗത്തിൽ സാധ്യമാകുന്ന ഒരു തൊഴിലാണെന്ന ധാരണയിലോ, തെറ്റിദ്ധാരണയിലോ ആയിരിക്കാം നമ്മുടെ ഭൂരിപക്ഷം മാതാപിതാക്കളും എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ അടയിരുത്തി മക്കളെ ഡോക്ടർമാരാക്കിമാറ്റാൻ പെടാപ്പാടുപെടുന്നത്. മെറിറ്റിൽ സാധ്യമല്ലെങ്കിൽ കോടികൾ കോഴകൊടുത്തും ഒരു MBBS സീറ്റുറപ്പിക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന ഘടകവും ഈ ധനസമ്പാദനലക്ഷ്യങ്ങൾതന്നെയാണ് എന്നാണ് എൻ്റെ അനുമാനം. ഈ സാമൂഹ്യപൊതുബോധത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് സ്വകാര്യപ്രാക്ടീസും, രാജ്യത്തിനകത്തും പുറത്തും മൾട്ടി സ്പെഷ്യാലിറ്റി പ്രൊഫഷണലുകളായി കോടികൾ സമ്പാദിക്കുകയും ചെയ്യുന്ന കേരളത്തിലെ അലോപ്പതി ഡോക്ടർമാർ എന്നത് വസ്തുതയാണ്.!

🎋 ഈ ഘട്ടത്തിൽ വേറിട്ട വ്യക്തിത്വമാകുന്ന ഡോ. അഷീലിനെ ആദ്യം പരിചയപ്പെടുത്താം. പയ്യന്നൂരിൽ അദ്ദേഹത്തിൻ്റെ സഹോദരിയുടെ വിവാഹപ്പന്തലിൽ വച്ചാണ് ഞാൻ ജ്യേഷ്ഠസുഹൃത്ത് അഷീലിനെ ആദ്യമായി കാണുന്നത്. അവസാനമായി കാണുന്നത് മാസങ്ങൾക്കുമുൻപ് തിരുവനന്തപുരത്ത് ട്രൈബ്യൂണലിൽ കേസാവശ്യത്തിന് പോയപ്പോൾ ആര്യാസ് ഹോട്ടലിൽവച്ചും. അഷീലിൻറെ അനിയൻ അഡ്വ. മുഹമ്മദ് ഷഹീൽ Muhammed Shaheel B കോഴിക്കോട് ലോ കോളേജിലെ സ്നേഹസുഹൃത്തും ഹോസ്റ്റലിൽ സഹമുറിയനും സ്നേഹസഖാവുമായിരുന്നു. സൗഹൃദത്തിൻ്റെ തുടക്കത്തിൽത്തന്നെ ബഹുമാനം പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു ഡോ. അഷീലിന്റേത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ MBBS പഠന സമയത്തുതന്നെ ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിലെ നഗ്നമായ ബിൽഡിംഗ്‌ അഴിമതി പുറത്തുകൊണ്ടു വരാൻ സാധിച്ച യൗവ്വനമാണ് അഷീലിന്റേത്. അതിനെത്തുടർന്ന് തന്റെ ആറുമാസത്തെ ഹൗസ്സർജൻസി ബ്രേക്ക് ചെയ്ത് ആ ആശുപത്രിബിൽഡിംഗ്‌ ജോലിയുടെ മേൽനോട്ടം വഹിച്ച ആർജ്ജവത്തിനെയൊന്നും ഒരു നന്മമര ഫ്യാനുകൾക്കും മനസ്സിലാവില്ല. എന്തിനേറെ മാധ്യമങ്ങൾക്കുപോലും അപരിചതമായ കഥയായിരിക്കും. സോഷ്യൽ മീഡിയ ഇന്നത്തേതുപോലെ സജീവമല്ലാത്തതിനാൽ ആ നിലയിൽ ചർച്ചയായ കഥയുമായിരിക്കില്ല.!

🎋 പയ്യന്നൂർക്കാരൻ അഷീലിന്റെ തൊട്ടടുത്താണ് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിത പ്രദേശങ്ങൾ. അങ്ങിനെ കേരളത്തിന്റെ വടക്കേയറ്റത്ത് തലമുറകൾക്ക് ദുരിതം വിധിച്ച എൻഡോസൾഫാൻ ദുരിതബാധിതരുടെ കൂടെ ഒരു പ്രധാന സംഘടനയും ഇല്ലാത്തപ്പോൾ പോലും ഒറ്റക്ക് നിന്ന വ്യക്തിയാണ് അദ്ദേഹം.അന്ന് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് എതിരെ സുപ്രീംകോടതി വരെ പോയ ബഹുരാഷ്ട്ര കമ്പനിക്ക് തോറ്റു മടങ്ങേണ്ടി വന്നതും വെട്ടുകിളി ഫ്യാൻവിഡ്ഢികൾക്ക് അറിയാത്ത ചരിത്രമാണ്.

🎋 ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ ആഡംബര ജീവിതവും, ലൈറ്റ് കത്തുന്ന കാറും പരിചാരകരും ഇല്ലാതെതന്നെ, ഐക്യരാഷ്ട്ര സഭയിൽവരെ എൻഡോസൾഫാൻ വിഷയം അവതരിപ്പിച്ചു സമ്മർദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് മാരകവിഷത്തിൻറെ നിരോധനം യാഥാർഥ്യമാക്കിയ വ്യക്തിത്വമാണ് ഡോ. അഷീലിന്റേത്. പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ശ്രീചിത്രയിൽ നിന്ന് MPH (A Master of Public Health (MPH) degree is a graduate-level program that emphasizes the practical aspects of public health.) പഠിച്ചു പാസായത് ലാഭേച്ഛയും സ്വാർത്ഥമോഹങ്ങളുമില്ലാതെ ഈ സമൂഹത്തെ സേവിക്കാനായിരുന്നുവെന്ന് ഡോ. മുഹമ്മദ് അഷീൽ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ്.! 💕

🎋 ഒരു ആറുനില കെട്ടിടത്തിൽ രണ്ടുനിലകൾക്കു മുകളിൽ ലക്ഷത്തിലേറെ വവ്വാലുകൾ കൂടുകൂട്ടിയ ഒരു കെട്ടിടം നിങ്ങൾ സ്വപ്നംകണ്ടിട്ടുണ്ടോ, പോട്ടെ സിനിമയിലെങ്കിലും?! ഡോ. അഷീൽ സർക്കാർ സർവീസിൽ ചാർജ്ജ് എടുക്കുമ്പോൾ NIPMR (National Institute of Physical Medicine And Rehabilitation.) എന്ന കല്ലേറ്റുംകരയിലെ സ്ഥാപനത്തിന്റെ അവസ്ഥ അതായിരുന്നു. മാസങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് വവ്വാലുകളെ പായിച്ച് അതു നിരാലംബമനുഷ്യർക്ക് കയറാവുന്ന കെട്ടിടമാക്കി മാറ്റിയത്.ഇന്നത് അന്തർദേശീയ നിലവാരമുള്ള പുനരധിവാസ ചികിത്സാകേന്ദ്രമാനിന്നതും നന്മമര വെട്ടുകിളികൾക്ക് അറിയുമായിരിക്കില്ല.!

🎋 ഭിന്നശേഷിയുള്ള വ്യക്തികൾക്കായി ഈ കേന്ദ്രം നടത്തിയ ‘അവസരങ്ങളുടെ ആഘോഷ’മെന്ന പ്രോഗ്രാം സ്വന്തം ബാങ്ക് അക്കൗണ്ട് പാവംപ്രവാസികളെ തെറ്റിദ്ധരിപ്പിച്ചു നിറയ്ക്കുന്നതിനിടയിൽ ഒരു നന്മമരവും കണ്ടുകാണില്ല. ചുരുങ്ങിയ ഈ കാലഘട്ടത്തിനിടയിൽ സർവീസിലെ മികച്ച സേവനത്തിന് രണ്ടുതവണയാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തെ ആദരിച്ചത് എന്നും മലയാളികൾ അറിയേണ്ടതാണ്.!! 💕🌷

🎋 കേരളത്തിലെ മൊത്തം നന്മമരങ്ങളും ചെയ്യുന്ന പ്രവർത്തനത്തിപ്പുറം ഏതായാലും അദ്ദേഹം ഇക്കാലത്തിനിടക്ക് ചെയ്തിട്ടുണ്ട് എന്നാണ് ഡാറ്റകൾ സാക്ഷ്യപ്പെടുത്തുന്ന വസ്തുത. കേരള സാമൂഹ്യസുരക്ഷാ മിഷന് ‘We Care’ എന്ന പദ്ധതി ആരംഭിച്ചതും അത് വ്യാപകമാക്കിയതും അദ്ദേഹമാണ്. We Care എന്ന ഒരൊറ്റപദ്ധതിയിലൂടെ തന്നെ ഒരുപാട് പേർക്ക് സഹായഹസ്തം നീട്ടാൻ കേരള സാമൂഹ്യസുരക്ഷാമിഷന് സാധിച്ചു. വെറും പത്തുരൂപാ സ്റ്റാമ്പ് ചിലവഴിക്കുന്ന ആർക്കും, വിവരാവകാശ നിയമപ്രകാരം അത് ഓഡിറ്റ് ചെയ്യപ്പെടാവുന്ന കണക്കാണ്.!

🎋 സർക്കാർ സർവീസിനെ ജനസേവനം ആയി മനസ്സിലാക്കുകയും അതിനുവേണ്ടി ജീവിതം തന്നെ ഒരു സപര്യയാക്കി മാറ്റുകയും ചെയ്ത, ധനസമ്പാദനത്തിന് സ്വന്തംകയ്യിൽ നിരവധി ഡിഗ്രികളുള്ള ഒരു ഡോക്ടർ സർക്കാർ ഉദ്യോഗസ്ഥനാകുന്ന അപൂർവ്വം ഉദാഹരങ്ങങ്ങൾ മാത്രമേ കേരളത്തിൽ ഉണ്ടാകൂ.

🎋 തിരുവനന്തപുരത്ത് ചെന്നാൽ സാമൂഹിക സുരക്ഷാ മിഷൻ ഓഫീസിന്റെ മുകളിൽ ഒറ്റമുറിയിൽ ജോലിയും താമസവും എല്ലാം ഒരു മുറിയിലേക്കൊതുക്കി രാവും പകലും ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ നിങ്ങൾക്ക് കാണാം.

🔴 വ്യക്തിപരമായ ലാഭേച്ഛയും പ്രശസ്തിയും ലക്ഷ്യമാക്കാതെ നമുക്കിടയിൽ നിശബ്ദമായി നിലയുറപ്പിച്ചു പ്രവർത്തിക്കുന്ന മനുഷ്യരെ,യഥാർത്ഥമായ മനുഷ്യ സ്നേഹികളെ നന്മമര ആരാധകർ എന്നപേരിൽ സാമൂഹ്യ വിരുദ്ധരെ അയച്ചു ആക്രമിക്കാൻ ശ്രമിക്കരുത്. 🔴

🎋 അതേത് കൊമ്പത്തെ മോനായാലും ശരി,ആക്രമിച്ചാൽ പ്രതിരോധിക്കും. ആ പ്രതിരോധം നിങ്ങളിൽ നിരവധി വിഡ്ഢികളെ ജയിലഴികൾക്കുള്ളിലാക്കും. എനിക്ക് നിങ്ങളിൽ ഒരു നന്മമര വിശറികളോടും യാതൊരുവിധ എതിർപ്പും പരിഭവവുമില്ല. കാരണം വിദ്യാഭ്യാസമില്ലായ്മയും, വിവരക്കേടും, വസ്തുതകൾ അറിയാൻ ശ്രമിക്കാത്തതുമാണ് നിങ്ങളുടെ പ്രശ്നം. പക്ഷേ, നോക്കീം കണ്ടും, ആളുംതരവുമൊക്കെ മനസ്സിലാക്കിയും വേണം സൈബർ ആക്രമണങ്ങൾ സംഘടിപ്പിക്കാൻ. ഇല്ലെങ്കിൽ നിങ്ങളുടെ നന്മമരം ഒതുങ്ങിയപോലെ ഒരു മാപ്പിലൊന്നും കാര്യങ്ങൾ അവസാനിക്കില്ല.!!

🎋 ഒരു ജനതയ്ക്ക്‌ വേണ്ടി ജീവിതം സമർപ്പിക്കുക, കുറേ വെട്ടുക്കിളിവിഡ്ഢികളുടെ തെറിയും, സൈബർ ആക്രമണങ്ങളും നേരിടുക എന്നതിൽ യാതൊരു കാവ്യനീതിയും, മനുഷ്യത്വവും, കലയും ചാരുതയുമില്ല. മാത്രമല്ല ഡോ. മുഹമ്മദ് അഷീലിൻറെ സുഹൃത്തുക്കളിൽ, എന്നെപ്പോലെ ചിലർ അത്രമേൽ ഗാന്ധിയന്മാരല്ല എന്നും അടിവരയിട്ട് വായിക്കണം, എല്ലാ കമന്റിനും മുൻപ് ഓർക്കണം. പച്ചമലയാളത്തിൽ പറഞ്ഞാൽ വെവരമറിയും എന്ന്…

ചുരുക്കുന്നു… നന്ദി…!! 💕🌷

Adv. Jahangeer Amina Razaq
8136 888 889.