ആർ എസ് എസുകാർ കാർക്ക് ആചാരസംരക്ഷണത്തിനുള്ള നാരങ്ങാവെള്ളം നല്കിയതിനുള്ള ലീഗുകാരുടെ പ്രായശ്ചിത്തമായി എനിക്ക് തോന്നി

  0
  331

  Adv Jahangeer Razaq Paleri

  ഇന്ത്യൻ മുസ്ലിങ്ങളോടാണ്…
  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനോടാണ്…
  വി. ഡി. സതീശനോടാണ്…
  മുല്ലപ്പള്ളി രാമചന്ദ്രനോടാണ്…💕🥀

  1) പ്രിയ മുസൽമാൻ പൗരന്മാരെ,
  മൂർത്തമായൊരു രാഷ്ട്രീയ ഘട്ടത്തിൽ പക്വവും ജനാധിപത്യപരവുമായ പെരുമാറാനും, പ്രതിഷേധിക്കാനും, ജനാധിപത്യപരമായി സമരങ്ങൾ സംഘടിപ്പിക്കുവാനുമുള്ള നിങ്ങളുടെ സംയമനത്തെ കൂട്ടത്തിലൊരുവൻ, രാജ്യത്തെ ഒരു മതേതര മുസൽമാൻ എന്നീ നിലകളിൽ അഭിനന്ദിക്കട്ടെ.! 🥀🥰😘

  2) ഈ ഘട്ടത്തിൽ കേരത്തിലെ മുസ്ലിം പ്രതിഷേധങ്ങളെ പക്വതയോടെ നയിച്ച, ജനാധിപത്യപരമായി ഏകോപിപ്പിച്ച, സകല മതസ്ഥരുടെയും പിന്തുണയാർജ്ജിച്ചു മനോഹരമുന്നേറ്റങ്ങളായി മാറ്റിയ സമസ്ത, കാന്തപുരം അബൂബക്കർ മുസ്ല്യാർ, മുസ്ലിം ലീഗ്, പ്രിയ സ്നേഹിതൻ പികെ ഫിറോസിൻറെ PK Firos നേതൃത്വത്തിലുള്ള യൂത്ത് ലീഗ്… തുടങ്ങിയ മുസ്ലിം സംഘടനകളെ ആദ്യമേ അഭിനന്ദിക്കട്ടെ. മുസ്ലിങ്ങളെ ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ മിക്കപ്പോഴും അപക്വവും വൈകാരികവുമായി സോഷ്യൽ മീഡിയയിലെങ്കിലും പ്രതികരിക്കുന്ന ലീഗ് യുവത്വത്തെയാണ് എനിക്ക് പരിചയം. എന്നാൽ അതിൽനിന്നും വിഭിന്നമായി ബാബരി കേസിലെ സുപ്രീംകോടതിവിധി തുടങ്ങി ഇപ്പോൾ പൗരത്വബിൽ പാസാകുമ്പോഴും, ചില മുസ്ലിം വർഗ്ഗീയ സംഘടനകൾ അതിനെ മുതലെടുത്ത് ഹർത്താൽ നടത്തിയപ്പോഴുമൊക്കെ മുസ്ലിം യുവത്വത്തിന്റെയും സമുദായത്തിന്റെയും സമീപനം പക്വവും, ജനാധിപത്യപരവുമായിരുന്നു. യൂത്ത് ലീഗിന് മാത്രമല്ല സമസ്തയ്ക്കും കാന്തപുരം വിഭാഗത്തിനും മുസ്ലിം ലീഗിൻറെ മുതിർന്ന നേതാക്കൾക്കും ഇക്കാര്യങ്ങളിൽ പങ്കുണ്ട് എന്ന് അഭിനന്ദിക്കാതെ വയ്യ.!! 💕👍

  3) കേരളത്തിൻറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും സമരസത്യാഗ്രഹമിരുന്നപ്പോഴും, തുടർസമരങ്ങൾ രാജ്യത്തുകൊടുമ്പിരി കൊണ്ടപ്പോഴും പൊതുവെ ഇന്ത്യൻ മുസ്ലിം സമൂഹം പക്വതയോടെയും എന്നാൽ സമരതീക്ഷണതയോടെയുമാണ് സംഭവികാസങ്ങളെ നേരിട്ടത്. 23 മനുഷ്യർ രക്തസാക്ഷികളായിയിരിക്കുന്ന ഈ വേളയിലും കൃത്യമായൊരു നായകനോ, നേതാവോ സംഘാടനമോ ഇല്ലാതിരുന്നിട്ടും ഇന്ത്യൻ മുസ്ലിങ്ങൾ കാണിക്കുന്ന സംയമനവും പക്വതയും വിഹായസ്സുകളോളം വിശാലമാണ്. കഴിഞ്ഞ ദിവസം ആലുവയിലും, പെരുമ്പാവൂരിലും മുസ്ലിം ജമാഅത്തുകൾ സംഘടിപ്പിച്ച സമരപരിപാടികളിൽ പതിനായിരങ്ങളായിരുന്നു പങ്കെടുത്തത്. അതിൽ പകുതിയോളം ഹിന്ദുക്കളും കൃസ്‌ത്യാനികളും, മതമില്ലാത്തവർപോലുമായിരുന്നു എന്നത് ഇന്ത്യൻ മുസ്ലിങ്ങൾക്കും അവരുടെ നേതൃത്വങ്ങൾക്കും ലഭിക്കുന്ന അംഗീകാരവും ഐക്യദാർഢ്യവുമാണ്, സംശയമില്ല.!😍😎

  4) കോഴിക്കോട് സമസ്തയുടെ നേതൃത്വത്തിൽ നടന്ന സംഗമം, നാടാകെ SYS ഉം SSF ഉം SKSSF ഉം നടത്തുന്ന പ്രതിഷേധറാലികൾ, ജമാഅത്തെ ഇസ്‌ലാമിയുടെ SIO യുടെയുംമറ്റും സംയുക്ത സമരപരിപാടികൾ എന്നിവയ്‌ക്കെല്ലാം പൊതുജനപിന്തുണ ലഭിക്കുന്ന ഈ സംഘനാനുഭാവികൾ കാണിക്കുന്ന സംയമനത്തിന്റേയും സഹിഷ്ണുതയുടെയും ഗരിമകൊണ്ടുതന്നെയാണ്.!💞👍

  5) രാജ്യം മൂർത്തമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോൾ പ്രധാന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പാപ്പരത്വവും, അദ്ദേഹത്തിൻ്റെ അസാന്നിദ്ധ്യവും ചർച്ചചെയ്യുന്ന മുസ്ലിം ലീഗ് യുവാക്കൾ ജനാധിപത്യത്തിൽ ഒരു ശുഭസൂചനയാണ്. ഡി വൈ എഫ് ഐ നൈറ്റ് മാര്ച്ച്‌ നടത്തിയപ്പോള്, ഇടതുസംഘടനകൾ സമരപരിപാടികൾ സംഘടിപ്പിച്ചപ്പോൾ, മിക്കയിടങ്ങളിലും കക്ഷിരാഷ്ട്രീയപരമായ എതിര്പ്പ് മാറ്റി വെച്ച് അഭിവാദ്യങ്ങള് അര്പ്പിക്കുന്ന യൂത്ത് ലീഗ് പ്രവര്ത്തകരെ ഞാൻ ചെറുതല്ലാത്ത ആഹ്ലാദത്തോടെയാണ് കണ്ടത്. കൊണ്ടോട്ടിയിലെ മലപ്പുറത്തും RSS കാർക്ക് “ആചാരസംരക്ഷണത്തിനുള്ള നാരങ്ങാവെള്ളം” നല്കിയതിനുള്ള പ്രായശ്ചിത്തമായും എനിക്ക് തോന്നി.!

  6) എന്തിനേറെ…,
  സൃഹുത്ത് പി.കെ ഫിറോസും നേതാക്കളും നയിച്ച മാർച്ചിൽപ്പോലും ഒരു പ്രകോപനപരമായ മുദ്രാവാക്യങ്ങളുമില്ലാതെ മാതൃകാപരമായി സമരം നയിക്കാനായതിൽ സത്യത്തിൽ എനിക്കത്ഭുതമാണ് തോന്നിയത്. ആ യുവതയെ നെഞ്ചോട് ചേർക്കുന്നു, അർഹതയെ അംഗീകരിക്കുന്നു. അഭിനന്ദിക്കുന്നു.!🥰🥀👍

  7) മുല്ലപ്പള്ളി രാമചന്ദ്രനും, ബെന്നി ബെഹ്‌നാനും RSS ൽ നിന്നും എന്തുകിട്ടും എന്ന് ഞാൻ ചോദിക്കുന്നില്ല. പക്ഷേ ഇച്ചോദ്യം കോൺഗ്രസിനോട് അനുഭാവമുള്ള മുസ്ലിം യുവതീയുവാക്കൾ ചോദിക്കുമ്പോഴും എനിക്കീ രാജ്യത്തിൻറെ ജനാധിപത്യത്തിലും മതേതരമൂല്യ സംരക്ഷണത്തിലും പ്രതീക്ഷകളാണ് തോന്നുന്നത്.! 💕👍

  8) ബ്രിട്ടീഷുകാർക്ക് സ്വാതന്ത്ര്യസമരസേനാനികളെ ഒറ്റുകൊടുത്തിരുന്ന അട്ടംപരതി ഗോപാലൻ എന്ന് ഇരട്ടപ്പേരുണ്ടായിരുന്ന മഹാൻറെ മകനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന ജനാധിപത്യത്തിൻ്റെ ഒറ്റുകാരൻ. അപ്പനുണ്ടായ മകൻ തന്നെയാണ് താനെന്നാണ് മുല്ലപ്പള്ളി തെളിയിക്കുന്നത്. സരിതാകാമുകന്മാരുടെ പിമ്പായിരുന്ന ബെന്നി ബെഹ്‌നാനിൽ എനിക്ക് വേറെ പ്രതീക്ഷകളൊന്നുമില്ല. (രണ്ടുപേർക്കും എനിക്കെതിരെ ഈ പ്രസ്താവനകൾക്ക് മാനനഷ്ട്ടത്തിന് കേസ് കൊടുക്കാവുന്നതാണ്. വെല്ലുവിളിക്കുന്നു, ആർജ്ജവമുണ്ടെങ്കിൽ ശ്രമിക്കൂ.!!)

  9) പറഞ്ഞുവരുന്നത് ഈ നേതാക്കളുടെ രാഷ്ട്രീയ പിത്രുശൂന്യതയല്ല, മറിച്ചു ഇവരെച്ചോദ്യം ചെയ്യാൻ ആർജ്ജവം കാണിക്കുന്ന UDF അനുഭാവികളായ യുവതയുടെ ധീരതയാണ്. അവരിൽ മിക്കവാറുമെല്ലാം ലീഗുകാരോ, യൂത്ത് കോൺഗ്രസ്സുകാരോ തന്നെയാണ്.! സമസ്തയുടെ നേതാവായ ഏന്റെ മതേതര മനസ്സുള്ള ആദരണീയനായ സുഹൃത്ത് Basheerfaizy Deshamangalam ത്തിൻറെ ഒരു കുറിപ്പും ഈ വിഷയത്തിൽ കണ്ടു.!

  10) ഈ വിഷയത്തിൽ പ്രതീക്ഷകൾ വർദ്ധിക്കുന്നത് മുല്ലപ്പള്ളിയെ തള്ളിപ്പറയുന്ന വിഡി സതീശൻ എന്ന ധീരനായ നിലപാടുറപ്പുള്ള നേതാവിനെയും, യോജിച്ച പ്രക്ഷോഭങ്ങൾക്ക് തയ്യാറാണെന്ന പക്വമതിയായ മുസ്ലിംലീഗ് നേതാവ് KPA മജീദിൻറെ പ്രസ്താവനയും, ഇടതുമുന്നണി സംഘടിപ്പിക്കുന്ന, വരാനിരിക്കുന്ന മനുഷ്യച്ചങ്ങലയിലേക്ക് ലീഗിനേയും UDF നെയും ക്ഷണിക്കുന്ന ഇടതുമുന്നണി കൺവീനർ സഖാവ് വിജയരാഘവനെയും കാണുമ്പോഴാണ്.!💕🥀

  11) പറഞ്ഞുവരുന്നത് നേരിനൊപ്പം ജനാധിപത്യപരമായി സംഘടിക്കാൻ ഇന്ത്യൻ മുസ്ലിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന ആഹ്ളാദവാർത്തയാണ്. അതുകൊണ്ടാണ് ഇവർക്ക് ഡൽഹി ഇമാമിനെത്തള്ളി ചന്ദ്രശേഖർ ആസാദിൻറെ പിന്നിൽ അണിനിരന്നു റാലി സംഘടിപ്പിക്കാൻ കഴിയുന്നത്. അതുകൊണ്ടാണ് സമസ്തയും മുസ്ലിം ലീഗും സംഘടിപ്പിക്കുന്ന മാർച്ചുകളിൽ ഒരു ഹൈന്ദവ സഹോദരന്റേയും മനസ്സിനെ നോവിക്കാതെ മുദ്രാവാക്യങ്ങൾ വിളിക്കാൻ സാധിക്കുന്നത്. അതുകൊണ്ടാണ് ഡൽഹിയിൽ അറസ്റ്റിലായ അറസ്റ്റിലായ ഇടതു നേതാക്കള്ക്ക് അഭിവാദ്യങ്ങള് അര്പ്പിച്ചുകൊണ്ട് യൂത്ത് ലീഗ് സഹോദരന്മാർക്ക് കോഴിക്കോട് മാര്ച്ച്‌ നടത്തുവാൻ സാധിക്കുന്നത്.!💕🥰

  12) ചുരുക്കത്തിൽ മൂർത്തവും ആസുരവുമായ ഒരു രാഷ്ട്രീയ ഘട്ടത്തെ മറികടക്കാൻ, പക്വതയോടെ, എന്നാൽ സമരതീക്ഷണതയോടെ, മതേതര മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട്, സകല ഇന്ത്യൻ മനസ്സുകളുടെയും മതേതര മനസ്സുകളുടെയും, പിന്തുണയാർജ്ജിച്ചു, ഹൃദയം കവർന്നുകൊണ്ട് ഇന്ത്യൻ മുസൽമാന്മാരും അവരെ പിന്തുണയ്ക്കുന്ന ഇതര മതസ്ഥരും, മതമില്ലാത്തവരും ഉജ്ജ്വലമായി സംഘടിപ്പിക്കുന്ന ഈ സമരധാരയിൽ, ഈ ഐക്യത്തിൽ, സാഹോദര്യത്തിൽ, സ്നേഹത്തിൽ, നാനാത്വത്തിൽ ഏകത്വമുള്ള ഈ രാഷ്ട്രത്തിന്റെ വൈവിധ്യങ്ങളിൽ, മുസ്ലിം സമൂഹം ഹൃദയം സമർപ്പിക്കുമ്പോൾ ….
  ഒരുവേള ഇതെഴുതുന്ന എനിക്കും വാക്കുകൾക്ക് വിശക്കുന്നു…😔😪

  13) കേരളത്തിലെ മുസ്ലിം യുവാക്കളെ…
  സമുദായ നേതാക്കളെ…
  മുസ്ലിം ലീഗ് നേതൃത്വമേ…
  അഭിവാദ്യങ്ങള് സുഹൃത്തുക്കളേ, കാരണവന്മാരേ, പണ്ഡിത ശ്രേഷ്‌ഠരേ…
  നിങ്ങളീ കാണിക്കുന്ന രാഷ്ട്രീയ ജാഗ്രതയ്ക്ക്, പക്വതയ്ക്ക്, പിന്തുണയ്ക്ക്, ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന് ഹൃദയോഷ്‌മളമായ നന്ദി… അഭിനന്ദനങ്ങൾ… അഭിവാദ്യങ്ങൾ…💕😍🥀

  നമ്മള് തോല്ക്കുകയില്ല…!!

  14) കൂട്ടത്തിൽ…
  നന്ദി…
  സഖാവ് വിജയൻ
  രമേശ് ചെന്നിത്തല
  കാനം രാജേന്ദ്രൻ
  വിഡി സതീശൻ
  വിടി ബൽറാം VT Balram
  എം സ്വരാജ് M Swaraj
  സുനിൽ പി ഇളയിടം മാഷ്… 💕💞🥀

  15) കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യധാരാ മാധ്യമങ്ങൾ…
  മാധ്യമ പ്രവർത്തകർ…
  ബുദ്ധിജീവികൾ… എഴുത്തുകാർ…
  സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ…
  സകലർക്കും ഹൃദയോഷ്‌മളമായ നന്ദി …
  നാമൊരു തോറ്റ ജനതയല്ലെന്ന് തെളിയിക്കുംവരെ പോരാട്ടങ്ങൾ തുടരാം…!! 💕😍🥀👍

  Adv Jahangeer Razaq Paleri
  8136 888 889