ഖുർആൻ വചനങ്ങളും, ഹദീസും, ബാങ്കൊലിയും മാത്രം കേട്ടിരുന്ന മസ്ജിദുകളിൽ നിന്ന്, ഭരണഘടനയും, വന്ദേമാതരവും, സത്യപ്രതിഞ്ജയും കേൾക്കുന്നത് ആഹ്ലാദകരം

117

Adv Jahangeer Razaq Paleri

ഖുർആൻ വചനങ്ങളും, ഹദീസും, ബാങ്കൊലിയും മാത്രം കേട്ടിരുന്ന മസ്ജിദുകളിൽ നിന്ന്, ഭരണഘടനയും, വന്ദേമാതരവും, സത്യപ്രതിഞ്ജയും കേൾക്കുന്നത് ആഹ്ലാദകരവും, ശുഭകരവുമാണ്.ഏകദേശം ഭ്രാന്തിനോളം അടുത്തെത്തിയിരുന്ന മതതീവ്രതയുള്ള മുസ്ലിങ്ങളടക്കം, പൗരത്വത്തിലും, ഭരണഘടനയിലും വിശ്വസിക്കുന്നതും, അതിനെ നെഞ്ചിലേറ്റുന്നതും കാലം സമ്മാനിച്ച മാറ്റമാണ്. ഇക്കാര്യത്തിന് രണ്ടു ദിനോസറുകൾ- മോഡിയോടും, അമിത്തിനോടും മുസ്ലിം ഉമ്മത്ത് കടപ്പെട്ടിരിക്കണം…!!

വഖഫ് ബോഡിന് അഭിനന്ദനങ്ങൾ !
മുസ്ലിം പള്ളികളെന്നാൽ കേവല നമസ്കാര കേന്ദ്രങ്ങളല്ല. അവിടെ കേൾക്കേണ്ടത് ഖുർആൻ വചനങ്ങൾ മാത്രവുമല്ല. അത് പ്രമാണ വിരുദ്ധവും ചരിത്ര വിരുദ്ധവുമാണ്. ഈ ദുനിയാവിലെ സകല സൃഷ്ടികളുടേയും ഏത് രീതിയിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനുള്ള സാമൂഹിക സ്ഥാപനങ്ങളാവേണ്ടതാണ് പള്ളികൾ. നബിയുടെ പള്ളി അടക്കമുള്ള ഇസ്ലാമിക ചരിത്രവും സാക്ഷ്യപ്പെടുത്തുന്നത് അതാണ്. തുല്യതയും സാമൂഹിക നീതിയും ലക്ഷ്യമിടുന്ന ഭരണഘടനയും റിപബ്ളിക് ഡേയുമൊക്കെ പള്ളികളിൽ എന്നോ ഇടം പിടിക്കേണ്ടതായിരുന്നു. വൈകിയെങ്കിലും എത്തിച്ച വഖഫ് ബോഡിന് അഭിനന്ദനങ്ങൾ !
(ഫോട്ടോ: ഞങ്ങളുടെ നാട്ടിലെ പള്ളിയിൽ നടന്ന റിപബ്ളിക് ദിന പരിപാടിയിൽ നിന്ന്.!)

Advertisements