Connect with us

Education

ജീവിതവഴികളിലെ A+ കൾ

ജീവിതത്തിൽ അത്രമേൽ പ്രാധാന്യമേറിയ കാര്യമൊന്നുമല്ലെങ്കിലും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കൗമാരക്കാർക്ക് ഹൃദയോഷ്‌മളമായ അഭിനന്ദനങ്ങൾ. ഭാവുകങ്ങളും, ശുഭാശംസകളും നേരുന്നു. ഇനി നിങ്ങൾക്ക് പോകാം

 38 total views,  1 views today

Published

on

Adv Jahangeer Razaq Paleri

ജീവിതവഴികളിലെ A+ കൾ…‍

ജീവിതത്തിൽ അത്രമേൽ പ്രാധാന്യമേറിയ കാര്യമൊന്നുമല്ലെങ്കിലും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കൗമാരക്കാർക്ക് ഹൃദയോഷ്‌മളമായ അഭിനന്ദനങ്ങൾ. ഭാവുകങ്ങളും, ശുഭാശംസകളും നേരുന്നു. ഇനി നിങ്ങൾക്ക് പോകാം, ഈ പോസ്റ്റിന്റെ ബാക്കി നിങ്ങൾക്ക് വായിക്കാനുള്ളതല്ല. മുഴുവൻ വിഷയങ്ങൾക്കും A+ നേടാത്ത, ചില വിഷയങ്ങളൊക്കെ ഏറ്റവും താഴെയുള്ള ചില ഗ്രേഡുകൾ നേടേണ്ടിവന്നവരില്ലേ, അവരെല്ലാം ഇവിടെ കമോൺ… 😃💕

മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഉം അതിനോളവും അഭിമാനവിജയം നേടിയവർക്ക് അഭിനന്ദന പ്രവാഹമാണല്ലോ…! വളരെ അഭിമാനത്തോടെയും ആഹ്ളാദത്തോടെയുമാണ് മാതാപിതാക്കളും സഹോദരങ്ങളും ഉന്നത വിജയങ്ങൾ നേടിയവരെക്കുറിച്ചു സോഷ്യൽ മീഡിയ പോസ്റ്റുകൾപോലും പടയ്ക്കുന്നത്. ഉന്നത വിജയം നേടിയവർ പാലായിലും, തൃശൂരിലും, മറ്റു എൻട്രൻസ് കോച്ചിങ് സെന്ററുകളിലും “നരകിച്ച്‌” ഡോക്റ്ററോ, എൻജിനീയറോ ആകുമായിരിക്കാം; എങ്കിലും അവർക്കും കൊടുക്കാം നമ്മുടെവക അഭിനന്ദനങ്ങൾ, നന്മകൾ ..ശുഭാശംസകൾ‍..! ❤💕🌷

മാത്രമല്ല, മിന്നുന്ന വിജയങ്ങളെ, അതിന് പിന്നിലുള്ള അദ്ധ്വാനത്തെ മാനിക്കുന്നതോടൊപ്പം, വല്ലാതെ ഉദാത്തവത്കരിക്കുന്നതിനോട് യോജിപ്പില്ല. കാരണം, ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ജീവിതത്തെ നിർണയിക്കുന്നതിൽ അത്ര വലിയ പങ്കൊന്നും പത്താംക്ലാസ് – പ്ലസ് ടു റിസൾട്ടിനില്ല എന്നാണനുഭവം.!പക്ഷേ, ഇന്ന് തോറ്റവരുണ്ടല്ലോ, അവരായിരിക്കും ഇന്നാടിനെ നയിക്കുന്നവർ, പട്ടിണി ഇല്ലാതാക്കുന്നവർ, ആഹ്ദളാ സൃഷ്ട്ടാക്കൾ, തൊഴില്‍ ദാതാക്കൾ‍.. എന്നതിൽ എനിക്ക് സംശയമില്ല …!!

മാത്രമല്ല പത്താം ക്ലാസ് വിജയിക്കുന്നവർക്കെല്ലാം നിര്‍മ്മിച്ചുവച്ച പാതകളുണ്ട്. തോൽക്കുന്നവർ സ്വയം വഴികൾ വെട്ടിതെളിയിക്കണം. ആ വഴിവെട്ടലാണ് യഥാര്‍ത്ഥ ജീവിത പാഠങ്ങള്‍..! അവർക്കാണെന്റെ ശുഭാശംസകൾ … മൂർധാവിലെ ഉമ്മകൾ ..!! ❤💕
*പത്തിൽ കൂടുതൽ തവണയാണ് മഹാനായ ജസ്റ്റിസ് വീ ആർ കൃഷ്ണയ്യർ LLB പഠനകാലത്ത് IPC സപ്പ്ളിമെന്‍ററി പരീക്ഷയെഴുതിയത് .

*പത്താംക്ലാസ്സില്‍ 210 മാര്‍ക്ക് വാങ്ങാനാവാതെ തോറ്റുപോയവനാണ് പിന്നീട് ഇന്ത്യന്‍ സിവില്‍ സര്‍വീസ് ചരിത്രത്തിലെ അല്‍ഫോണ്‍സ് കണ്ണന്താനം IAS എന്ന നാമധേയത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്..!
*ബുദ്ധിമാന്ദ്യമുള്ള കുട്ടിയെന്നു പറഞ്ഞു സ്കൂള്‍ അധികൃതര്‍ പുറത്താക്കിയ കുഞ്ഞു ബാലനാണ് പിന്നീട് ചരിത്രത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആയിത്തീര്‍ന്നത് .!

*ക്രിക്കറ്റിൽ ആദ്യസെഞ്ച്വറി നേടാന്‍ നിരവധി മത്സരങ്ങളുടെ കണ്ണീര്‍പ്പതിറ്റാണ്ട് കാത്തിരുന്ന ശ്രീലങ്കൻ കായിക വിസ്മയമാണ് മര്‍വ്വന്‍ അട്ടപ്പട്ടു…..!
*ദാരിദ്ര്യം കാരണം ഇരുളില്‍ പുതഞ്ഞ വീട്ടില്‍ നിന്നിറങ്ങി, സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തില്‍ പഠിച്ചവനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കന്‍…!
*ഓട്ടോറിക്ഷ ഓടിച്ചു ജീവിച്ചു മിച്ചം വരുന്ന പണംകൊണ്ട് പഠിച്ചു IPS നേടി അന്താരാഷ്ട്ര അവാർഡുകളടക്കം നേടിയ ഉന്നത ഉദ്യോഗസ്ഥനാണ് പി വിജയൻ IPS.
*ദാരിദ്ര്യം നിറഞ്ഞു നാലാംക്ലാസ്സില്‍ പഠനം നിര്‍ത്തിയ പയ്യന്‍, ദൂരെ കെട്ടിയുയര്‍ത്തിയ കുടിലില്‍, വസൂരി ബാധിച്ച അമ്മ മരണത്തെ പുണരുന്നത് കണ്ട്, ജീവിതപോരാട്ടം തുടങ്ങി , പിന്നീട് കേരളത്തിന്‍റെ ഇതിഹാസ പോരാളിയായ സഖാവ് വീ എസ് അച്യുതാനന്ദന്‍ ആയിമാറി…!

Advertisement

ശ്രീനിവാസ രാമാനുജൻ മുതൽ തോമസ് ആൽവാ എഡിസൺ തുടങ്ങി സച്ചിൻ ടെണ്ടുൽക്കർ വരെ അതിജീവനത്തിന്‍റെ ജീവിത പാതകള്‍ താണ്ടിയവര്‍ അനവധിയാണ് .. മറക്കാതിരിക്കുക ..!!ഒരു പുസ്തകപ്പുഴുവും, മോശമില്ലാതെ പഠിക്കുന്നവനും ആയതിനാലാവാം ജഹാംഗീര്‍ എന്ന ഞാന്‍ ഫീസ് വാങ്ങി തൊഴിൽ ചെയ്യുന്ന ഒരു പ്രൊഫഷണലായത്. എന്നാൽ അത്രമേല്‍ മിടുക്കരല്ലാതിരുന്ന എന്‍റെ സഹപാഠികളില്‍ ചിലരെങ്കിലും, ഇന്ന് ഡസന്‍കണക്കിന് ആളുകള്‍ക്ക് ശമ്പളം നല്‍കുന്നവരാണ്, എന്നേക്കാള്‍ ജീവിതവഴിയിൽ വിജയിച്ചവരാണ്..!

പരാജയത്തിൽ വ്യസനിക്കുന്ന ഏതൊരു അനിയനും, അനിയത്തിക്കും, രക്ഷിതാവിനും ആവശ്യമെന്നു തോന്നുന്നുവെങ്കിൽ വിളിക്കാം – 8136 888 889; എന്‍റെ കയ്യിലുണ്ട് പരിഹാരം! താൽക്കാലിക വേദനയിൽ അശുഭകരമായത് ചിന്തിക്കാതിരിക്കുക; നന്മകള്‍ നേരുന്നു …! ❤👍


Congratulations to the “failed” ones too, by Adv Jahangeer Razaq Paleri

 39 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment34 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement