ബീഫ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിൽ ബീഫ് വിറ്റതിന്റെ പേരിൽ കൊല്ലപ്പെട്ട കലാന്തസ്‌ ബർലയ്ക്ക്‌ ആദരാഞ്ജലികൾ

188

Adv Jahangeer Razaq Paleri

പ്രധാനമന്ത്രി നരേന്ദ്രമോദി ടെക്സാസിലെ ഹൂസ്റ്റണിൽ ” ഹൗഡി മോഡി ” എന്ന പരിപാടിയിൽ പങ്കെടുത്തുവല്ലോ..

ലോകത്തെ ബീഫ്‌ ഉത്പാദനത്തിന്റെ കണക്കെടുത്താൽ അതിൽ ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നത്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌ ഓഫ്‌ അമേരിക്കയാണ്.

1.2 കോടി മെട്രിക്‌ ടൺ എന്ന് 2019 കണക്കുകൾ. അതിൽ ഏറ്റവും കൂടുതൽ കന്നുകാലികളുള്ളത്‌ ടെക്സാസിലാണ്.

ബീഫ്‌ എക്സ്പോർട്ടിങ്ങിൽ ആദ്യ അഞ്ച്‌ സ്ഥാനങ്ങളിൽ വരുന്ന രാജ്യങ്ങളിലുണ്ട്‌ ഇന്ത്യയും അമേരിക്കയും.

അതൊക്കെ ഇപ്പൊ ഇവിടെയെന്തിനാണു പറയുന്നത്‌ എന്നായിരിക്കും.

ഝാർഖണ്ഡിൽ ഒരാഴ്ച മുൻപും ഒരു മനുഷ്യനെ ബീഫ്‌ വിറ്റെന്ന പേരിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയിട്ടുണ്ട്‌. വാട്സാപ്‌ വഴി വന്ന സന്ദേശം മതിയായിരുന്നത്രേ കൊല്ലാൻ.

മറ്റ്‌ രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

കൊല്ലപ്പെട്ട കലാന്തസ്‌ ബർലയ്ക്ക്‌ ആദരാഞ്ജലികൾ

ആൾക്കൂട്ടത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള അഭ്യാസങ്ങൾ നടത്തുമ്പൊഴും വാസ്തവം എത്രത്തോളം വിചിത്രമാണെന്ന് സൂചിപ്പിച്ചുവെന്ന് മാത്രം..