വൈറസ് വ്യാപനം കാക്കാമാരുടെ തോളിൽ ചാരാൻ ഒരുകൂട്ടം നിൽക്കുന്നുണ്ട്

111

Adv Jahangeer Razaq Paleri

ഒരു പെരുമഴ പെയ്യാൻ വെമ്പി നിൽക്കുന്നത് കാണുന്നുണ്ടോ ?

കേരളത്തിൽ നിലവിലെ രോഗവ്യാപനത്തിന് കാരണം “മുസ്ലിം വൈറസാണ്” എന്നതാണ് ആകാശത്തു കാർമുകിലുകളായി ഇരുണ്ടുകൂടി നിൽക്കുന്നത്. നാളെ രോഗവ്യാപനം സ്വാഭാവികമായും വർദ്ധിക്കും. പക്ഷേ അത് “കാക്കാമാർ പെരുന്നാൾ ആഘോഷങ്ങളും, ഈദ് നമസ്ക്കാരവും ആഢംബരമാക്കി” യതിന്റെ ഫലമായി ഉണ്ടായതാണെന്ന് പറയാൻ വെമ്പിനിൽക്കുന്നത് സംഘികൾ മാത്രമല്ല. അക്കൂട്ടത്തിൽ സംഘാക്കളും, ഖദർധാരികളിലെ മൃദുസംഘികളും, യുക്തിവാദികളിലെ മതവിരുദ്ധ പേയിളകിയവരും, ചില പോലീസ് മേധാവിമാരും, സർക്കാർ സെക്രട്ടറിമാർപോലും ഉൾപ്പെടുന്നുണ്ടെന്നു മറക്കരുത്.!

ആരാധ്യനായ ജിഫ്രി തങ്ങൾ പെരുന്നാൾ നമസ്ക്കാരവുമായി ബന്ധപ്പട്ട് ഉന്നയിച്ചത് ഒരാവശ്യമല്ല, നിർദ്ദേശം മാത്രമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സാമൂഹിക അകലംപാലിച്ചുകൊണ്ട് നിയന്ത്രിതമായ രൂപത്തിൽ പെരുന്നാൾ നമസ്‌കാരങ്ങൾ സാധ്യമാണ് വാസ്തവത്തിൽ. പക്ഷേ നമസ്ക്കാരമൊക്കെ കഴിഞ്ഞു നാലുദിവസം കഴിയുമ്പോൾ ഉണ്ടായേക്കാവുന്ന രോഗവ്യാപനത്തിൻ്റെ പേരിൽ ഡൽഹി മോഡൽ ഇസ്ലാമോഫോബിയ വ്യാപിക്കും. മാത്രമല്ല ക്രിസ്ത്യൻ ചർച്ചകളും അമ്പലങ്ങളും തുറക്കാനും മുറവിളികൾ ഉയരും. “കാക്കാവൈറസുകൾ” കേരളത്തെ അപകടത്തിലാക്കിയ അന്തിച്ചർച്ചകൾ ജനംടീവിയിൽ മാത്രമല്ല, ഏഷ്യാനെറ്റിലും മനോരമയിലും മാതൃഭൂമിയിലുമെല്ലാം കൊഴുക്കും. വാരിയേറുകൾ അമേദ്യം മസ്തിഷ്കത്തിൽ മാത്രമല്ല, ചാക്കിലും ഫോണിലും നിറച്ചുകൊണ്ട് ചാനൽ സ്റ്റുഡിയോയിൽ വന്ന് വാരി എറിയും!

ആദരണീയനായ ജിഫ്രി തങ്ങൾ ഉസ്താദേ,വേണ്ട… വേണ്ടാത്തോണ്ടാ. ഫർള് നിസ്ക്കാരം മുറിയിൽ ഒറ്റയ്ക്ക് നിസ്‌ക്കരിച്ചില്ലേ. പിന്നെയല്ലേ സുന്നത്ത് നിസ്ക്കാരം.! വേണമെങ്കിൽ ബെഡ്‌റൂമിൽ നിന്നും ഹാളിലേക്ക് മാറ്റാം. പള്ളിയിൽ വേണ്ടേവേണ്ട…! സോഷ്യൽ മീഡിയയിൽ മാത്രമല്ല, റോഡിലും കോടതിയിലും ഓഫീസിലുമൊന്നും ഇറങ്ങിനടക്കാനാവില്ല. വാട്സാപ്പിലും മെസഞ്ചർ ബോക്സിലും കമന്റ് ബോക്സിലും സ്വൈര്യമുണ്ടാവില്ല.! നമുക്ക് തൽക്കാലം പള്ളിവേണ്ട. ഇത്രയും ക്ഷമിച്ചില്ലേ, ഈ ഘട്ടം അതിജീവിക്കുന്നതുവരെക്കൂടി ക്ഷമിക്കാം…!