fbpx
Connect with us

KERALAM

വാരിയൻകുന്നൻ കാലത്തെ മേത്തൻ ഭീകരന്മാർ…

ഈ കുറിപ്പ് മലബാറിലേക്ക് കല്ലുകളും പൂക്കളുമെറിയുന്നവർ മാത്രം വായിക്കാനുള്ളതാണ്. ഇന്നലെ ചാനൽ ചർച്ചയിൽ മലബാറിലെ മുസ്ലിങ്ങളുടെ സിനിമാപ്രതിനിധ്യത്തെക്കുറിച്ചു വർഗ്ഗീയത പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവും, ഒട്ടകം ഗോപാലനും ഉൾപ്പടെയുള്ള

 202 total views

Published

on

അഡ്വ. ജഹാംഗീർ റസാഖ് പാലേരി

വാരിയൻകുന്നൻ കാലത്തെ മേത്തൻ ഭീകരന്മാർ…😜❤💕

1) പ്രിയപ്പെട്ടവരെ,
ഈ കുറിപ്പ് മലബാറിലേക്ക് കല്ലുകളും പൂക്കളുമെറിയുന്നവർ മാത്രം വായിക്കാനുള്ളതാണ്. ഇന്നലെ ചാനൽ ചർച്ചയിൽ മലബാറിലെ മുസ്ലിങ്ങളുടെ സിനിമാപ്രതിനിധ്യത്തെക്കുറിച്ചു വർഗ്ഗീയത പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവും, ഒട്ടകം ഗോപാലനും ഉൾപ്പടെയുള്ള ആർക്കുമെഴുതുന്ന മറുപടിയോ പ്രതികരണങ്ങളോ അല്ലെന്ന് തുടക്കത്തിലേ സൂചിപ്പിക്കട്ടെ.! എൻ്റെ വ്യക്തിപരമായ ചില നിരീക്ഷണങ്ങൾ മാത്രം!!

2) സത്യസന്ധമായ ചരിത്രമെഴുത്തിൻറെ ഭൂതകാലത്തെയും മറികടന്ന് വികലമായി മാത്രം ഈയടുത്തകാലംവരെ മലയാള സിനിമയിൽ രേഖപ്പെടുത്തപ്പെട്ട ഭൂമികാതലമാണ് മലബാറിന്റേത്. ഒരൊറ്റ ഏടുമാത്രം ചരിത്രത്തിൽനിന്ന് സൂചിപ്പിക്കട്ടെ. ഭൂതകാലത്തെ മലബാറിന്റെ മണ്ണിലേക്ക് ഒരു നിമിഷം വരൂ….അവിടെ ചരിത്രം മറക്കാത്ത കുറച്ചു ധീരന്മാരുടെ പേരുകൾ ഉണ്ട്. പേരുകൾ കൊണ്ട് മുസ്സൽമാനും ജീവിതം കൊണ്ട് എനിക്കും നിങ്ങൾക്കുമൊക്കെ വേണ്ടി കത്തിയസ്തമിച്ച ചില സൂര്യന്മാർ…. അറിയാൻ മാത്രം ഒരു പേര് തരാം; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയല്ല, മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്… ചരിത്രം അയാളെ വിളിച്ചത് “മലബാർ സിംഹം” എന്നാണ് ! പക്ഷേ നവസിനിമയുൾപ്പടെയുള്ള കലാരംഗങ്ങളിൽ അദ്ദേഹത്തെ മാത്രമല്ല, ഭൂമിശാസ്ത്രപരമായിത്തന്നെ എവിടെയും മലബാറിനെയോ ഇവിടുത്തെ നന്മകളെയോ, ചരിത്രപരമായ പ്രാധാന്യത്തെയോ സത്യസന്ധമായി ആവിഷ്‌ക്കരിച്ചിട്ടില്ല.! ഈ ഘട്ടത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ആരെടുക്കുന്ന സിനിമയും പ്രസക്തമാകുന്നത്!

3) ചരിത്രപുരുഷന്മാർ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല, മുഖ്യധാരാ വാണിജ്യസിനിമകളിലെ വില്ലനും, മഹാബോറൻ, അപരിഷ്കൃതൻ, വിദ്യാഹീനൻ… മട്ടിലുള്ള ഹാസ്യകഥാപാത്രങ്ങളോ മാത്രമാണ് മലബാറിൽനിന്നായി മലയാള സിനിമകളിൽ ഉണ്ടായിട്ടുള്ളതെന്നത് വസ്തുതയാണ്. മലപ്പുറത്തെയും, കോഴിക്കോട്ടെയും മനുഷ്യരെക്കുറിച്ച് സിനിമാക്കാർക്ക് എന്തറിയാം എന്ന് ചോദിക്കാൻ പ്രേരിപ്പിക്കുന്ന തലത്തിലുള്ള കഥാപാത്ര വികലസൃഷ്ട്ടികളാൽ സമ്പന്നമാണ് മലയാള സിനിമയുടെ ചരിത്രം. വര്‍ഗ്ഗീയവാദികളായ ന്യൂനപക്ഷങ്ങള്‍ മാത്രം പാര്‍ക്കുന്ന സ്ഥലങ്ങള്‍ ആണെന്നാണ് ഭൂരിപക്ഷം മലയാള സിനിമകളും ദ്യോതിപ്പിച്ചിട്ടുള്ളത്. എന്താണ് ആ ബോധ്യത്തിന്റെ അടിസ്ഥാനമെന്നത് പല സിനിമകൾക്കും റിവ്യൂ എഴുതിയപ്പോഴൊന്നും മനസ്സിലായിട്ടില്ല. ബാബുരാജ്, ദാമോദരൻ മുതൽ ഐ .വി ശശി, രഞ്ജിത്ത് തുടങ്ങി അനൂപ്‌ മേനോനും, ശ്വേതമേനോനും, ടീ എ റസാക്കുമൊക്കെ ഈ ജില്ലകളില്‍ നിന്നുള്ളവരാണ് എന്നുമറിയുമ്പോൾ ആ ആശയക്കുഴപ്പങ്ങളുടെ വ്യാപ്തി വർദ്ധിക്കുകയാണ്.!

Advertisement

4) ഇനിയെടുക്കുന്ന സിനിമകള്‍ എല്ലാം ഹിന്ദുത്വം എന്ന വികാരത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ആയിരിക്കും എന്ന മേജർ രവിയുടെ ദൽഹി പ്രസംഗത്തിന് വർഷങ്ങളുടെ പഴക്കമായി. കീര്‍ത്തിചക്ര എന്ന സിനിമ കക്കാമാരുടെ നാടായ മലപ്പുറത്തും , കോഴിക്കോട്ടും ഓടില്ല എന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചിട്ടും അവിടുന്ന് കോടികള്‍ കളക്റ്റ് ചെയ്തു എന്ന് അദ്ദേഹം ആഹ്ലാദവാനാകുന്നതും അക്കാലത്തു മലയാളികൾ കണ്ടു . അപ്പോള്‍ കേരളത്തില്‍ ഇങ്ങിനെ രണ്ട് ലക്ഷണം കെട്ട ജില്ലകള്‍ ഉണ്ടെന്നും, അവിടെ ഒരു പക്ഷേ “ഹിന്ദുത്വ – ദേശസ്നേഹ” സിനിമകള്‍ റിലീസ് ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നും ആ ദിനങ്ങളിൽ രവി സംഘപരിവാര്‍ കുടക്കീഴില്‍ ഒരുമിച്ചു കൂടിയ സിനിമാക്കാരെ മുന്നറിയിപ്പിലൂടെ ഉദ്ബോധിപ്പിചിരിക്കുന്നു . പട്ടാംബിക്കാരനായ അയാൾക്ക് തൊട്ടടുത്തുള്ള മലപ്പുറത്തെയും , കോഴിക്കോടിനെയും കുറിച്ച് ഇത്രയും നിഷ്ക്കളങ്കമായ ആശങ്കകള്‍ ഉണ്ടെന്നു വിശ്വസിക്കുന്ന എത്ര വിഡ്ഢികള്‍ ഉണ്ടാകും കേരളത്തില്‍ എന്നതാണ് പുതിയ മേത്തൻ സിനിമാവാദങ്ങളുടെയും കാതൽ. അതല്ലാതെ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പില്‍ ചില പ്രദേശങ്ങളെ അയാളടക്കം കുടിലവും, വിഷലിപ്തവുമായ മനസ്സുകൊണ്ട് അടയാളപ്പെടുതുന്നതായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല.!!

5) മലപ്പുറത്തിനു പുറത്തുള്ള ബഹുഭൂരിപക്ഷത്തിനും ഒരു ചുക്കും അറിയാത്ത ഭൂമികാതലമാണ് മലപ്പുറത്തിന്റെത്. ആറാംതമ്പുരാനായ ജഗന്നാഥ സൃഷ്ട്ടാക്കള്‍ക്ക് അത് എളുപ്പത്തില്‍ “ബോംബ്‌ കിട്ടുന്ന സ്ഥലമാണ് “. സുബ്രഹ്മണ്യന്‍ സ്വാമിക്ക് കാശ്മീരി പണ്ഡിറ്റ്‌കളെപ്പോലെ ഹൈന്ദവര്‍ “കൊടിയ പീഡനങ്ങള്‍” അനുഭവിക്കുന്ന ഇടമാണ്. ചിലര്‍ക്ക് ഇത് മിനി പാകിസ്ഥാനാണ്. മറ്റു ചിലര്‍ക്ക് ഗള്‍ഫ് പണത്തിന്റെ വേലിയേറ്റം കൊണ്ട് സാമ്പത്തിക, സാമൂഹിക ഉച്ചനീചത്വങ്ങള്‍ നടമാടുന്ന, മാപ്പിളമാര്‍ വിലസുന്ന ആഡംബര പ്രദേശമാണ്. വേറെചിലര്‍ക്കാവട്ടെ ഇത് മുസ്ലിം ലീഗുകാര്‍ മാത്രമുള്ള, പഠിക്കുന്ന കുട്ടികള്‍ കോപ്പിയടിച്ചു നിരന്തരമായി മത്സര പരീക്ഷകളില്‍ ഉന്നത വിജയം വരിക്കുന്ന ഭൂപ്രദേശമാണ്. എന്തായാലും മലയാള സിനിമയും, മലയാളിയുടെ പോതുബോധത്തിലെ അത്രമേല്‍ പ്രകടമല്ലാത്ത മുസ്ലിം വിരുദ്ധതയും, നമ്മുടെ രാഷ്ട്രീയ സംവാദങ്ങളും മലപ്പുറത്തെ ശുഭകരമായി അടയാളപ്പെടുത്തിയിട്ടില്ല എന്നത് വസ്തുതയാണ്. പക്ഷേ ഇന്നാട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക്‌, ഇവിടുത്തെ അമുസ്ലിങ്ങള്‍ക്ക്, ഇവിടെ അതിഥിയായി എത്തിയിട്ടുള്ളവര്‍ക്ക് … എല്ലാം മലപ്പുറത്തെയും മലബാറിനെയുമറിയാം. ഇവിടുത്തെ നന്മയും, രുചിയുള്ള ഭക്ഷണവും, സമാനതകളില്ലാത്ത മതസൗഹാര്‍ദ്ദവും, നിഷ്ക്കളങ്കരായ മനുഷ്യരെയും, മതവും, ആവേശവും, പ്രത്യയശാസ്ത്രവുമാകുന്ന ഫുഡ്ബോള്‍ ഭ്രമവുമെല്ലാം അനുഭവിച്ചവര്‍ക്കറിയാം എന്നത് നിസ്ത്തർക്കം.!

6) മേത്തൻ സിനിമകളിലെ ഭീകരതയും കള്ളപ്പണവും തീവ്രവാദവും.!


മലബാറിലെ പ്രതിഭാധനരായ മുസ്ലിം യുവാക്കൾ അത്യുജ്ജ്വലമായ വാണിജ്യവിജയങ്ങളും കലാമൂല്യങ്ങൾക്ക് അന്താരാഷ്‌ട്ര അവാർഡുകളും വാങ്ങിയ സിനിമകളെയാണ് കഴിഞ്ഞ രാത്രിയിലെ ചാനൽ ചർച്ചകളിൽ ഉൾപ്പടെ, മേത്തൻ പടങ്ങൾ എന്ന് ഓമനപ്പേരിട്ട് വിളിച്ചതെന്ന് മനസ്സിലായി. മലബാറിന്റെ പശ്ചാത്തലത്തിൽ എടുത്തിട്ടുള്ള ഏറ്റവും നല്ല സിനിമ വാരിയംകുന്നത്തിൻറെ ഉൾപ്പടെയുള്ള ചരിത്രം പറയുന്ന 1921 ആണെന്നാണ് എൻ്റെ അഭിപ്രായം. അടുത്ത കാലത്താണ് KL -10 മുതൽ സുഡാനി ഫ്രം നൈജീരിയ തുടങ്ങി, പിന്നീട് തമാശ – വൈറസ് വരെയെത്തിനിൽക്കുന്ന മലബാർ പശ്ചാത്തല സിനിമകൾ ജന്മം കൊള്ളുന്നത്. ഇക്കാലങ്ങൾക്കുമുൻപ് പാലക്കാടും ഒറ്റപ്പാലത്തുമുള്ള സവർണ്ണ ഹൈന്ദവ മനകളുടെയും തെക്കൻ തിരുവിതാംകൂറിലെ ഉന്നതകുലജാതരുടെയും കഥകൾ തന്നെയായിരുന്നു മലയാള സിനിമകളുടെ ആവർത്തിച്ച കഥകൾ. ന്യൂജൻ സിനിമകളാവട്ടെ കൊച്ചിയിലെ നിരത്തുകളും ഫ്‌ളാറ്റുകളും ചുറ്റിപ്പറ്റി മാത്രം കഥപറയാനാണ് ശ്രമിച്ചത്. ഇപ്പറഞ്ഞവ സംഭവിച്ചപ്പോഴാണ് “അങ്ങനെ തിരോന്ത്രം നായമ്മാരൊക്കെ കൂടി സിനിമയെടുത്തു” എന്ന ഉദ്ധരണി സംഭാവ്യമായത്. അക്കാലത്താണ് വില്ലനും ഹാസ്യനടനുമായും മുസ്ലിങ്ങളും, പ്രാകൃതമായ പ്രദേശമായി മലബാറിനെയും ചിത്രീകരിക്കപ്പെട്ടത്.!

Advertisement

7) കണ്ടെയ്നറുകളിൽ കള്ളപ്പണം കൊണ്ടുവന്ന് സിനിമയുണ്ടാക്കിയ സംഭവങ്ങൾ മേത്തൻ സിനിമകളിൽ എന്തായാലുമില്ല. മേൽപ്പറഞ്ഞ സിനിമകളിൽ ബഹുഭൂരിപക്ഷവും നിർമ്മിച്ചിട്ടുള്ളത് മധ്യ – തെക്കൻ തിരുവിതാംകൂറിലെ നിർമ്മാതാക്കളുമായിരുന്നു എന്നതും പ്രതിപാദിക്കപ്പെടേണ്ടതാണ്. ടോമിച്ചൻ മുളകുപാടവും, ഗോകുലം ഗോപാലനും, ആന്റണി പെരുമ്പാവൂരുമൊന്നും മലബാറിലെ കള്ളപ്പണം കണ്ടെയ്‌നറിൽ കൊണ്ടുവരുന്ന മേത്തന്മാരല്ല. മലബാറുകാർ വർഗ്ഗീയത വളർത്തിയിട്ടില്ല. ഇവിടുത്തെ കോൺഗ്രസ്സും സിപിഎം ഉം ലീഗും, കേരളാ കോൺഗ്രസ്സും ജനതാദള്ളുമെല്ലാം സംഘപരിവാറിനെ കാര്യക്ഷമമായി പ്രതിരോധിച്ചിട്ടേയുള്ളൂ. ഞങ്ങളുടെ നാട്ടിലല്ല ശബരിമല കുലസ്ത്രീകൾ, ഞങ്ങളുടെ നാട്ടിലല്ല ശശിതരൂരിനു കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്യുന്ന തിരുവനന്തപുരം, ഞങ്ങളുടെ നാട്ടിലല്ല രാജഗോപാൽ ജയിക്കുന്ന നേമം, ഞങ്ങളുടെ നാട്ടിലല്ല നിങ്ങളെല്ലാം ഭയക്കുന്ന വട്ടിയൂർക്കാവ്.! 😜💕

8) ലിംഗനീതിയെ ചാക്കിൽക്കെട്ടിവലിച്ചതും, വൃദ്ധയുടെ തലയ്ക്ക് തേങ്ങയെറിഞ്ഞു കൊല്ലാൻ ശ്രമിച്ചതും ഞങ്ങളുടെ നാട്ടിലല്ല. സ്വർണ്ണ കള്ളക്കടത്തിൻ്റെ പേരിൽ കസ്റ്റംസ് പ്രമുഖൻ അറസ്റ്റ് ചെയ്യപ്പെടുന്നതും മഹാനായ സംഗീതജ്ഞന്റെ മരണം ദുരൂഹമായതും ഞങ്ങളുടെ മലബാറിലല്ല. ചലച്ചിത്രങ്ങളിലൂടെയോ, കലകളിലൂടെയോ ഞങ്ങൾ വർഗ്ഗീയത വളർത്തിയിട്ടില്ല, അതിനായി അദൃശ്യമായ ഒരു ഫണ്ടിങ്ങും നടന്നിട്ടുമില്ല. ഇക്കാര്യത്തിൽ ഒരു പത്രക്കോളം വാർത്തയെങ്കിലും ചൂണ്ടിക്കാണിക്കാൻ ആർജ്ജവമുള്ളവർ എന്നെ വായിക്കുന്നവരിലുണ്ടോ?!

9) പിന്നെ “സുടാപ്പി മൗദൂദി കേന്ദ്രങ്ങളൊക്കെ” മലബാറിലുണ്ട്. ഇവർ സിനിമയെടുക്കുന്നുണ്ടെങ്കിൽ അത് നിയമപരമായി തെറ്റുമല്ല. നിയമവിരുദ്ധമായി അവരെന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ നടപടിയെടുക്കാൻ ജാഗരൂഗരായ ഭരണസംവിധാനവും മലബാറിലുണ്ട്. അക്കൂട്ടർ അപ്പണി വൃത്തിയായി ചെയ്യുന്നുമുണ്ട്. പക്ഷേ ഇവർക്കാർക്കും തിയറ്ററിൽ ടിക്കറ്റെടുത്തു സിനിമകാണലല്ലാതെ മലയാള സിനിമയുടെ CONTENT നിർണ്ണയിക്കുന്നതിൽ രാഷ്ട്രീയപരമായി യാതൊരുവിധ റോളുമില്ല.!
10) പിന്നെ, മലബാറിൽ ഉയർന്ന മണിമാളികകൾ, മികച്ച വാഹനങ്ങൾ, ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികൾ , പ്രത്യേകിച്ച് പെൺകുട്ടികൾ… ഇവയൊന്നും ആരുടെയും ഔദാര്യമോ സർക്കാർ സഹായമോ അല്ല. ഞങ്ങളുടെ പിതാക്കന്മാർ, സഹോദരന്മാർ മാലാരണ്യങ്ങളിൽപ്പോയി ചോരനീരാക്കി കഷ്ടപ്പെട്ടു അദ്ധ്വാനിച്ചു നേടിയതാണ്. ആ കട്ടിലുകണ്ട്‌ ആർക്കും പനിക്കുകയും, അസൂയ തോന്നുകയും വേണ്ട…! ❤😎

11) ഞാനുള്‍പ്പെടെയുള്ള മലബാറിലെ മുസ്ലിങ്ങള്‍ക്ക്‌/ മേത്തന്മാർക്ക് ആരുടേയും ഒരു ഔദാര്യവും വേണ്ട. ഞങ്ങളുടെ നാട്ടിലെ ദരിദ്രരെപ്പോലും സക്കാത്തും, ചാരിറ്റി പ്രവര്‍ത്തനങ്ങളും കൊണ്ട് ഈ നാട് ഇല്ലായ്മ ചെയ്യുന്നുണ്ട്. ഞങ്ങളെ മിനി പാകിസ്താന്‍ എന്ന് വിളിക്കുന്നവര്‍ വിളിച്ചോട്ടെ, വിരോധമില്ല കാരണം ഇന്നാട്ടില്‍ ജീവിക്കുന്ന ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ഏതെങ്കിലും കാലത്ത് മലബാറിലെ മുസ്ലിങ്ങള്‍ക്കെതിരെ ഒരു സമൂഹം എന്ന നിലയില്‍ പരാതി പറഞ്ഞതിന്‍റെ ഏതെങ്കിലും കാലത്തെ ഒരു പത്രവാര്‍ത്തയെങ്കിലും ആരെങ്കിലും ഇതിന്‍റെ ചുവട്ടില്‍ കമണ്ട് ചെയ്യാമോ ?! 🙄🤔

Advertisement

12) ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദേശനാണ്യം എത്തിക്കുന്ന നാട് മലബാരാണ്, കൊണ്ട് വരുന്നവര്‍ മാപ്പിളമാരുമാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉന്നത വിദ്യാഭാസത്തിനും, എന്ട്രന്‍സ് പരീക്ഷകളിലും യോഗ്യത നേടുന്നതും മലപ്പുറത്തെയും മലബാറിലെയും മുസ്ലിം കുട്ടികളാണ്. ഏറ്റവും മികച്ച റോഡുകള്‍, വാഹനങ്ങള്‍, വീടുകള്‍ മറ്റു ഇന്ഫ്രാസ്ട്രക്ച്ചര്‍ സൌകര്യങ്ങള്‍ എല്ലാം മലബാറിലാണ്. ഇതില്‍ മിക്കതും അറേബ്യന്‍ മണലാരണ്യത്തില്‍ ചോര നീരാക്കി നേടിയതാണ്. അല്ലാതെ സര്‍ക്കാര്‍ ഔദാര്യമോ, ക്ഷേമ പദ്ധതികളുടെയോ ഭാഗമായി ഉണ്ടായതല്ല. ഞങ്ങളുടെ നാട്ടില്‍ ഹൈന്ദവനും, ക്രൈസ്തവനും പോലും പട്ടിണി കിടക്കുന്നില്ല, മേത്തൻ വിമർശകരെ അറിയുമോ നിങ്ങള്‍ക്ക്. അയല്‍വാസി വിശന്നിരിക്കുമ്പോള്‍ വയറു നിറയ്ക്കുന്നവന്‍ കാക്കാമാരില്‍ ഇല്ല എന്നത് അക്ഷരാര്‍ത്ഥത്തില്‍ വസ്തുതയാണ്, സംശയം ഉള്ളവര്‍ക്ക് ഇന്നാട്ടില്‍ വന്നു അന്വേഷിക്കാം.!!

13) കേരളത്തില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിനു യോഗ്യത നേടുന്ന ജില്ല മലപ്പുറമാണ് കൂട്ടരേ. അറേബ്യന്‍ മണലാരണ്യത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദേശനാണ്യം നാട്ടിലേക്ക് എത്തിക്കുന്നത് മലബാറാണ്, ഒരിക്കല്‍പ്പോലും ഒരു വര്‍ഗ്ഗീയ കലാപമോ അത്തരം സൂചനകള്‍ പോലുമോ ഉണ്ടാവാത്ത ഏക ജില്ലയും മലപ്പുറമാണ്. ഈ രാജ്യത്ത് പല പ്രദേശങ്ങളിലും കലാപങ്ങള്‍ നടക്കുമ്പോഴും മത സൌഹാര്‍ദ്ദവും, സമാധാന ജീവിതവും, സാഹോദര്യവും മുറുകെപ്പിടിക്കുന്നവരാണ് ഞങ്ങള്‍ മലബാറുകാർ. ദയവായി വിഷം ചീറ്റി ഈ നാടും നശിപ്പിക്കരുത് …ചോരപ്പുഴയും, അനാഥബാല്യങ്ങളും , വിധവകളും ഇല്ലാതെ ഞങ്ങള്‍ ജീവിച്ചോട്ടെ ..!

14) ഒരൊറ്റ കാര്യംകൂടി പറഞ്ഞവസാനിപ്പിക്കാം. ഞങ്ങളുടെ വീടുകളില്‍ മേത്തൻ മക്കള്‍ കൂടിയതുകൊണ്ട് ഒരു സര്‍ക്കാര്‍ ആപ്പീസിന്‍റെ മുന്നിലും, ആരുടേയും അടുക്കളപ്പുറങ്ങളിലും ഒരു ഗ്ലാസ് കട്ടന്‍ചായയോ, ഒരു നേരത്തെ അന്നമോ തേടി ഞങ്ങള്‍ ആരും വന്നിട്ടില്ല. ഇനിയും കാണുവാന്‍ സാധിക്കില്ല എന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. നാളെ വിമർശനം ഉന്നയിച്ചവരടക്കമുള്ളവരുടെ മക്കള്‍ക്കോ, വരുന്ന തലമുറക്കോ, അന്നത്തിനോ, വിദ്യക്കോ, കേറിക്കിടക്കാന്‍ ഒരു കൂരക്കോ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞങ്ങളില്‍ അറിയുന്നവരില്‍ ഒരാളുടെ ഫോണിലേക്ക് ഒരു മിസ്‌കോള്‍ തന്നാല്‍ മതി. തിരിച്ചുവിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് വേണ്ടത് ചെയ്യാന്‍ മലബാറിലെ ചെറുപ്പക്കാര്‍ സ്പോട്ടിലെത്തും.! ❤💕

15) അതുകൊണ്ട് കണ്ടെയ്‌നർ കള്ളപ്പണക്കഥകൾ, മേത്തൻ സിനിമകളുടെ വിജയങ്ങളിലുള്ള നിലവിളികൾ, സംഘപരിവാർ വളർച്ചയിൽ മലബാർ മേത്തന്മാരുടെ പങ്ക് തുടങ്ങിയ ഗവേഷണ വിഷയങ്ങളിലെ പ്രബന്ധങ്ങൾ സ്വന്തം കക്കൂസ് ചുമരുകളിൽത്തന്നെ എഴുതാനുള്ള ദയവുണ്ടാകണം. സോഷ്യൽ മീഡിയയിലേക്ക്, ചാനൽ ചർച്ചകളിലേക്ക് കെട്ടിയെടുത്ത് ദുർഗന്ധം പരത്തരുത്.
ചിത്രം: പോസ്റ്റിന് ഒരു ഗുമ്മുണ്ടാവാൻ കൊടുത്തതാ… പതിറ്റാണ്ടുകളായി ഞങ്ങൾ പ്രോത്സാഹിപ്പിച്ചു വളർത്തുന്ന ഒരു മേത്തൻകൂടിയാണ് എന്നും കൂട്ടിക്കോ..!! 💕😎

Advertisement

-അഡ്വ. ജഹാംഗീർ റസാഖ് പാലേരി-
8136888889

 203 total views,  1 views today

Advertisement
SEX2 days ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment2 days ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment2 days ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment2 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy2 days ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment2 days ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured2 days ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured2 days ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy2 days ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX6 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX5 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket4 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment4 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment7 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »