Connect with us

Media

ഡോ. മുഹമ്മദ് അഷീലിനെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി അപമാനിക്കരുത്

കേരളം കൊറോണ മരണനിലമാവാത്തതിനാൽ സ്വാസ്ഥ്യം നഷ്ടപ്പെട്ട മനോരമയിലെ അവതാരകയോടാണ്…,ഡോ. മുഹമ്മദ് അഷീലിനെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി അപമാനിക്കരുത്.!

 43 total views

Published

on

Adv Jahangeer Razaq Paleri

കേരളം കൊറോണ മരണനിലമാവാത്തതിനാൽ സ്വാസ്ഥ്യം നഷ്ടപ്പെട്ട മനോരമയിലെ അവതാരകയോടാണ്…,ഡോ. മുഹമ്മദ് അഷീലിനെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി അപമാനിക്കരുത്.!
മാഡം,
പ്രശസ്ത പണ്ഡിതൻ ഡോ. ശശി തരൂർ Shashi Tharoor നിങ്ങളുടെ കൂട്ടത്തിലെ ഒരു ദേശീയ തെരുവുനായ അർണാബ് ഗോസ്വാമിയെക്കുറിച്ച് പറഞ്ഞ പ്രശസ്തമായ ഒരു ട്വീറ്റുണ്ട്.-
Exasperating farrago of distortions, misrepresentations& outright lies being broadcast by an unprincipled showman masquerading as a journalst.
ഈ ട്വീറ്റിൽ showman എന്നത് മാറ്റി showwoman എന്നാക്കി മാറ്റിയാൽ പൂർണ്ണമായും താങ്കൾക്ക് ചേരുന്ന പ്രയോഗമാണെന്ന് തോന്നുന്നു. അർണാബ് ഗോസ്വാമിയുടെ താൽപ്പര്യം ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ വക്താവാകുകയാണെങ്കിൽ, താങ്കളുടേത് മുച്ചൂടും തോറ്റമ്പി അടിത്തറ നഷ്ട്ടപ്പെട്ടുനിൽക്കുന്ന കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന് ചാനൽ സ്റ്റുഡിയോയിൽ കൃത്രിമ ശ്വാസംനൽകുന്ന ഭഗീരഥ പ്രയത്നമാണ്.!

ഒരു വാർത്താ അവതാരക എന്ന മുഖംമൂടിയിൽ, കോവിഡ് പ്രതിരോധകാലത്ത് ജനസ്വീകാര്യത നഷ്ട്ടപ്പെട്ട കേരളത്തിലെ വലതുപക്ഷ ശക്തികളുടെ വിടുവേലക്കാരിയാവുകയും, നിക്ഷ്പക്ഷ പത്രപ്രവർത്തനത്തിന്റെ സകല ധാർമ്മികതകളും കാറ്റിൽപ്പറത്തുകയുമാണ് അനുദിനവും താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത്. താങ്കളുടെ രാഷ്ട്രീയത്തെ ഒളിച്ചുകടത്തുന്ന വാർത്താപരിപാടിയായി മനോരമ ന്യൂസിൻറെ Counter Point അധഃപതിക്കുന്നതിൽ, താങ്കളുടെ സ്ഥാപനമുതലാളിക്കോ, ആ ചാനലിൻറെ പ്രേക്ഷകർക്കോ ആക്ഷേപമില്ലെങ്കിൽ ഒരു മാധ്യമവിദ്യാർത്ഥിയായ പൗരൻ എന്നനിലയിൽ എനിക്കും പരാതിയൊന്നുമില്ല. പക്ഷേ കൊറോണ ബാധിച്ചു ആയിരങ്ങൾ മരിക്കാത്ത ഒരു ഭൂമികയായി കേരളം അവശേഷിക്കുന്നതിലെ താങ്കളുടെ അസ്വാസ്ഥ്യവും അസഹിഷ്ണുതയും അസഹനീയമാണെന്ന് പറയാതെവയ്യ!

മാഡം,
പത്രപ്രവര്‍ത്തനത്തെക്കുറിച്ച് കുപ്രശസ്തമായ ഒരു പറച്ചിലുണ്ട് – “No honest journalist should be willing to describe himself or herself as ’embedded.’ To say, ‘I’m an embedded journalist’ is to say, ‘I’m a government Propagandist.” – വിഖ്യാത ചിന്തകന്‍ നോം ചോംസ്കിയുടെതാണ് ഈ വാക്കുകള്‍. കേരളത്തിൻറെ ദൃശ്യമാധ്യമ സംസ്കാരത്തിൻറെ ഗരിമകളിൽ എവിടെയും, താങ്കളെപ്പോലുള്ള വിചിത്ര ജീവികള്‍ സ്വാര്‍ത്ഥലക്ഷ്യങ്ങളുമായി വിഹരിക്കാത്ത ഭൂതകാലമാണ്, എന്തൊക്കെ ന്യൂനതകള്‍ പറയുവാനുണ്ടെങ്കിലും ഈ ചെറിയ സംസ്ഥാനത്തെ വലിയ മാധ്യമ രംഗം. രാജ്യത്തെ ഏറ്റവും വലിയ ന്യൂസ് ഉപഭോഗ സമൂഹം എന്ന നിലയിൽ അന്തിചർച്ച എന്ന പേരിൽ ഒരു സർക്കാരിനേയും അതിൻ്റെ മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളെയും അതിനു പിന്തുണ നൽകുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും താങ്കൾ സ്റ്റുഡിയോയിലിട്ട് അപമാനിക്കുന്നത് അരോചകരംഗങ്ങളാണ്. മാധ്യമ സാക്ഷരത അതിന്‍റെ തിരശ്ശീലയ്ക്കു പുറത്തും അകത്തും പ്രാപ്യമായ മനുഷ്യരാണ് താങ്കളുടെ ഒരു മണിക്കൂർ Harassment Show ദർശിക്കുന്ന മലയാളികള്‍ എന്ന് മറക്കാതിരിക്കുക.

താങ്കള്‍ ഡോ. പോൾ ജോസഫ് ഗീബൽസ് എന്ന ഗീബല്‍സിനെ അറിയുമെന്ന് കരുതുന്നു. ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്ന ഗീബൽസ് ജർമ്മനിയുടെ ഒരു ദിവസത്തെ ചാൻസലറുമായിരുന്നിട്ടുണ്ട്. ജൂതവിരോധത്തിനും പ്രസംഗപാടവത്തിനും പേരുകേട്ട ആളായിരുന്നു ഗീബൽസ്. മലയാള ടെലിവിഷൻ വാർത്താവതാരകർക്കിടയിലെ ലേഡി ഗീബൽസായ താങ്കളെ ജോസഫ് ഗീബല്‍സിനോട് താരതമ്മ്യം ചെയ്യുന്നതില്‍ നോവരുത്. വലതുപക്ഷ വക്താവും, കമ്മ്യൂണിസ്റ്റ് വിരോധിയുമായ താങ്കള്‍ ഗീബല്‍സിന്റെ ജൂത വിരോധത്തിന്‍റെ ആധുനിക മലയാള പതിപ്പാണ്‌. ജോസഫ് ഗീബല്‍സ് ഒരു കള്ളം ആവര്‍ത്തിച്ചു പറഞ്ഞാല്‍ സത്യമാകുമോ എന്ന രാഷ്ട്രീയ പരീക്ഷണത്തിന്റെ ഉപജ്ഞാതാവായപ്പോള്‍, കൊറോണ പ്രതിരോധകാലത്ത് തോറ്റുപോയ പ്രതിപക്ഷത്തിൻറെ Rescuer ആയ താങ്കള്‍ ടെലിവിഷന്‍ വാർത്താവതാരകായുടെ റോളില്‍ അതെ ജോലി ചെയ്തുപോരുന്നു.

മാഡം,
ഒന്നേമുക്കാൽ ചക്രത്തിൻറെ ഒട്ടകം കോവാലന്മാരെയും ചാമക്കാലമാരെയും കൈകാര്യം ചെയ്തുള്ള പരിചയത്തിലായിരിക്കാം താങ്കൾ നിസ്വാർത്ഥമതിയായ ഡോ. അഷീലിനെപ്പോലുള്ള Mohammed Asheel പൊതുജനാരോഗ്യപ്രവർത്തകരെ അതേ നാണയത്തിൽ നേരിട്ടത്, ഇന്നലെ രാത്രിയിലും അപമാനിച്ചുവിട്ടത്. അങ്ങനെയെങ്കിൽ താങ്കൾ അഷീലിനെ അറിയേണ്ടതുണ്ട്. സ്വാർത്ഥമതികളായ രാഷ്ട്രീയക്കാർ ചാനൽ സ്റ്റുഡിയോയിൽ വന്ന്, ഉളുപ്പില്ലാതെ കള്ളം പറയുമ്പോൾ നേരിടേണ്ട രീതിയിൽ കൈകാര്യം ചെയ്യേണ്ടവനല്ല എന്നറിയേണ്ടതുണ്ട്. അയാളോട് ജനാധിപത്യ മര്യാദ പുലർത്തേണ്ടതുണ്ട്. അയാൾ സംസാരിക്കുന്നത് ശുദ്ധമായ ശാസ്ത്രവും, കോവിഡ് പ്രതിരോധത്തിലെ വൈദ്യശാസ്ത്ര മാതൃകകളുമാണെന്നു തിരിച്ചറിയേണ്ടതുണ്ട്!
ആലപ്പുഴ മെഡിക്കൽ കോളേജിൽ MBBS പഠന സമയത്തുതന്നെ ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിലെ നഗ്നമായ ബിൽഡിംഗ്‌ അഴിമതി പുറത്തുകൊണ്ടു വരാൻ സാധിച്ച യൗവ്വനമാണ് അഷീലിന്റേത്. അതിനെത്തുടർന്ന് തന്റെ ആറുമാസത്തെ ഹൗസ്സർജൻസി ബ്രേക്ക് ചെയ്ത് ആ ആശുപത്രിബിൽഡിംഗ്‌ ജോലിയുടെ മേൽനോട്ടം വഹിച്ച ആർജ്ജവത്തിനെയൊന്നും താങ്കളുടെ രാഷ്ട്രീയ വിടുവേലാ ചർച്ചകളുടെ മസ്തിഷ്ക്കത്തിന് മനസ്സിലാവില്ല. താങ്കളുടെ മാധ്യമത്തിനടക്കം ഇത് അപരിചതമായ കഥയായിരിക്കും.!

പയ്യന്നൂർക്കാരൻ അഷീലിന്റെ തൊട്ടടുത്താണ് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിത പ്രദേശങ്ങൾ. അങ്ങിനെ കേരളത്തിന്റെ വടക്കേയറ്റത്ത് തലമുറകൾക്ക് ദുരിതം വിധിച്ച എൻഡോസൾഫാൻ ദുരിതബാധിതരുടെ കൂടെ ഒരു പ്രധാന സംഘടനയും ഇല്ലാത്തപ്പോൾ പോലും ഒറ്റക്ക് നിന്ന വ്യക്തിയാണ് അദ്ദേഹം. അന്ന് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് എതിരെ സുപ്രീംകോടതിവരെപോയ ബഹുരാഷ്ട്ര കമ്പനിക്ക് തോറ്റു മടങ്ങേണ്ടി വന്നതും ചാമക്കാലയെയും ഒട്ടകം കോവാലനെയും മാത്രംകേട്ടു പരിചിതയായ താങ്കൾക്ക് അന്യമായ കഥയായിരിക്കും.

ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ ആഡംബര ജീവിതവും, ലൈറ്റ് കത്തുന്ന കാറും പരിചാരകരും ഇല്ലാതെതന്നെ, ഐക്യരാഷ്ട്ര സഭയിൽവരെ എൻഡോസൾഫാൻ വിഷയം അവതരിപ്പിച്ചു സമ്മർദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് മാരകവിഷത്തിൻറെ നിരോധനം യാഥാർഥ്യമാക്കിയ വ്യക്തിത്വമാണ് ഡോ. അഷീലിന്റേത്. #പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ശ്രീചിത്രയിൽ നിന്ന് MPH (A Master of Public Health (MPH) degree is a graduate-level program that emphasizes the practical aspects of public health.) പഠിച്ചു പാസായത് ലാഭേച്ഛയും സ്വാർത്ഥമോഹങ്ങളുമില്ലാതെ ഈ സമൂഹത്തെ സേവിക്കാനായിരുന്നുവെന്ന് ഡോ. മുഹമ്മദ് അഷീൽ ഈ കോവിഡ് കാലത്തും ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ്.! ❤💕

ഒരു ആറുനില കെട്ടിടത്തിൽ രണ്ടുനിലകൾക്കു മുകളിൽ ലക്ഷത്തിലേറെ വവ്വാലുകൾ കൂടുകൂട്ടിയ ഒരു കെട്ടിടം നിങ്ങൾ സ്വപ്നംകണ്ടിട്ടുണ്ടോ, പോട്ടെ സിനിമയിലെങ്കിലും?! ഡോ. അഷീൽ സർക്കാർ സർവീസിൽ ചാർജ്ജ് എടുക്കുമ്പോൾ NIPMR (National Institute of Physical Medicine And Rehabilitation.) എന്ന കല്ലേറ്റുംകരയിലെ സ്ഥാപനത്തിന്റെ അവസ്ഥ അതായിരുന്നു. മാസങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് വവ്വാലുകളെ പായിച്ച് അതു നിരാലംബമനുഷ്യർക്ക് കയറാവുന്ന കെട്ടിടമാക്കി മാറ്റിയത്.ഇന്നത് അന്തർദേശീയ നിലവാരമുള്ള പുനരധിവാസ ചികിത്സാകേന്ദ്രമാനിന്നതും വലതുപക്ഷത്തിൻ്റെ രാഷ്ട്രീയം ഒളിച്ചുകടത്തുന്ന ചർച്ചാപ്രഹസനങ്ങൾ സംഘടിപ്പിക്കുന്ന താങ്കൾക്ക് അറിയുമായിരിക്കില്ല.!

Advertisement

ഭിന്നശേഷിയുള്ള വ്യക്തികൾക്കായി ഈ കേന്ദ്രം നടത്തിയ ‘അവസരങ്ങളുടെ ആഘോഷ’മെന്ന പ്രോഗ്രാം, ചർച്ചകളിൽ പങ്കെടുക്കുന്ന നേരുപറയുന്ന പാനലിസ്റ്റുകൾക്ക് സമയം അനുവദിക്കാതെ ലേഡി അർണാബ് ഗോസ്വാമി കളിക്കുന്ന താങ്കൾക്ക് അറിയാനായിട്ടുണ്ടാവില്ല. ചുരുങ്ങിയ ഈ കാലഘട്ടത്തിനിടയിൽ സർവീസിലെ മികച്ച സേവനത്തിന് രണ്ടുതവണയാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തെ ആദരിച്ചത് എന്നും മലയാളികൾ അറിയേണ്ടതാണ്.!! 💕🌷
കേരള സാമൂഹ്യസുരക്ഷാ മിഷന് ‘We Care’ എന്ന പദ്ധതി ആരംഭിച്ചതും അത് വ്യാപകമാക്കിയതും അദ്ദേഹമാണ്. We Care എന്ന ഒരൊറ്റപദ്ധതിയിലൂടെ തന്നെ ഒരുപാട് പേർക്ക് സഹായഹസ്തം നീട്ടാൻ കേരള സാമൂഹ്യസുരക്ഷാമിഷന് സാധിച്ചു. ആ നേട്ടങ്ങൾക്കെല്ലാം പിന്നിലുള്ള ഒരു മനുഷ്യൻ കോവിഡ് പ്രതിരോധത്തിൽ ലോകത്തിൽത്തന്നെ മുന്നിലുള്ള കേരളത്തെക്കുറിച്ചു സംസാരിക്കാനെത്തുമ്പോൾ താങ്കളുടെ താൽപ്പര്യങ്ങളും രാഷ്ട്രീയ പക്ഷപാതിത്വങ്ങളും അടിച്ചേൽപ്പിക്കുന്നത് മിനിമം ഭാഷയിൽ ബോറാണ്!

സർക്കാർ സർവീസിനെ ജനസേവനം ആയി മനസ്സിലാക്കുകയും അതിനുവേണ്ടി ജീവിതം തന്നെ ഒരു സപര്യയാക്കി മാറ്റുകയും ചെയ്ത, ധനസമ്പാദനത്തിന് സ്വന്തംകയ്യിൽ നിരവധി ഡിഗ്രികളുള്ള ഒരു ഡോക്ടർ സർക്കാർ ഉദ്യോഗസ്ഥനാകുന്ന അപൂർവ്വം ഉദാഹരങ്ങങ്ങൾ മാത്രമേ കേരളത്തിൽ ഉണ്ടാകൂ.
തിരുവനന്തപുരത്ത് ചെന്നാൽ സാമൂഹിക സുരക്ഷാ മിഷൻ ഓഫീസിന്റെ മുകളിൽ ഒറ്റമുറിയിൽ ജോലിയും താമസവും എല്ലാം ഒരു മുറിയിലേക്കൊതുക്കി രാവും പകലും ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ നിങ്ങൾക്ക് കാണാം.
വ്യക്തിപരമായ ലാഭേച്ഛയും പ്രശസ്തിയും ലക്ഷ്യമാക്കാതെ നമുക്കിടയിൽ നിശബ്ദമായി നിലയുറപ്പിച്ചു പ്രവർത്തിക്കുന്ന മനുഷ്യരെ,യഥാർത്ഥമായ മനുഷ്യ സ്നേഹികളെ നിക്ഷപക്ഷ രാഷ്ട്രീയ ചർച്ച എന്നപേരിൽ താങ്കളുടെ അജണ്ടകൾ ഉന്നയിച്ചു അപമാനിച്ചാക്രമിക്കാൻ ശ്രമിക്കരുത്.

ഒരു ജനതയ്ക്ക്‌ വേണ്ടി ജീവിതം സമർപ്പിക്കുക, താങ്കളെപ്പോലുള്ള വിവേകവും ഔചിത്യവും തൊട്ടുതീണ്ടിയിട്ടില്ലാത്ത Weird Broadcasting Idiots ൻറെ അപമാനത്തിന്‌ പാത്രമാവുക എന്നതിൽ യാതൊരു കാവ്യനീതിയും, മനുഷ്യത്വവും, കലയും ചാരുതയുമില്ല.
മാഡം,
“എന്റെ മുന്നില് നടക്കരുത് നിങ്ങളെ പിന്തുടരാന് എനിക്കാകില്ല
എന്റെ പുറകില് നടക്കരുത് നിങ്ങളെ നയിക്കാന് എനിക്കാകില്ല
എന്റെ കൂടെ നടക്കുക എന്റെ സുഹൃത്താകുക..”
എന്ന മഹാനായ അള്‍ജീരിയന്‍ തത്വചിന്തകന്‍ ആല്ബര്ട്ട് കാമൂസിന്റെ മനോഹരമായ വാചകം ഞങ്ങള്‍, ഈ നവമാധ്യമ യുവത ഇങ്ങനെ തിരുത്തുന്നു.

“ഞങ്ങളുടെ മുന്നില് നടക്കരുത് നിങ്ങളെ പിന്തുടരാന് ഞങ്ങള്‍ക്കാകില്ല; ഞങ്ങളുടെ പുറകില്‍ നടക്കണ്ട ; കാരണം നിങ്ങളുടെ Media Pimping മാതൃകകള്‍, അടിമത്തങ്ങള്‍ ഞങ്ങളുടേതല്ല ..
ഞങ്ങളുടെ പുറകില്‍ നടക്കൂ… നിങ്ങളുടെ വാര്‍ത്തകളും ടെലിവിഷന്‍ ചര്‍ച്ചകളും ഇപ്പോള്‍ നിര്‍ണ്ണയിക്കുന്നത് ഞങ്ങള്‍ കൂടിയല്ലേ? ഞങ്ങളുടെ ഭാഗമാകുക. കാരണം ഞങ്ങള്‍, ഈ യുവതലമുറ നിങ്ങള്‍ക്ക് ബദലായിക്കൊണ്ടിരിക്കുന്നുന്ദ് ഈ സമൂഹത്തില്‍…! ഞങ്ങളുടെ നവമാധ്യമ ഇടപെടലുകളും ..!!
ചുരുക്കുന്നു… നന്ദി…!! 💕🌷
ശുഭാശംസകള്‍…
Adv Jahangeer Razaq Paleri
8136 888 889.

 44 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam4 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment5 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment7 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement