ആർത്തവലഹളക്കാരായ കുലസ്ത്രീകളോടും ജോളിട്രോളുകാരോടും പോരാടുന്ന മലയാളിപെണ്ണുങ്ങളെ ഒരു പെണ്ണിനെക്കുറിച്ചു ഓർമ്മിപ്പിക്കാനുണ്ട്

0
526

എഴുതിയത്  : Adv Jahangeer Razaq Paleri

ആർത്തവലഹളക്കാരായ മലയാളി കുലസ്ത്രീകളോട്, ജോളിട്രോളുകൾക്ക് പ്രതിരോധംതീർത്ത് വശംകെടുന്ന മലയാളിപെണ്ണുങ്ങളോട് ഒരു പെണ്ണിനെക്കുറിച്ചു ഓർമ്മിപ്പിക്കാനുണ്ട്…

🥀 ചുങ്താങ്‌ മേരി കോം ഹമന്ഗത്തെ എന്ന മാഗ്നിഫിഷ്യന്റ് മേരി, മേരി കോം 1983 മാർച്ച് 1 ന് മണിപ്പൂരിലെ ചുരചന്ദ്പുർ ജില്ലയിലെ കങ്കാത്തേയ് എന്ന അവികസിത ഗ്രാമത്തിൽ ജനിച്ചു. മേരി പഠനത്തില് പിന്നോക്കമായിരുന്നു എന്നു മാത്രമല്ല, ബോക്‌സിംഗ് തെരഞ്ഞെടുത്തതില് പിതാവില് നിന്ന് എതിര്പ്പ് നേരിട്ടവളുമായിരുന്നു. 2005 ല് വിവാഹിതയായ മേരി ആദ്യം ഇരട്ടക്കുട്ടികള്ക്കും പിന്നീട് മൂന്നാമതൊരു കുഞ്ഞിനും ജന്മം നല്കി.

🥀 ലോക ചാമ്പ്യന്ഷിപ്പില് എട്ട് മെഡല് നേടുന്ന ആദ്യ ബോക്സറെന്ന ചരിത്ര നേട്ടവുമായി മേരികോം ലോകത്തിന്റെ നെറുകയിലാണ്. ലോക വനിതാ ബോക്‌സിങ്ങ് ചാമ്പ്യന്ഷിപ്പില് 51 കിലോഗ്രാം വിഭാഗത്തില് വെങ്കലം നേടിയാണ് മണിപ്പൂരുകാരിയായ ഈ മുപ്പത്താറുകാരി രാജ്യത്തിന്റെ അഭിമാനമാകുന്നത്. ക്യൂബയുടെ പുരുഷ ബോക്സര് ഫെലിക്സ് സാവോണിനെ (ഏഴ് മെഡല്) പിന്തള്ളിയാണ് മേരികോം ചരിത്രനേട്ടം കൈവരിച്ചത്.

Related image🥀 മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായും ഇടിക്കൂട്ടിലെ തളരാത്ത പോരാളിയായും ഡബിള് റോളില് തിളങ്ങുകയാണ് മേരി കോം. മണിപ്പൂരിലെ ദരിദ്ര കര്ഷക കുടുംബത്തിലായിരുന്നു ജനനം. ഇല്ലായ്മകളോട് പോരടിച്ചാണ് വളര്ന്നത്. ബോക്‌സിങ്ങ് റിങ്ങിലും പ്രതിസന്ധികളോടു പോരടിക്കേണ്ടി വന്നു. പൊക്കമില്ലെന്നും ബോക്‌സര്ക്കുവേണ്ട ശരീരഘടനയില്ലെന്നും പറഞ്ഞ് പലരും പിന്തിരിപ്പിക്കാന് ശ്രമിച്ചു. എന്നാല് നിശ്ചയദാര്ഢ്യം എല്ലാ പ്രതിബന്ധങ്ങളെയും നിഷ്പ്രഭമാക്കി. ഇടിച്ചു നേടി രാജ്യത്തിന്റെ നെറുകയിലെത്തി. ഇപ്പോള് രാജ്യത്തിനഭിമാനമായി ലോകത്തിന്റെ നെറുകയില്. അപൂര്വ പ്രതിഭാസം എന്നുവേണം മേരി കോമിനെ വിശേഷിപ്പിക്കാന്.

🥀 ഇന്നിപ്പോൾ ലോകം അവരെ വിളിക്കുന്നത് തന്നെ മാഗ്നിഫിഷ്യന്റ് മേരി എന്നാണ്. മേരി ഒരു പോലീസ് ഓഫിസറാണ്, അസിസ്റ്റൻറ് പോലീസ് കമ്മീഷണർ. ആയോധനാഭ്യാസമാണ് അവരുടെ വിനോദം. മൂന്നു കുട്ടികളുടെ അമ്മ കൂടിയാണവര്. മറ്റ് കായികതാരങ്ങള്ക്കൊന്നും അവകാശപ്പെടാനാവാത്തൊരു സൂപ്പര് ഡ്യൂപ്പര് ജീവചരിത്ര ചലച്ചിത്രം കൂടി മേരികോമിന് സ്വന്തമാണ്.

🥀 മേരിയുടെ ബോക്‌സിംഗ് കരിയറിലെ നേട്ടങ്ങള് ഇന്ത്യയുടെ മറ്റ് കായികതാരങ്ങളോട് ചേര്ത്ത് വായിക്കാനാവാത്തതാണ്. അഞ്ച് വട്ടം ബോക്‌സിംഗില് ലോകചാമ്പ്യനായിട്ടുണ്ട്. ഒളിംപിക്‌സില് വെങ്കലമെഡല് നേട്ടം, അതിനെല്ലാമുപരി അവര് ഏഷ്യന് ഗെയിംസില് സ്വര്ണ്ണം നേടുന്ന ആദ്യത്തെ ഇന്ത്യന് ബോക്‌സിംഗ് താരവുമായി.

🥀 മുപ്പത്തിയാറുകാരിയായ മേരിക്ക് മൂന്നുകുട്ടികളാണ്. ഇരട്ടകളായ ആദ്യ സന്താനങ്ങള് മുതിര്ന്നു. ഇളയകുട്ടിയായ പ്രിന്സ് ചുങ്താങ്‌ ഗെള്ന് പിച്ചവയ്ക്കാറായി. അമ്മയുടെ മുഴവന് സമയ പരിചരണത്തില് നിന്ന് കുട്ടികള് മുക്തരായി എന്നു തോന്നിയപ്പോഴാണ് മേരി തിരിച്ച് ബോക്‌സിംഗില് എത്തുന്നത്. സെനോഹാക് ജിംനേഷ്യത്തില് കഠിന പ്രയത്‌നം നടത്തി വൈകാതെ തന്നെ മേരി ദേശീയ ടീമിലേക്ക് തിരിച്ചെത്തി. ഇനി പറഞ്ഞയുന്നത് ഒരു വിജയത്തിന്റെ കഥയാണ്, കഠിനാദ്ധ്വാനത്തിന്റെയും അതിജീവനത്തിന്റേയും കഥ.

Image result for mary kom🥀 വനിതാ ലോക ബോക്‌സിങ് ചാംപ്യന്ഷിപ്പില് 48 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലില് യുക്രെന്റെ ഹന്ന ഒഖോട്ടയെ തോല്പ്പിച്ചാണ് മേരി കോം സ്വര്ണമണിഞ്ഞത്. ലോക ചാമ്പ്യന്ഷിപ്പില് ആറാം സ്വര്ണമാണ് മേരി കോം സ്വന്തമാക്കിയത്. ഇതോടെ ലോക ചാമ്പ്യന്ഷിപ്പില് മേരി നേടിയ ആകെ മെഡലുകളുടെ എണ്ണം ഏഴായി. ലോകചാംപ്യന്ഷിപ്പില് ഏറ്റവും കൂടുതല് സ്വര്ണം നേടുന്ന നേട്ടവും മേരി കോം സ്വന്തം പേരില് എഴുതിച്ചേര്ത്തു. 2002, 2005, 2006, 2008, 2010 എന്നീ വര്ഷങ്ങളില് മേരി കോം ലോക വേദിയില് നിന്ന് സ്വര്ണം നേടിയിരുന്നു. 2001ലെ ആദ്യ ലോക ചാംപ്യന്ഷിപ്പില് വെള്ളിയും നേടി.

🥀 സത്യത്തില് എംസി മേരി കോം എന്നേ ചാമ്പ്യനാണ്‌. മെഡല് നേട്ടത്തിന്റെ പേരിലല്ല. ‘നിങ്ങളുടെ അമ്മ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്‌’ എന്ന്‌ മക്കളോട്‌ തുറന്നെഴുതിയ അമ്മയാണവര്. മേരി രണ്ട്‌ വര്ഷം മുന്പ്‌ ഹിന്ദുസ്ഥാന് ടൈംസില് സ്വന്തം മക്കള്ക്കെഴുതിയ ഒരു തുറന്ന കത്തുണ്ട്‌.അതിലവര് റേപ്പിനെക്കുറിച്ച്‌, സ്‌ത്രീകള്ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച്‌, അപമാനങ്ങളെക്കുറിച്ച്‌ ഒന്പതും മൂന്നും വയസ്സുള്ള തന്റെ മക്കളോട്‌ വിവരിക്കുന്നുണ്ട്‌.

🥀 മണിപ്പൂരില്, ദില്ലിയില് ഹരിയാനയിലെ ഹിസാറില് ഒക്കെ വെച്ച്‌ അപമാനിക്കപ്പെട്ടത്‌ ഭയമേതുമില്ലാതെ തുറന്നെഴുതിയ ചാമ്പ്യന് ആണവർ. ഏതു വസ്‌ത്രം ധരിച്ചാലും രാത്രി ഏത്‌ സമയത്ത്‌ പുറത്തിറങ്ങിയാലും അതൊന്നും സ്‌ത്രീ അപമാനിക്കപ്പെടാന് കാരണങ്ങല്ലെന്നും പരസ്‌പരം ബഹുമാനിക്കാനും തുല്യതയെക്കുറിച്ച്‌ പഠിക്കാനും ഏറ്റവും നല്ല ഇടം വീടാണെന്നും്‌ പറഞ്ഞ മേരി. ചിങ്കി എന്ന വിളിയെ അവര് വെറുത്തു, ചൈനീസില് സംസാരിക്കാന് വന്നവരെ അവര് ഹിന്ദി പറഞ്ഞ്‌ പഞ്ച്‌ ചെയ്‌ത്‌ ഓടിച്ചു. മനുഷ്യരെ തട്ടുകളായി തിരിക്കുന്നതിനെക്കുറിച്ച്‌, വംശീയാധിക്ഷേപത്തെക്കുറിച്ച്‌ എല്ലാ തരം പുരോഗമന മൂല്യങ്ങളെക്കുറിച്ച് അവര് കുട്ടികൾക്കെഴുതി. ബലാല്സംഗവും സെക്‌സും തമ്മില് ബന്ധമില്ലെന്നും ബലാല്സംഗമെന്നാല് അധികാരത്തിന്റെ, ക്രൗര്യത്തിന്റെ ദംഷ്ട്രയാണെന്നും മക്കളെ ഓര്മ്മപ്പെടുത്തിയ മേരി.

Image result for mary kom🥀 നരേന്ദ്രമോഡി സർക്കാർ മേരി കോമിനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത് 2016 ഏപ്രിൽ 26 നാണ്. വലിയൊരു ഉത്തരവാദിത്ത്വം ഏറ്റെടുത്ത മേരി കോം രാജ്യസഭയിലെത്താനും ഈ പരിശീലന തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി എന്നത് അത്ഭുതകരമാണ്. 53 ശതമാനമാണ് മേരിയുടെ ഹാജർനില. ആറുവർഷം രാജ്യസഭയിലുണ്ടായിരുന്ന സച്ചിൻ ടെൻഡുൽക്കറുടെ ഹാജർനില 8.5 മാത്രമായിരുന്നു എന്നോർക്കണം. സച്ചിൻ ഏറെ പഴികേട്ടത് ഇതിൻറെ പേരിലായിരുന്നു. പാർലമെന്റിന്റെ ബജറ്റ് സെഷനിൽപ്പോലും സച്ചിൻ സഭയിലെത്തിയില്ല. മേരികോം ഇവിടെയും മാതൃകയായിരുന്നു. 2016 ബജറ്റ് സെഷനിൽ തുടർച്ചയായെത്തി, 70 ശതമാനവും 76 ശതമാനവും ഹാജർ നേടി. 2017 ലും ഹാജർ നില 70 ൽ താഴാതെ നോക്കി. ഈ വർഷം പരിശീലനത്തിരക്കുകൾ കാരണം ഹാജർനിലയിടിഞ്ഞു.

🥀 വനിതാബോക്സിങ്ങിൽ ഇതിഹാസമായി മാറിയ മേരിക്ക് ഒരു സ്വപ്നമുണ്ട്, 2020 ടോക്യോ ഒളിമ്പ്യാഡിൽ ഒരു സ്വർണ്ണം. പക്ഷേ ആ സ്വപ്നസാക്ഷാത്ക്കാരം എളുപ്പമല്ല, മേരിക്ക് ഏറ്റവും പ്രിയപ്പെട്ട കാറ്റഗറി 48 കിലോഗ്രാം വിഭാഗം, ഒളിമ്പിക്സ് ഇനമല്ല. പക്ഷേ മേരിയിൽ നിന്ന് ലോകവും രാജ്യവും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കാരണം ഈ ധീരവനിത എല്ലാ പ്രതീക്ഷകളും സാക്ഷാത്ക്കരിച്ചിട്ടുണ്ട്.

🥀 പത്മഭൂഷൺ പുരസ്കാരം (കായികം) – 2013, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം – 2009, പത്മശ്രീ (കായികം) – 2006, അർജുന അവാർഡ് (ബോക്സിങ്) – 2003 എന്നിവയാണ് രാജ്യത്തുനിന്നും മേരിയെ തേടിയെത്തിയ പരമോന്നത ബഹുമതികൾ. Unbreakable മേരിയുടെ ആത്മകഥയുടെ പേരാണ്, 2014 ൽ പ്രിയങ്കാചോപ്രയെ കേന്ദ്രകഥാപാത്രമാക്കി Meri Kom എന്ന ഹിന്ദി സിനിമ മേരിയുടെ ജീവിതകഥ പറയുന്നതായിറിങ്ങി.!

🥀 2000 ൽ ബാഗ്ലൂരിലേക്കുള്ള ട്രെയിൻ യാത്രാമദ്ധ്യേ തൻ്റെ ലഗേജുകൾ മോഷണം പോയ സന്ദർഭത്തിലാണ് മേരി ഫുട്‌ബോളർ കരുങ് ഓൺകോളേറെ കാണുന്നത്. പിന്നീട് ഡൽഹിയിൽ ഒരു സ്പോർട്സ് മീറ്റിൽ വച്ചും.കരുങ് അന്ന് ഡൽഹിയിൽ നിയമവിദ്യാർത്ഥിയായിരുന്നു. അഞ്ചു വർഷത്തിനുശേഷം 2005 ൽ ഇരുവരും വിവാഹിതരായി. മൂന്നാണ്മക്കളാണ്, 2007 ൽ ജനിച്ച ഇരട്ടകളാണ് റെചുങ്വർ, ഖുപ്നെവർ എന്നിവർ, 2013 ലാണ് പ്രിൻസ് ചുങ്താങ്‌ ഗെള്ന് ജനിക്കുന്നത്.!

🥀 വിവാഹം കഴിഞ്ഞാല് കായികരംഗത്തോടു വിടപറയുന്ന ഇന്ത്യയിലെ പതിവുശൈലി മാറ്റിമറിച്ചു താരം. ഒപ്പം റിങ്ങിലെത്തിയ പലരും വിരമിച്ചിട്ടും പൊരുതാനുള്ള വാശിയും ഊര്ജവും നല്കിയത് ജീവിത സാഹചര്യമാണ്. രാജ്യസഭാ എംപി കൂടിയായ മേരി കോമിന്റെ ഓരോ വിജയവും ഇന്ത്യയിലെ സ്ത്രീ സമൂഹത്തിന് മാതൃകയാണ്.!!

Adv. Jahangeer Amina Razaq
8136 888 889.