കൊല്ലാനുമാവില്ല; തോല്‍പ്പിക്കാനുമാവില്ല ഒരു ഹൈന്ദവ ഫാസിസ്റ്റ് ഭീരുവിനും

563

Adv Jahangeer Razaq Paleri

സഞ്ജീവ് ഭട്ടിന് നിലപാടിന്റെ, തൂലികയുടെ ഹൃദയൈക്യദാർഢ്യം…

ജാമ്യം നിഷേധിച്ചു തടവിലിട്ടിരിക്കുന്ന ധീരരനായ ഫാഷിസ്റ്റ്വിരുദ്ധ പോരാളി സഞ്‌ജീവ്‌ ഭട്ടിനെ ജാമ്‌നഗർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു. കോടതിയെ കള്ളങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നതിൽ കാവി ഫാഷിസ്റ്റ് ഭരണകൂടം താൽക്കാലികമായി മാത്രം വിജയിച്ചിരിക്കുന്നു. 30 വർഷങ്ങൾക്ക് മുൻപുള്ള ചെയ്യാത്ത കസ്റ്റഡിമരണക്കേസ് കുത്തിപ്പൊക്കുകയാണ് ചെയ്തതെന്ന് അദ്ദേഹത്തിനായി അഭിഭാഷകർ കോടതിയെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്തായാലും ഉന്നതകോടതിയിൽ അപ്പീൽ പോയിമോചിതനായി വരുന്ന സഞ്ജീവ് ഭട്ട് കൂടുതൽ ആർജ്ജവോർജ്ജങ്ങൾ കൈവരിച്ച ഫാഷിസ്റ്റ് വിരുദ്ധ പോരാളിയായിരിക്കുമെന്ന് എനിക്ക് തീർച്ചയുണ്ട്. സിംഹത്തെയാണ് നിങ്ങൾ നോവിച്ചുവിടുന്നത് ഫാഷിസ്റ്റുകളെ… സഞ്ജിവിന്റെ യുദ്ധമുറകൾ ചാണകകമ്പനി കാണാനിരിക്കുന്നതേയുള്ളൂ…!!
***********
ഫാഷിസ്റ്റ് കാലത്തെ ഗീബൽസിയൻ നുണകൾ സോഷ്യൽ മീഡിയയിലും പുറത്തും ഉറവിടത്തിൽത്തന്നെ തകർത്തുകളയുന്ന ധീരനാണ് സഞ്ജിവ് ഭട്ട്. ആ നിർഭയത്വമാണ് എനിക്കൊക്കെ അദ്ദേഹത്തെ ഹീറോ ആക്കിയത്.!

കേരളത്തിലെ ഏതെങ്കിലും പഞ്ചായത്തിലെ തൂപ്പുകാരന് ആയാലും, കേരളത്തിലെ ചീഫ് സെക്ക്രട്ടരി ആയാലും വേണ്ടില്ല, മാറി മാറി മാറുന്ന മുന്നണികളുടെ വീടുവേല ചെയ്തു അവനവന്റെ അതിജീവനം സാധ്യമാക്കുക എന്നതാണ് നമ്മുടെ നാട്ടിലെ ചില ബ്യൂറോക്രാറ്റുകളുടെ ഒരു രീതി. പറ്റുമെങ്കില്വിരമിക്കലിന് ശേഷവും കാറിനു മുകളില് ലൈറ്റ് കത്തുന്ന ഒരു വാഹനവും അതിനു ചേര്ന്ന പദവിയും , തോഴ/ തോഴിമാരെയും സംഘടിപ്പിക്കണം. ഇതില്കവിഞ്ഞ മഹോന്നതമായ മനശാസ്ത്രം ഉള്ള IPS/ IAS ജീവനക്കാരൊക്കെ ഭാരതത്തില് വിരളം തന്നെയാണ്.! അക്കാലത്താണ് സഞ്ജീവ് ഭട്ടുമാർ നിലപാടുകൾകൊണ്ട് വ്യത്യസ്തരാകുന്നത്.!!

എന്തായാലും ഗുജറാത്ത് വംശഹത്യ കേസില് സാക്ഷാല് ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സത്യവാങ്മൂലം നല്കിയതിനു സഞ്ജീവ് ഭട്ട് IPS നെ പോലീസ് സര്വീസില് നിന്നും പിരിച്ചുവിട്ടിട്ടു വർഷങ്ങൾ കഴിഞ്ഞു. ആ ദിവസം അദ്ദേഹത്തിന്റ ട്വീറ്റ് ഞാനിപ്പോഴും ഓർക്കുന്നു. “Finally removed from service today after serving 27 years in the Indian Police Service. Once again eligible for employment. Any takers?,” എന്നായിരുന്നു Sanjiv Bhatt ന്റെ ട്വീറ്റ്.

ഒരു നിറഗർഭിണിയുടെ വയറു ശൂലം കൊണ്ട് തുരന്ന് ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കോർക്കാൻ, ഇഹ്‌സാൻ ജാഫ്രി എന്ന് പേരുള്ള ഒരു കോൺഗ്രസ് എം പി യെ പച്ചയ്ക്ക് ചുട്ടുകൊല്ലാൻ… മടിയില്ലാത്ത ഫാഷിസത്തിനു ചൂട്ട്പിടിക്കാത്തതാണ് സഞ്‌ജീവ്‌ ചെയ്ത കുറ്റം. ഇതെല്ലാം കണ്ടു മനം നൊന്ത് ഭീതിയോടെ മോഡിയെന്ന ഗുജറാത്ത്‌ മുഖ്യമന്ത്രിയെ കാണാനെത്തിയ സഞ്ജീവ് ഭട്ട് എന്ന IPS ഓഫീസറോട്, “ഹൈന്ദവർ കോപാകുലരാണ്, അവർ അവരുടെ രോഷം തീർക്കട്ടെ” (“Let the people vent their anger”), എന്ന് പറഞ്ഞത് കേട്ടുനിന്ന് നിസ്സഹായനായി സല്യൂട്ട് ചെയ്തില്ല എന്നതാണ് സഞ്‌ജീവ്‌ ചെയ്ത കുറ്റം..!!

എന്തായാലും സ്വന്തം ഉപജീവനവും , അതിജീവനവും സ്വാര്ത്ഥ മോഹങ്ങളും ഒന്നും വക വയ്ക്കാതെ ഫാസിസത്തോട് സന്ധിയില്ല, വംശഹത്യക്ക് കൂട്ട് നിലക്കാനാവില്ല എന്ന് നെഞ്ചുറപ്പോടെ, നട്ടെല്ലോടെ ഉറക്കെപ്പറയാന്ആര്ജ്ജവം കാണിക്കുന്ന സഞ്ജീവ് ഭട്ടുമാരെ സ്നേഹിക്കാതിരിക്കാനാവില്ല. ഈ അസുര കാലത്ത് എനിക്ക് വീണ്ടുമൊരു HERO യെ ലഭിച്ചിരിക്കുന്നു. നട്ടെല്ലും , ആര്ജ്ജവവുമുള്ള ആണുങ്ങളാല്/ പെണ്ണുങ്ങളാല് നിറയട്ടെ ഫാഷിസത്തിന് എതിരെയുള്ള സമര ഭൂമിക.!

സഞ്ജീവ് ഭട്ട് IPS നു ആദരം, ഐക്യദാര്ഢ്യം… !! 💕
കൊല്ലാനുമാവില്ല ; തോല്പ്പിക്കാനുമാവില്ല ഒരു ഹൈന്ദവ ഫാസിസ്റ്റ് ഭീരുവിനും …!!! 😎💪

ലാൽസലാം… നീൽസലാം…💪💕