“കത്തിച്ചവനെ കത്തിക്കണം”- മോഡൽ ആക്രോശങ്ങളോട് യോജിപ്പില്ല

529
Adv Jahangeer Razaq Paleri എഴുതുന്നു 

“കത്തിച്ചവനെ കത്തിക്കണം”- മോഡൽ ആക്രോശങ്ങളോട് യോജിപ്പില്ല. കൊലപാതകം ഒന്നിനും ന്യായീകരണമോ പരിഹാരമോ അല്ല എന്ന് അംഗീകരിക്കുമ്പോൾത്തന്നെ ഇത്തരം വിഷയങ്ങളിലെ സോഷ്യൽ മീഡിയ മുൻവിധികൾ മിക്കപ്പോഴും തിരുത്തേണ്ടി വന്നിട്ടുണ്ട് എന്നതാണനുഭവം.!

Adv Jahangeer Razaq Paleri

പ്രത്യേകിച്ച് ക്രിമിനൽ പശ്ചാത്തലമോ ദുർന്നടപ്പോ ഇല്ലാത്ത വിദ്യാസമ്പന്നനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ, അടുപ്പമുണ്ടായിരുന്ന ഭർതൃമതിയായ സഹപ്രവർത്തകയെ വെട്ടിവീഴ്ത്തി കത്തിച്ചുകൊല്ലാൻ തയ്യാറാവുകയും, സ്വയം 50% ശതമാനത്തിലേറെ പൊള്ളലേൽക്കുകയും ചെയ്യുന്നു. അങ്ങിനെ വധശിക്ഷപോലും ലഭിക്കാവുന്ന കുറ്റകൃത്യത്തിലേർപ്പെടുകയും ചെയ്യുമ്പോൾ, മനശാസ്ത്രപരമായും, വസ്തുതാപരമായും ഫേസ്‌ബുക്ക് “ഗ്വാഗ്വാ വിളികൾക്കപ്പുറം” ഗൗരവതരമായ പ്രശ്നങ്ങൾ ഈ ക്രൂരകൃത്യത്തിലേക്കു നയിച്ചിട്ടുണ്ട് എന്നുറപ്പ്.!

ക്രൂരതകളിൽ, കുറ്റകൃത്യങ്ങളിൽ ലിംഗവ്യത്യാസമുണ്ട് എന്നുള്ള മൗഢ്യങ്ങളിൽ അഭിരമിക്കാൻ, ഒരഭിഭാഷകൻ എന്നുള്ള അനുഭങ്ങളിൽനിന്നു, ഞാൻ തയ്യാറല്ല. ഒരു സാമൂഹ്യമുൻവിധികളും നമ്മെ നയിക്കുന്നത് ശരിയല്ല എന്നതാണ് എന്റെ നിലപാട്. കാമുകനുമായി ചേർന്ന് ഭർത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വലിച്ചെറിഞ്ഞ സ്ത്രീകളും, സ്വന്തം കുഞ്ഞുങ്ങളെ ഭേദ്യം ചെയ്തുകൊല്ലാനും, ലൈംഗികമായി ചൂഷണം ചെയ്യാനും അനുവാദം നൽകുന്ന സ്ത്രീകളും കോടതിയനുഭവങ്ങളിൽ കുറവല്ല.!

“എറിഞ്ഞു, ലിംഗംഛേദിച്ചു കൊല്ലവനെ” -ആക്രോശങ്ങളിൽ എന്നെ ടാഗ് ചെയ്യരുത്. ഒരു മുൻവിധികളിലും സ്വയം ബന്ധിക്കാൻ ഞാനില്ല. കുറ്റകൃത്യങ്ങളിലെ സാമൂഹ്യ മുൻവിധികൾ മിക്കപ്പോഴും പിഴവുകളായിരുന്നു. സുതാര്യമായ അന്വേഷണം നടക്കട്ടെ; രോഗാതുരമായ മനസ്സുള്ള നമ്മുടെ സമൂഹത്തിനും, വ്യക്തികൾക്കും സമൂലമായ മാറ്റവും പരിവർത്തനവും ഉണ്ടാകുവാനുള്ള സാമൂഹ്യ – ഭരണകൂട- ജുഡീഷ്യൽ ജാഗ്രതകൾ ഉണ്ടാവട്ടെ…!!

(പൊങ്കാലയിടാൻ തോന്നുന്നവർക്ക് ധൈര്യമായി അതാവാം. എന്റെ നിലപാടുകൾ എന്റെ മനഃസ്സാക്ഷിയുടെ നേരുകൾ മാത്രമാണ്, അത് സമൂഹത്തിന്റേത് ആവണമെന്നില്ല..!)

ശുഭദിനം… 💕
-അഡ്വ. ജഹാംഗീർ റസാഖ് പാലേരി-
9447 447 889.

Advertisements