Adv Jahangeer Razaq Paleri എഴുതുന്നു

വിശന്നുവലഞ്ഞ രണ്ടുവയസ്സുകാരൻ, മണ്ണുവാരിത്തിന്നു മരിച്ച നാട്ടിലെ മുസ്ലിങ്ങളോട്

പ്രപഞ്ചത്തിലെ മുഴുവന് മുസ്ലീങ്ങളും ആത്മത്യാഗത്തിന്റെയും വ്രത ശുദ്ധിയുടെയും നാളുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാദിനങ്ങള് എന്നതിലുപരിയായി ഇതിനു സാംസ്കാരികവും, സാമൂഹികവുമായ ചില മാനങ്ങള് കൂടിയുണ്ട്. നമ്മുടെ കേരളം പോലുള്ള ഒരു മതേതര നാട്ടില് പ്രത്യേകിച്ചും. പുതിയ കാലത്ത് റമദാന്വ്രത പുണ്ണ്യങ്ങളുടെ ദിനങ്ങള് എന്നതിലുപരി, ആഡംബരത്തിന്റെയും, ഉത്സവച്ചായയുള്ള ധൂര്ത്തിന്റെയും ദിനങ്ങള് കൂടിയാണ്. ദരിദ്രനും, പട്ടിണിപ്പാവങ്ങളും ഏകദേശം അങ്ങിനെത്തന്നെ തുടരുകയും, ചിലപ്പോഴെങ്കിലും സക്കാത്തുകള് ഭിക്ഷ യാചിക്കും പോലെ, യാചിച്ചു നേടേണ്ടി വരുന്ന ദൈന്യതകളും കുറവല്ല. പറഞ്ഞുവരുന്നത് ആത്മചൈതന്യത്തിന്റെ നേരുകള് എല്ലാം പതുക്കെ പോയ്‌മറയുകയും, മറ്റെന്തു “ആഘോഷം ” പോലെയും റമദാന് ഒരാഘോഷമാവുകയും വിപണിയുടെ ചാകരക്കാലമാവുകയും ചെയ്യുന്നത് കണ്ടാല് തന്നെ റമദാനിന്റെ ദൈവികതയും, മാനവികതയും കൈമോശം വരുന്നത് മനസ്സിലാകും.!

കോടാനുകോടി മനുഷ്യര് വ്രതം അനുഷ്ട്ടിക്കുമ്പോള്, അവര്സൂര്യവെളിച്ചത്തില് അന്ന പാനീയങ്ങള് ഉപേക്ഷിക്കുന്നു. നെഗറ്റീവ് ആയ ചിന്തകളും പ്രവൃത്തികളും മാറ്റിനിര്ത്തുന്നു. വിശക്കുന്നവന്റെ നോവും, നൊമ്പരവും അറിയുന്നു. ദാരിദ്യം ഒരു നിത്യ ദുഃഖവും, ഈശ്വരന്റെ പരീക്ഷണവും കൂടിയാണെന്ന് മനസ്സിലാക്കുന്നു. നന്മകളും, മനുഷ്യ -പ്രകൃതി സ്നേഹവും ജീവനും, ജീവിതവും, ആത്മ ചൈതന്യവും നിലനിര്ത്തുവാന്ആവശ്യമാണെന്ന് മനസ്സിലാക്കുന്നു.!

റമദാനുമായി ബന്ധപ്പെട്ട ആഡംബരങ്ങളും, ധൂര്ത്തുകളും നമ്മുടെ സമൂഹത്തില് ഒരു മധ്യ-ഉപരി വര്ഗ്ഗ യാഥാര്ത്ഥ്യമാണ്. ഐക്യരാഷ്ട്രസഭയുടെ എല്ലാ വര്ഷത്തെയും സ്ടാടിട്ടിക്സ് പറയുന്നത് ലോകത്ത് തന്നെ ഏറ്റവും കൂടുതല് ഭക്ഷണം പാഴാക്കുന്ന കാലം റമദാന് മാസാമാനെന്നതാണ്. ഇതൊരു കെട്ടിച്ചമച്ച മുസ്ലിം വിരുദ്ധ റിപ്പോര്ട്ട് ഒന്നുമല്ലെന്ന് എനിക്കും നിങ്ങള്ക്കുമറിയാം. നമ്മുടെ നാട്ടിലെ റമദാന് കാലവും ഏതാണ്ട് അശാസ്ത്രീയമായ ധൂര്ത്തുകളുടെ കാലം കൂടിയായി മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്.

ഭക്ഷണം കൊണ്ടുള്ള തോന്നിവാസങ്ങള്
————————————————
ലോകത്ത് ഓരോ നാല് മിനിട്ടിലും ആഹാരം ലഭിക്കാതെ ഒരു മനുഷ്യന്മരിക്കുന്നുണ്ട്. മലയാളികളായ നമ്മള് ഭക്ഷണ സാധനങ്ങള് കൊണ്ട് അഹങ്കാരം കാണിക്കുന്നത്, അവ നമ്മുടെ പറമ്പില് കൃഷി ചെയ്തു ഉപയോഗിക്കുന്നത് കൊണ്ടല്ല ; മറിച്ച് ഗള്ഫ് പണത്തിന്റെ ഹുങ്കും അഹങ്കാരവും തന്നെയാണ്. ഒരു നെല്ച്ചെടി പോലും വിതക്കുകയോ, കൊയ്യുകയോ ചെയ്യാത്ത നാം എല്ലാ മാസവും ഗള്ഫില് നിന്ന് ബാങ്കിലേക്ക് കറന്സികള് വരുന്നുണ്ട് എന്ന ഒറ്റക്കാരണത്താല് റമദാന് ധൂര്ത്തുകളുടെ കാലഘട്ടമാക്കി മാറ്റുന്നു.

മിതത്വത്തിന്റെയും, ലാളിത്യത്തിന്റെയും മതമായ ഇസ്ലാമിന്റെ അനുയായികള്റമദാന് മാസത്തിലെങ്കിലും അത് പാലിക്കുന്നില്ല എന്നതിന് നമ്മുടെ ഇഫ്ത്താര്വിരുന്നുകള് തെളിവാണ് . പടച്ചവനു നിരക്കാത്തതല്ലാത്ത മറ്റൊന്നും അവിടെ നടക്കുന്നില്ല എന്നത് ദയനീയമാണ്. പൊങ്ങച്ചവും, ആഡംബരവും കാണിക്കാന്സാമുദായിക പ്രമാണികളെയും വീവീഐപ്പികളെയും, വിളിച്ചു ഇഫ്താര്ധൂര്ത്തുകള് നടത്തുന്നതിനു പകരം, ആ വിഭവങ്ങള് പട്ടിണി കിടക്കുന്നവര്ക്ക് എത്തിക്കാന് രാമദാനിലെങ്കിലും സാധിക്കേണ്ടതുണ്ട്.

അവസാനത്തെ പത്തുകളില് നമ്മുടെ സമ്പന്നവീടുകളിലെ പെണ്ണുങ്ങള്ഷോപ്പിംഗ്‌ മാനിയ ബാധിച്ചു മാളുകളും, ജ്വല്ലറികളും, ഇലക്ട്രോണിക് ഷോപ്പുകളും കയറിയിറങ്ങുമ്പോള്, ഒരു ദരിദ്ര വിഭാഗം, സക്കാത്ത്‌ യാചിച്ചു സമ്പന്ന വീടുകള് കയറിയിരങ്ങുന്നതും റമദാനിന്റെ ദയനീയ കാഴ്ചകളില്ഒന്നാണ്. ചുരുക്കത്തില് സമ്പന്നരുടെ show off ആയി മാറുന്നുണ്ട് ആഗോളവല്ക്കരിക്കപ്പെട്ട കാലത്തിലെ കേരളത്തിലെ റമളാന്. ഈശ്വരനെ ഭയക്കുന്നവര് തിരുത്തട്ടെ. ഞാന് മുന്പൊരു പോസ്റ്റില് രത്തന് ടാറ്റയുടെ അനുഭവം സൂചിപ്പിച്ചത് പോലെ, ഗള്ഫില് നിന്ന് ലഭിക്കുന്നതോ, ബിസിനസ്സിലൂടെ നേടിയതോ എന്തോ ആവട്ടെ, പണം നിങ്ങളുടെതായിരിക്കാം ; പക്ഷേ ആഹാര സാധനങ്ങള് അടക്കമുള്ള വിഭവങ്ങള് ഈ പ്രകൃതിയിലെ മനുഷ്യരുള്പ്പടെയുള്ള മുഴുവന് ചരാചരങ്ങളുടെതുമാണ്.

അയല്വാസി വിശന്നിരിക്കുമ്പോള് വയര് നിറയ്ക്കുന്നവന് നമ്മില്പെട്ടവനല്ല എന്ന് പഠിപ്പിച്ച പ്രവാചകന്റെ പിന്ഗാമികള് റമളാനിലും മതം നോക്കാതെ ഇഫ്താര് മീറ്റിനു ക്ഷണിക്കുകയും, വിശക്കുന്നവനു ഭക്ഷണം നല്കുകയും ചെയ്യട്ടെ..

മാനവികതയോടും, പ്രകൃതിയോടും നന്മ ചെയ്യാന് കഴിയുന്ന റമളാന്ആശംസിക്കുന്നു മുഴുവന് സ്നേഹിതര്ക്കും…!!💕🌷

അസ്സലാമു അലൈക്കും..!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.