Adv Jahangeer Razaq Paleri

പശൂമ്പ കുത്താത്ത, പോലീസ് മാമൻ പിടിക്കാത്ത പോസ്റ്റാണ്…
ആർക്കും like ചെയ്യാം, share ചെയ്യാം…🙁😥

ഒരാൾ പതിവുപോലെ നേരുപറയുമ്പോൾ, മറ്റൊരാൾ പതിവുപോലെ ലൈക്കെണ്ണാനും, സംഘി അപ്രീതിക്ക് പാത്രമാവാതിരിക്കാനും എവിടെയുംതൊടാതെ എന്തോനിലപാടെടുക്കുന്നു.
രണ്ടും ആൻഡ്രോയിഡാണ്…
രണ്ടും ഫേസ്ബുക്കാണ്…

പ്രിയ ബൽറാം, VT Balram

രാജ്യത്തിൻറെ കാതലായ പ്രശ്നങ്ങൾ ഇതൊക്കെത്തന്നെയാണ്. ബാബരി മസ്ജിദും, രാമജന്മഭൂമിയും ആണെന്നല്ല വിവക്ഷ…

പക്ഷേ,

🔴 ഒരു മതവിഭാഗത്തിന് മൃഗീയഭൂരിപക്ഷമുള്ള രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നീതിയും ഭരണഘടനാവകാശങ്ങളും ഏതുരീതിയിൽ കൈകാര്യം ചെയ്യപ്പെടുമെന്നത് ഈ രാജ്യത്തിൻറെ കാതലായ പ്രശ്നമാണ്.

🔴 രാജ്യത്തെ പ്രധാന മതേതര പാർട്ടിയായ കോൺഗ്രസ് ഇന്നത്തെ ദിവസം പത്രസമ്മേളനം വിളിച്ചുകൊണ്ട് ഞങ്ങൾ എക്കാലത്തും രാം മന്ദിറിന് ഒപ്പമായിരുന്നു എന്ന് പറയുന്നതിലെ വഞ്ചനയും, രാഷ്ട്രീയ പിത്രുശൂന്യതയും രാജ്യത്തെ മുസ്ലിംന്യൂനപക്ഷങ്ങൾ നേരിടുന്ന കാതലായ പ്രശ്നമാണ്.

🔴 മൃഗീയഭൂരിപക്ഷത്തിൻ്റെ പക്ഷത്തിന്, അസംബ്ലികളിലും പാർലമെന്റിലും പൊതുബോധത്തിലും മാധ്യമ – നവമാധ്യമങ്ങളിലും മുൻ‌തൂക്കം കിട്ടുന്ന കാലത്തെ ഉന്നത ജുഡീഷ്യറി എന്ത് നിലപാടെടുക്കുന്നു, ഭരണഘടനയെ എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നത് ഈ പകലിലെയും കാതലായ പ്രശ്‌നമാണ്.

🔴 കോൺഗ്രസ്സിന്റെയും നരസിംഹറാവുവിന്റേയും മൗനാനുവാദത്തോടെ തകർക്കപ്പെട്ട ബാബരി മസ്ജിദിന്റെ നിർണ്ണായകമായ വിധിദിവസം, വാചാലമായി എഴുതാൻ കഴിയാത്ത ബൽറാമും, മന്ദിറിനെ അനുകൂലിച്ചല്ലാതെ സംസാരിക്കാനാവാത്ത ഡൽഹിയിലെ നിങ്ങളുടെ വക്താവ് രൺദീപ് സുർജേവാലയും ഈ മതേതര രാജ്യവും കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനവും നേരിടുന്ന കാതലായ പ്രശ്‌നമാണ്.

🔴 ആകാശം ഇടിഞ്ഞുവീണാലും നീതിനടപ്പിലാക്കണമെന്ന നിയമസങ്കല്പത്തിലെ അടിസ്ഥാന തത്വങ്ങളെപ്പോലും കാറ്റിൽപറത്തുന്ന ഇന്നത്തെ സുപ്രീംകോടതിയുടെ പിതൃശൂന്യ – മാതൃശൂന്യ വിധി ഈ രാജ്യം നേരിടുന്ന കാതലായ പ്രശ്‌നമാണ്..!

🔴 വിധിപറയുന്ന ദിവസത്തെ മതേതര മനുഷ്യരുടെ, ജനാധിപത്യവാദികളുടെ, മുസ്ലിങ്ങളുടെ… നാവും പേനയും കീബോർഡുകളും പൂട്ടിക്കെട്ടി മുദ്രവയ്ക്കാൻ, സംസ്ഥാനപോലീസ് മുതൽ കേന്ദ്രസേന വരെ വ്യഗ്രതകൊണ്ട് ജാഗ്രതയോടെയിരുന്ന് ഇരവേട്ടയ്ക്ക് ശ്രമിച്ചത് ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ആത്മാവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാതലായ പ്രശ്നമാണ് ബൽറാം.

🔴 രാമജന്മഭൂമിയും, ബാബരി മസ്ജിദുമൊന്നും ഈ കാലഘട്ടത്തിലെ അനിവാര്യതയാണെന്ന് ഞാൻ എന്തായാലും കരുതുന്നില്ല ബൽറാം. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ അഞ്ചേക്കർ ഭൂമി കണ്ടെത്തുകയായിരുന്നു ഇന്ത്യൻ മുസൽമാന്റെ പതിറ്റാണ്ടുകളായി വേട്ടയാടിയിരുന്ന നീറുന്ന പ്രശ്നം എന്ന കണ്ടെത്തൽ പരിഹാസ്യമാണ്. മലപ്പുറത്തെ, നിലമ്പൂരിലെ കാക്കാമാർ ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് മാത്രം നൽകാനായി കണ്ടെത്തിയത് അറുപത് ഏക്കറിന് മുകളിലാണെന്ന് മനസ്സിലാക്കുമ്പോഴാണ് “പ്രധാനപ്പെട്ട പ്രദേശത്തെ അഞ്ചേക്കർ” ഭൂമിയുടെ ഭിക്ഷ ഓക്കാനിക്കുന്നതായി തോന്നുന്നത്.

🔴 നേര് നേരോടെ നിർഭയം പറയാനാകുന്നില്ലല്ലോ ബൽറാം താങ്കൾക്കും താങ്കളുടെ പ്രസ്ഥാനത്തിനും. ആ നിലയിൽ ജൂനിയർ നരസിംഹ റാവുമാരായി മാത്രമാണ് താങ്കളെപ്പോലുള്ള കോണ്ഗ്രസ്സുകാരെയും കാണാനാകൂ എന്ന് പറയാതെ വയ്യ.

🔴 ഞാൻ ചുരുക്കുന്നു ബൽറാം…
ഇന്ത്യൻ മുസ്ലിമിന്റെ സ്വത്വം, അസ്ഥിത്വം…
ഇന്ത്യൻ ജുഡീഷ്യറിയുടെ മേൽപ്പറഞ്ഞ സമൂഹത്തിന്മേലുള്ള ഭരണഘടനാപരമായ കരുതലും ഉത്തരവാദിത്ത്വവും…

🔴 ഈ രണ്ടു കാര്യങ്ങളാണ് ഇന്നത്തെ പകൽ ഈ മഹാരാജ്യം ഉറ്റുനോക്കിയത്…
രണ്ടും ആശങ്കാപരമാണ് എന്നാണു ഈ എളിയ നിയമവിദ്യാർത്ഥിയുടെ നിലപാട്…
മേല്പറഞ്ഞ രണ്ടുപരാജയങ്ങളും നിലനിൽക്കുന്നമാത്രയിൽ, അങ്ങയുടെ പോസ്റ്റ് കണ്ട എനിക്ക് അമ്മ മരിച്ചുകിടക്കുമ്പോൾ കളിപ്പാട്ടത്തിനായി കരയുന്ന കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയാണ് ഓർമ്മയിൽ വന്നത്.

🔴 അയോദ്ധ്യാക്കേസ് ഇന്നത്തെ പകലോടെ അവസാനിക്കട്ടെ.
അതിൻ്റെ പേരിലുള്ള വർഗ്ഗീയ ധ്രുവീകരണങ്ങൾ ഇന്നത്തോടെ പര്യവസാനിക്കട്ടെ…
പക്ഷേ അപ്പോഴും ഒന്ന് പറയാതിരുന്നാൽ ഉറങ്ങാനാവില്ല ബൽറാം…

🔴 ഇക്കാര്യത്തിൽ ഉന്നതകോടതി വലിയൊരു പിഴവായിരുന്നു…
ഭൂരിപക്ഷ വർഗ്ഗീയതയ്‌ക്കൊപ്പം നിന്ന അങ്ങയുടെ പ്രസ്ഥാനത്തെ ഇന്നത്തെ പകലും റാവുവിൻറെ പ്രേതം ആവേശിച്ചിരുന്നു…

🔴 അഞ്ചേക്കറും ഒരു പള്ളിയുമാണ് ഈ രാജ്യത്തിൻറെ പ്രശ്നമെന്ന് തിരിച്ചറിയുന്ന നിസ്സാരതയിലേക്ക്, അത്തരം ഇടുങ്ങിയ ഇടത്തിലേക്ക് ചുരുങ്ങിയ സുപ്രീംകോടതിയോടും, അങ്ങയുടെ പ്രസ്ഥാനത്തോടും തെറ്റുപറ്റിയിരിക്കുന്നു എന്നുമാത്രം ഓർമ്മിപ്പിച്ചുകൊണ്ട് ഈ എളിയവന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു…

🔴 പൊള്ളുന്ന കനലിലും ചവിട്ടിനിന്ന് നേരിൻ്റെ രാഷ്ട്രീയം നേരോടെ പറയുന്ന സഖാവ് സ്വാരാജിന്, ഞങ്ങളുടെ സ്വരാജേട്ടന് ഒരായിരം അഭിവാദ്യങ്ങൾ…💕😘👍

ശുഭരാത്രി…!! 💕🥀👍

Adv Jahangeer Razaq Paleri
8136 888 889.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.