പശുവും ചത്ത്‌ മോരിലെ പുളിയുംപോയപ്പോൾ സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു, ഇന്റർനെറ്റ് ആർട്ടിക്കിൾ 19 പ്രകാരം അടിസ്ഥാന മൗലികാവകാശമാണത്രെ

0
594

Adv Jahangeer Razaq Paleri

Right to use internet is part of Art 19 on right to speech and expression: Supreme Court.!
മൂന്നു മുന്മുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള കശ്മീർ ജനതയെയാകെ തടങ്കലിലാക്കി ഒറ്റപ്പെടുത്തി, ഇരുട്ടിലാക്കി, മാസങ്ങളായി അടിസ്ഥാന മനുഷ്യാവകാശങ്ങളും, ഇന്റർനെറ്റും, ടെലഫോണുമടക്കം നിഷേധിച്ചു ഭരണകൂട ഭീകരത തുടർന്നപ്പോൾ പഴംവിഴുങ്ങിയിരുന്ന ഉന്നത നീതിപീഠമാണ് ഇന്ത്യൻ സുപ്രീംകോടതി.!

വായിച്ചതിനേക്കാൾ ഭീകരമാണ് അവിടത്തെ കാര്യങ്ങൾ. അപ്രഖ്യാപിത അടിയന്തിരാവസ്ഥയും, പട്ടാളനരനായാട്ടുമാണ് കശ്മീരിൽ നടക്കുന്നത്. കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിട്ട് മാസങ്ങളായി. ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ പണിയെടുക്കുന്ന യുവാക്കളും കുടുംബങ്ങളും പട്ടിണിയിലാണ്.! പ്രതിഷേധസൂചകമായി കണ്ണൻ ഗോപിനാഥിനെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം രാജിവച്ചു തെരുവിലിറങ്ങി. ഭരണകൂടഭീകരതയുടെ എല്ലാ തിക്തഫലങ്ങളും ആ ജനത അനുഭവിച്ചുകഴിഞ്ഞു.!

പശുവും ചത്ത്‌ മോരിലെ പുളിയുംപോയപ്പോൾ സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു, ഇന്റർനെറ്റ് ആർട്ടിക്കിൾ 19 പ്രകാരം അടിസ്ഥാന മൗലികാവകാശമാണത്രെ…! Justice Delayed is Justice Denied എന്നുകൂടി പറയുന്നുണ്ട് നിയമപുസ്തകങ്ങളിൽ, മൈ… മൈ… മൈ…മൈ ലോർഡ്‌സ്…!!