അഡ്വ. ജഹാംഗീർ റസാഖ്

17 ലെ ഹർത്താൽ അപകടകരമാണ്. അമിത് ഷായ്ക്ക് വിടുവേല ചെയ്യുന്ന മുസ്ലിം വർഗ്ഗീയവാദികളുടെ വിഡ്ഢിത്തരമാണത്. ഇപ്പോൾ രാജ്യത്ത് രൂപപ്പെട്ടിരിക്കുന്നു മതേതര ഐക്യം തകർക്കാൻ മാത്രമാണ് ഇത്തരം അരാജക സമരങ്ങൾ ഉപകരിക്കുകയുള്ളൂ…!!

ബദറും, ഉഹുദും, ഇസ്ലാമിക പോരാട്ടചരിത്രവുമൊന്നുമല്ല, മുസൽമാനായി സമരരംഗത്തിറങ്ങുന്ന ഹൈന്ദവസഹോദന്മാരായ പോരാളികളെയാണ് രാജ്യം നെഞ്ചോട് ചേർക്കേണ്ടത്. കാരണം സൗദിയുടെ ശരീഅത്ത് നിയമമോ, സിറിയയിലേയും, ഇറാഖിലെയും ആഭ്യന്തര യുദ്ധങ്ങളോ അല്ല നമ്മുടെ മുന്നിലെ കത്തുന്ന യാഥാർഥ്യം.! നാം അന്നാടുകളിൽ നിന്നും വന്നവരല്ല, നമ്മുടെ പൂർവ്വപിതാക്കന്മാരും. നമ്മുടെ മണ്ണ് ഭാരതമാണ്, നമ്മുടെ നാട് ഇന്ത്യയാണ്…! ഈ രാജ്യത്തിന്റെ, ഇതിന്റെ അതിജീവനത്തിന്റെ പ്രശ്നമാണ് നമ്മുടെ മുന്നിലെ വെല്ലുവിളി…!!

അത് ഇന്ത്യാക്കാരൻ എന്ന സ്വത്വത്തിന്റെ, അസ്ഥിത്വത്തിന്റെ, നിലനിൽപ്പിന്റെ, അതിന്റെ അതിജീവനത്തിന്റെമാത്രം പ്രശ്നമാണ്…!!

മറക്കാതിരിക്കുക, ഇപ്പോൾ ഈ മണ്ണിൽ നാം ഭാരതീയരാണ്. മുസ്ലിമോ, ഹിന്ദുവോ, ക്രിസ്ത്യാനിയോ ആകുന്നത് പിന്നീട് മാത്രമാണ്. അത് തീർത്തും വ്യക്തിപരവുമാണ്. ബദറിന്റെയും, ഉഹ്ദിന്റെയും പോരിശയിലല്ല, മനുഷ്യസ്നേഹികളായ ഹൈന്ദവരുടെ നീതിബോധത്തിലാണ് ഈ രാജ്യത്തിന്റെ ഭാവി. ഒരു മതരാഷ്ട്രമായി മാറാതിരിക്കാനുള്ള ജാഗ്രത അവരുടെ മസ്തിഷ്ക്കത്തിലാണ്…!!

കാക്കാമാരിലെ കുളംകലക്കി വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തണം. അവരെ പിന്തുണച്ചുകൊണ്ട് നമുക്ക് ഒരടിപോലും മുന്നോട്ട് പോകാനാവില്ല.!!

തിങ്കളാഴ്ച മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും നടത്തുന്ന സമരത്തിന്റെ പ്രചാരകരാവുക. സാധ്യമെങ്കിൽ പങ്കാളികളാവുക. 17 ലെ ഹർത്താൽ അമിത് ഷായ്ക്ക് മുഖം രക്ഷിക്കാനുള്ള സ്‌പോൺസേർഡ് പരിപാടിയാണ്‌. തെറ്റിദ്ധരിക്കരുത്… പിന്തുണയ്ക്കരുത്…!!

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.