Adv Jahangeer Razaq Paleri

രാഹുലിന്റെ പ്രസംഗം സ്വാഭാവികതയോടെ തർജ്ജിമചെയ്ത സഫയെക്കുറിച്ചെഴുതാം രാവിലെ… പക്ഷേ അതിനിടയിൽ മറ്റൊരു മലയാളപ്രതിഭയുടെ ഓർമ്മ ദിവസം മറന്നുപോകരുതല്ലോ…

മലയാളത്തിന്റെ നെറ്റിയിൽ ചാർത്തിയ ഗ്രാമീണതയുടെ മഞ്ഞൾ പ്രസാദവും, ചേലും ചാരുതയുമായിരുന്നു മോനിഷ ഉണ്ണി. പ്രിയപ്പെട്ട അഭിനേത്രി ഓര്മ്മയായിട്ട് ഇന്നേക്ക് 27 വര്ഷം.!💕😥

ആദരണീയനായ എം. ടി യുടെ വാക്കുകളാണ് ഓര്മ്മ വരുന്നത്…, “നമ്മേ മതിമറപ്പിക്കും വിധം പ്രതിഭകൊണ്ട് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ്” എന്നാണ് മാഹാനായ എഴുത്തുകാരന് എം ടി വാസുദേവന്നായര് മോനിഷയെക്കുറിച്ച് പറഞ്ഞത്.!💕

ആദ്യസിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരം. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ മോനിഷക്ക്.!

മഞ്ഞള് പ്രസാദവുമായി മോനിഷ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെയ്ക്കുമ്പോള് പ്രായം 15. പ്രശസ്തിയുടെ കൊടുമുടിയില് നില്ക്കെ തന്റെ 21-ാം വയസ്സില് മരണം അപ്രതീക്ഷിതമായി എത്തിയപ്പോള് മോനിഷയോടൊപ്പം മലയാളിക്ക് നഷ്ടപ്പെട്ടത് പകരം വെയ്ക്കാനില്ലാത്ത അഭിനേത്രിയെ കൂടിയായിരുന്നു. ആ ഗ്രാമീണ സൗന്ദര്യം നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് 27 വര്ഷങ്ങള്….😥😥

1971-ൽ കോഴിക്കോട്ട് പന്നിയങ്കര പി. നാരായണനുണ്ണിയുടെയും,ശ്രീദേവിയുടെയും മകളായി ജനിച്ചു. സഹോദരൻ സജിത്. അച്ഛൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം.നർത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്.9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു.1985-ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു. ബാംഗ്ലൂരിലെ സെന്റ് ചാൾസ് ഹൈസ്കൂളിൽ നിന്നും,ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട്‌ കാർമൽ കോളേജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും നേടി.!

ആറ് വര്ഷം മാത്രം നീണ്ടുനിന്ന അഭിനയ ജീവിതത്തിന് തിരശീലയിട്ട് മോനിഷ വിടവാങ്ങിട്ട് 25 വര്ഷങ്ങള് പിന്നിടുമ്പോഴും പ്രണയം തുളുമ്പുന്ന കണ്ണുകളും നിഷ്‌കളങ്കമായ പുഞ്ചിരിയുമായി ആരാധകരുടെ ഹൃദയത്തില് അവര് ഒളിമങ്ങാതെ തന്നെ നില്ക്കുന്നു. മോനിഷയ്ക്ക് ശേഷം മോനിഷ മാത്രമെന്ന് ആരാധകര് ആവര്ത്തിക്കുന്നത് പ്രതിഭയ്ക്കപ്പുറം അവര്ക്ക് പകരം വെയ്ക്കാന്, മലയാളത്തനിമ കൊണ്ടും ശാലീനത കൊണ്ടും മറ്റൊരാളെ ഇന്നേവരെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ചിട്ടില്ല എന്നത് കൊണ്ടുകൂടിയാണ്.!💕

ബോംബെ രവി – ഓ.എന്.വി കൂടുകെട്ടില് ഉണ്ടായ മനോഹര ഗാനമാണ് ‘മഞ്ഞള് പ്രസാദവും’ എങ്കിലും ആ ഗാനം ഓര്മിക്കപ്പെടുന്നത് ആ ഗാന രംഗത്തില് പ്രത്യക്ഷപ്പെടുന്ന മോനിഷയുടെ പേരിലാണ്. അത് പോലെ തന്നെയാണ് നഖക്ഷതങ്ങളിലെ ഗാനങ്ങളും അഭിനയ മുഹുര്ത്തങ്ങളും. 1986ലെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌ക്കാരം ഈ ചിത്രം മോനിഷയ്ക്ക് നേടി കൊടുത്തു.!

ഈ രണ്ടു ചിത്രങ്ങളിലുടെ മലയാളികളുടെ മനം കവര്ന്ന നായിക ഓര്മ്മയായത് ആരും നിനച്ചിരിക്കാതെ ആയിരുന്നു. വളരെ പെട്ടന്ന് പെയ്തു തീര്ന്ന ഒരു കുളിര് മഴ ആയിരുന്നു മോനിഷ. പക്ഷെ തന്റെ ചിത്രങ്ങള് കൊണ്ടും അഭിനയ മുഹുര്ത്തങ്ങള് കൊണ്ടും മലയാള സിനിമയില് സ്വന്തം ആയി ഒരു സ്ഥാനം ഉണ്ടാക്കിയിട്ടാണ് മോനിഷ ജീവിതത്തോട് കീഴടങ്ങിയത്.!!

ഓര്മ്മപ്പൂക്കള്, ബാഷ്പാഞ്ജലികള്…! 💕😥

-അഡ്വ. ജഹാംഗീർ റസാഖ് പാലേരി-
8136 888 889.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.