മതേതര നിലപാടുകളുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെ, സ്‌ക്രീനിൽ കുസൃതിക്കാരനായ നടനെ എനിക്കും ഇഷ്ട്ടമാണ്

331


Adv Jahangeer Razaq Paleri

ഇന്നത്തെ വാക്ക് – #WordOfTheDay – #Cynosure

“സീനഷ്യൂഴ്” (Noun) എന്നുച്ഛാരണം. വ്യതിരിക്തനായ, വ്യത്യസ്തനായ, ലൈംലൈറ്റില് നില്ക്കുന്ന, ശ്രദ്ധാകേന്ദ്രമായ, അതുല്യനായ ആഘോഷിത വ്യക്തിത്വം എന്ന് മലയാളീകരിക്കാം.!

പതിനാറാം നൂറ്റാണ്ടിൽ ലാറ്റിൻ ഭാഷയിലുണ്ടായിരുന്ന “സീനഷ്യൂറ” cynosura എന്ന വാക്കിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം.

ഈ വാക്കിനെ ഇങ്ങനെ ഒരു വാചകത്തിൽ പ്രയോഗിക്കാമെന്നു തോന്നുന്നു – When Shahrukh Khan appeared for the first time at Cannes Film Festival, he was the cynosure of all eyes. (the focus of everyone’s attention എന്ന് ചുരുക്കം.)

ഷാരൂഖ്‌ ഖാന്റെ 54 ആം പിറന്നാളാണ് (02/11/2019). ഈ ദിനം ഈ മനുഷ്യന് തന്നെയാണ് ഈ പദത്തിന് അര്ഹന് എന്നതില് എനിക്ക് സംശയമേതുമില്ല. 💕

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന താജ് മുഹമ്മദ് ഖാന്റെ മകനാണ് ഷാരൂഖ് ഖാന്. ബോളിവുഡ് സിനിമയില് പകരകാരില്ലാത്ത കലാകാരന്. സിനിമാ നിര്മ്മാതാവ്, ടെലിവിഷന് അവതാരകന് എന്നീ മേഖലകളില് പ്രശസ്തനാണ്. ദില്ലിയിലെ കൊളമ്പാസ് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തീകരിച്ചത്. ഹന്സ്‌രാജ് കോളേജില് നിന്നാണ് ബിരുദം നേടുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയത് ജാമിയ മില്ലിയ്യ ഇസ്ലാമിയ കോളേജിലായിരുന്നു. 1991 മാതാപിതാക്കള് മരിച്ചതിന് ശേഷമാണ് മുംബൈയിലേക്ക് താമസം മാറ്റുന്നത്. ഹിന്ദു മത വിഭാഗത്തില്പ്പെട്ട ഗൗരി ഖാനാണ് ഭാര്യ. മൂന്ന് കുട്ടികളാണ് ഇവര്ക്ക്.

ഇന്ത്യൻ ചലച്ചിത്ര രം‌ഗത്തെ പകരക്കാരനില്ലാത്ത അഭിനേതാവാണ്. കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഇദ്ദേഹം. സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 75 ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്.!

1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്. തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്. ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.!

ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) and രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയ ചിത്രങ്ങളാണ്. അതേ സമയം കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്. 2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതാരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.

I don’t teach my children what is Hindu and what is Muslim- എന്ന് പറയാൻ ആർജവമുള്ള ഷാരൂഖിന് ദീഘായുസ്സ് നേരുന്നു. സ്നേഹം… ഹൃദയോഷ്‌മളമായ ജന്മദിനാശംസകൾ…

മതേതര നിലപാടുകളുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെ, സ്‌ക്രീനിൽ കുസൃതിക്കാരനായ നടനെ എനിക്കും ഇഷ്ട്ടമാണ്. ശുഭാശംസകള്…!! 💕

-അഡ്വ. ജഹാംഗീർ റസാഖ് പാലേരി-
8136 888 889.