പുകയിലയും കള്ളും കൊടുത്തു ആദിവാസി ഭൂമി തട്ടിയെടുത്ത അതേ ലോജിക്ക്, CSR ഫണ്ടും കിഴക്കമ്പലവും

125

Adv.Jessin Irina

പുകയിലയും കള്ളും കൊടുത്തു ആദിവാസി ഭൂമി തട്ടിയെടുത്ത ലോജിക്ക് തന്നെയാണ് 20-20 കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് നിവാസികൾ കളോട് CSR fund കൊടുത്തു ചെയ്യുന്നത്.

ഇന്ത്യയിലെ ജനങ്ങൾ ആണ് ഇന്ത്യയിലെ പരമാധികാരികൾ എന്നാണ് ഭരണഘടന അനുശാസിക്കുന്നതെങ്കിലും പ്രയോഗികമായി ഇത് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിലൂന്നിയാണ് ഇന്ത്യയിൽ നടപ്പിലാകുന്നത്. കിഴക്കമ്പലം നിവാസികളുടെ രാഷ്ട്രിയ അജ്ഞത മുതലെടുത്തു അവരുടെ പരമാധികാരം ഒരു കിറ്റക്സ് കോർപറേഷന് തീറ് എഴുതി കൊടുകുകയാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.ഇതിന് സമാനമായ പ്രവർത്തി ചരിത്രത്തിൽ 1765 ൽ മുഗൾ ചക്രവർത്തി ഷാ ആലം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാൾ, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽ നിന്ന് കരം പിരിക്കാൻ അനുമതി നൽകിയത് പോലെ പോലെയാണ്.കരം പിരിച്ച് തുടങ്ങിയത് ഈ മൂന്ന് പ്രവിശ്യകളിൽ ആയിരുന്നുവെങ്കിലും ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണത്തിന് സിവിൽ അഡ്മിനിസ്ട്രേഷൻ അടിത്തറ പാകി ഇന്ത്യ മുഴുവൻ ഭരണം നടത്താൻ ഇത് സഹായിച്ചു.അന്ന് ഇന്ത്യ ഭരിച്ചത് ഒരു കമ്പനി ആണെങ്കിൽ ഇന്ന് നൂറ് കണക്കിന് കോർപ്പറേറ്റുകളാണ് ഇന്ത്യയിൽ ഉള്ളത്.

കിറ്റക്സ് ഫാക്ടറി കിഴക്കമ്പലത്ത് നടത്തു പ്രകൃതി വിഭവ ചൂഷണ വ്യാവസായത്തിൻ്റെ (ഇവർ നടത്തുന്ന മലനീകരണം നിയമത്തിലെ Law of Torts വിഭാഗത്തിൽ absolutely liability തത്വത്തിൽ ഉൾപ്പെടുന്നതാണ്. കിറ്റക്സ് കമ്പനി നടത്തുന്ന മാലിന്യവൽക്കരണവും പാരിസ്ഥിതിക ആഘാതവും പരിഗണിച്ച് കൊണ്ട് നാളിതുവരെ ഒരു ഗവൺമെൻ്റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന യഥാർത്ഥ്യവും നിലവിലുണ്ട്)ഭാഗമായിട്ടുണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായി നിർമ്മാർജനം ചെയ്താൽ ലാഭം കുറയും എന്ന കച്ചവട താൽപര്യം മറയാക്കി നിരന്തരം മാലിന്യവൽക്കരണം നടത്തുകയും അത് ജനങ്ങൾ തിരിച്ചറിയാതെയിരിക്കാനുള്ള വെള്ള പൂശലാണ് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നുള്ള നക്കാപിച്ച വെൽഫയർ പ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കുന്ന മാധ്യമ ആഘോഷവാർത്തകളും.

ചെറുമീനുകളെ ഇട്ടു വൻ മീനുകൾ വേട്ടയാടുന്നു. മണ്ണും വെള്ളവും മലിനമായാൽ എന്താ കിറ്റുകൾ കിട്ടുന്നുണ്ടല്ലോ? നാട്ടുകാർ മനസ്സിലാക്കാത്ത ഒരു കാര്യം ആ നാട്ടിലെ ജനങ്ങൾക്ക് കൂടി അവകാശപ്പെട്ട പാടശേഖരങ്ങൾ , തോട് ,പുഴ,മണ്ണ്, ഭൂഗർഭ ജലം, വായു തുടങ്ങിയഥേഷ്ടം ലഭിക്കുന്ന പ്രകൃതി വിഭവമാണ് കിറ്റക്സ് കമ്പനി കൊള്ളയടിക്കുന്നതെന്നും.

പുകയിലയും കള്ളും കൊടുത്താണ് ആദിവാസികളുടെ ഭൂമി തട്ടിയെടുത്തതെങ്കിൽ കിഴക്കമ്പലത്ത് സ്ഥിതി ഗതി മറ്റോന്നാണ് ജനങ്ങൾക്ക് കൂടി അവകാശ പ്പെട്ട ഭൂമി-പ്രകൃതി വിഭവങ്ങൾ യഥേഷ്ടം ചൂഷണം ചെയ്തും മാലിന്യം ശാസ്ത്രീയ നിർമ്മാർജനം ചെയ്യാതയേയും ലാഭമുണ്ടാക്കി ആ ലാഭത്തിൻ്റെ നിയമപരമായി ചില വാക്കേണ്ടുന്ന വിഹിതതത്തിൻ്റെ ഒരു പങ്ക് മാത്രം നൽകി ചാരിറ്റിയുടെ ലേബലിൽ സാമൂഹ്യ പ്രതിബന്ധത കാണിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് 20-20 യുടെ രാഷ്ട്രീയം.

വില നൽകാതെ പ്രകൃതി വിഭവം യഥേഷ്ടം ഉപയോഗിച്ച് തീരുമ്പോൾ കമ്പനി അടുത്ത സ്ഥലം തേടി പോകുമെന്നുമുള്ളത് വ്യവസായ മൂലധന ചരിത്ര യാഥാർത്യം ,അങ്ങനെ വരുന്ന സമയം കിഴക്കമ്പലത്തെ മനുഷ്യരുടെ ജീവിതവും, മണ്ണും എല്ലാം വിഷമയമായിട്ടുണ്ടാവും പലരും രോഗികളും ആകാനും സാധ്യതയുണ്ട് ആ സമയം ഒരാളും ഒരു കിറ്റും സൗജന്യമായി തരുവാനും ഉണ്ടാകില്ല.
കോർപ്പറേറ്റ് 20-20 മോഡൽ ഇന്ത്യയിൽ നടപ്പിലാക്കിയാൽ നൂറ് കണക്കിന് കോർപറേറ്റുകൾ ഇന്ത്യ ഭരിക്കും അതുകൊണ്ട് തന്നെ 20-20 കിഴക്കമ്പലം മോഡൽ അറബിക്കടലിൽ എറിയേണ്ടതാണ് അല്ലാത്ത പക്ഷം ഇന്ത്യയുടെ അഖണ്ഡതയേയും ഭരണഘടനയേയും ജനാധിപത്യത്തേയും അട്ടിമറിക്കുന്ന ഒരു കോർപ്പറേറ്റ് രാഷ്ട്രിയ ഇടപ്പെടൽ ആണ് 20-20 കിഴക്കമ്പലം മോഡൽ മാറും.ഈ വിഷയം ജനാധിപത്യവാദികളും മുഖ്യധാര രാഷ്ട്രിയ പാർട്ടികൾ അഡ്രസ്സ് ചെയ്തേ മതിയാകുകയുള്ളു.