ഇന്ത്യൻ ജനതയുടെ മനസ്സിൽ നിന്ന് കൂടി മനുസ്മൃതി മൂല്യങ്ങൾ കത്തിച്ച് കളയണം

242

Adv.Jessin Irina

ഇന്ത്യൻ ജനതയുടെ മനസ്സിൽ നിന്ന് കൂടി മനുസ്മൃതി മൂല്യങ്ങൾ കത്തിച്ച് കളയണം.

ദൈനംദിന ജീവിതത്തിൽ ഇന്ത്യയിലെ ഏത് ജാതി-മത വിശ്വാസത്തിൽപ്പെട്ട മനുഷ്യരെ എടുത്താലും അവരുടെ പ്രവർത്തികളിൽ മനുസ്മൃതി മൂല്യങ്ങളുടെ അവശിഷ്ടങ്ങൾ അവർ അറിഞ്ഞും അറിയാതെയും ഉൾപ്പെടുന്നത് കാണാനാകും,കാരണം ഇന്ത്യൻ സാംസ്കാരിക – സാമൂഹ്യ മണ്ഡലത്തിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് മനുസ്മൃതിയുടെ വേരുകൾ.

മനുഷ്യനെ മനുഷ്യനായി കാണാത്തതും മനുഷ്യരെ ജാതീയമായി വേർത്തിരിച്ചിരുന്നതും . സ്ത്രീകളെ സംരക്ഷിക്കുന്നു എന്ന പേരിൽ അവരെ വ്യക്തിയായോ പൗരനായോ അംഗികരിക്കാതെ എല്ലാം അവകാശങ്ങളും റദ് ചെയ്യുന്നതും ഇതര ജാതി വിഭാഗങ്ങളോട് ചെയ്യുന്ന സാമൂഹിക അംഗികാരമുള്ള വിവേചനത്തിന്റെയും കുറ്റകൃത്യങ്ങളുടെയെല്ലാം താത്വിക അടിത്തറ മനുവാദത്തിന്റെ താണ്.

നാം ഉൾപ്പെടെയുള്ള സമൂഹത്തിൽ മനുഷ്യരുടെ പ്രവർത്തികൾ സസുഷമം വീക്ഷിച്ചാൽ മനുവാദം എങ്ങനെയാണ് നമ്മുടെ ദൈന്യന്തിന ജീവിതത്തിൽ വിലക്കുകളായും , തമാശകളായും , അതിക്ഷേപങ്ങളായും , അവകാശ നിഷേധങ്ങളായും , വിവേചനങ്ങളായും, നീതി നിഷേധങ്ങളായും , അവസര നിഷേധങ്ങളായും , സ്ത്രി സംരക്ഷണം എന്ന പേരിൽ വിലക്കുകളായും പ്രത്യക്ഷപ്പെടുന്നത് എന്ന് മനസ്സിലാക്കുവാൻ ആകും.

ആധുനിക മനുഷ്യന്റെ ജീവിതം നിർണ്ണയിക്കേണ്ടത് തുല്യതയുടെയും അവസരസമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും അടിസ്ഥാനത്തിലാക്കണം അത് രാഷ്ട്ര അടിസ്ഥാനത്തിൽ ഉറപ്പു വരുത്തുന്നു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകത.

നമ്മൾ ഓർമ്മിക്കേണ്ടത് ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം മുന്നോട്ട് വച്ചപ്പോൾ തീവ്രഹിന്ദുത്വ വാദികൾ മനുസ്മൃതി വേണമെന്ന് മുറവിളി കൂട്ടിയിരുന്നു . എന്നാൽ മനുസ്മൃതി കത്തിച്ച് കൊണ്ടാണ് അംബേദക്കർ ഇന്ത്യൻ ഭരണഘടന ഇന്ത്യൻ ജനതക്ക് സമർപ്പിച്ചത്.

മനുവാദികൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ അട്ടിമറിച്ച് കൊണ്ട് മനുസ്മൃതി നടപ്പിലാക്കുവാൻ ശ്രമിക്കുമ്പോൾ . നാം അത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും അതോടൊപ്പം ഇന്ത്യൻ ജനതയുടെ മനസ്സിൽ നിന്ന് കൂടി മനു സ്മൃതി മൂല്യങ്ങൾ കത്തിച്ചെറിയുകയും വേണം . എന്നാൽ മാത്രമേ സമത്വം സഹോദര്യം , സഹവർത്തിത്വത്തിന് വേണ്ടി ശരിയായ അർത്ഥത്തിൽ നമ്മുക്ക് നിലകൊള്ളാനാകുകയുള്ളു .