കേവല ട്രോളുകളിലൂടെ മാത്രമല്ല വ്യക്തമായ രാഷ്ട്രിയ ഉൾകാഴ്ച്ചകളും പ്രവർത്തികളും തന്നെ വേണം റദ്ദ് ചെയ്യപ്പെടുന്ന അവകാശങ്ങൾ തിരിച്ച് പിടിക്കാൻ

99
Adv Jessin Irina
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരണത്തിൻ്റെയും ഹൈന്ദവ വൽക്കരണത്തിൻ്റെയും പാതയിലാണ്.
ഒരു പൊതു മേഖല സ്ഥാപനം ഇല്ലാതാകുമ്പോൾ / സ്വകാര്യവൽക്കരിക്കുമ്പോൾ പൗരൻമാരുടെ അവകാശ സ്വാതന്ത്ര്യങ്ങളും ആ അവകാശത്തെ സംരക്ഷിക്കുവാനുള്ള സ്റ്റേറ്റിൻ്റെ ഭാഗദേയവും ഇല്ലാതാകുന്നു എന്ന് കൂടി ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു
ഉദ: ഇന്ത്യൻ ഭരണഘടന Art.19 (1) (d) പ്രകാരം ഇന്ത്യയിലെവിടെയും ഒരു പൗരന് സ്വതന്ത്രമായി സഞ്ചരിക്കാൻ അവകാശമുണ്ട് (ഈ അവകാശത്തിന് മേൽ സ്റ്റേറ്റിന് യുക്തിസഹമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം) ഈ അവകാശം ഉപയോഗിക്കാർ വളരെ തുശ്ചമായ തുകയിൽ ഇന്ത്യൻ റയിവേ എന്ന പൊതുമേഖല സ്ഥാപനം കൊണ്ടു സാധിച്ചിരുന്നു.
ഭൂരിപക്ഷമതാരാധന അനുവദിക്കുമ്പോൾ ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, പട്ടിക – ജാതി വിഭാഗങ്ങൾ തുടങ്ങിയ നാനാ ജാതി മനുഷ്യർക്ക് സ്വതന്ത്രമായും തുല്യത യോടെയും ഭയരഹിതമായി സഞ്ചരിക്കാനുള്ള അവകാശം റദ്ദ് ചെയ്യുക കൂടിയാണ് ചെയ്യുന്നത്.ആർത്തവത്തിൻ്റെ പേരിൽ തുണിയുരിയുന്ന, കുതിര പുറത്ത് സഞ്ചരിച്ചതിൻ്റെ പേരിൽ തല്ലി കൊല്ലുന്ന, ഉയർന്ന ജാതിക്കാരുടെ പുരയിടത്തിൽ മലമൂത്രം വിസർജനം നടത്തിയതിന് മനുഷ്യരെ തല്ലി കൊല്ലുന്ന ഇന്ത്യയിൽ എല്ലാ മനുഷ്യർക്കും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കിയിരുന്ന ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരിക്കുമ്പോഴും ഹൈന്ദവൽക്കരിക്കുമ്പോഴും റദ്ദ് ചെയ്യപ്പെടുന്നത് നിരവധി പോരാട്ടങ്ങളിലൂടെ നേടി എടുത്തതും ഭരണഘടന ഉറപ്പാക്കിയതു സിവിൽ റൈറ്റുകൾ കൂടിയാണ്.
കേവല ട്രോളുകളിലൂടെ മാത്രമല്ല വ്യക്തമായ രാഷ്ട്രിയ ഉൾകാഴ്ച്ചകളും പ്രവർത്തികളും തന്നെ വേണം റദ്ദ് ചെയ്യപ്പെടുന്ന സിവിൽ- ആൻറ് പൊളിറ്റിക്കൽ റ് റെറ്റുകൾ തിരിച്ച് പിടിക്കാൻ.
: –