കിടക്കാനുള്ള ജയിലുകൾ സ്വയം തീർക്കുന്നവരെ കണ്ടിട്ടുണ്ടോ നിങ്ങൾ ?

397

എഴുതുന്നത് : Adv Jessin Irina

വിശപ്പ് കൊണ്ട് സ്വന്തം ജയിലറകൾ തീർക്കുന്ന മനുഷ്യരെ സൃഷ്ടിച്ച ഇന്ത്യൻ ചരിത്രം കാണാതിരിക്കരുത്

ബ്രട്ടീഷ് ഇന്ത്യ ചരിത്രത്തിനും ഇന്ത്യയുടെ അധികാര രാഷ്ട്രിയ ചരിത്രത്തിനും കൂടി ഉത്തരവാദിത്വമുണ്ട് അസമിലെ 19 ലക്ഷത്തിലേറെ അനധികൃത കുടിയേറ്റക്കാരെ സൃഷ്ടിച്ചതിൽ അവ തിരിച്ചറിയപ്പെടുക തന്നെ വേണം.

വിശപ്പ് കൊണ്ട് സ്വന്തം ജയിലറകൾ നിർമ്മിക്കാൻ വിധിക്കപ്പെട്ട മനുഷ്യരാണ് അസാമിലെ ഹജോങ് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഷെഫാലി ഹജോങും സരോജിനെ ഹജോങും.

ജനന സര്‍ട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ പൗരത്വ ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ഇത്തരം ആളുകളും ഗോള്‍പാറയിലെ ജയില്‍ നിര്‍മ്മിക്കുന്നവരുടെ കൂട്ടത്തിൽ.

പൗരത്വ ലിസ്റ്റിൽ നിന്ന് പുറത്തായവരെ ട്രൈബ്യൂണല്‍ വിദേശികളായി പ്രഖ്യാപിച്ചാല്‍ ചുരുങ്ങിയത് മൂന്നു വര്‍ഷം വരെ ഇത്തരം ജയിലുകളില്‍ കിടന്നാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളു. അതും കര്‍ശന ഉപാധികളോടെ മാത്രമേ ലഭിക്കുകയുള്ളു. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കാത്തവര്‍ക്ക് ജാമ്യം ലഭിക്കുകയുമില്ല. ആദിവാസികളെ സംബന്ധിച്ചെടുത്തോമാ ഇത്തരം ജയിലുകളിൽ ആ ജീവനാന്തരം കഴിയേണ്ടി വന്നേക്കാം.

ഇന്ത്യയുടെ അധികാര വിഭജനത്തിന് നിരന്തരം വിധേയമായ ഒരു ചരിത്രമാണ് ബംഗ്ലാദേശിന്റെത്.കോളോണിയൽ ഭരണകാലത്ത് ബ്രട്ടീഷ് ഇന്ത്യയിൽ ബംഗാളിന്റെ ഭാഗമായിരുന്നു ഇന്നത്തെ ബംഗ്ലാദേശ് .ബംഗാൾ പ്രവിശ്യയിലെ വരുമാനം കൊണ്ട് മാത്രം ബ്രട്ടീഷ് കാർ ഇന്ത്യ ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കൻ മാരുടെ ആവിശ്യപ്രകാരം ഇന്ത്യാ വിഭജനം നടന്ന സമയം ആദ്യം വിഭചിച്ചത് പഞ്ചാബും ബംഗാളുമായിരുന്നു,പീന്നീട് ആണ് ഇന്ത്യ വിഭജിച്ചത് .ഇന്ത്യയിലൂടെ ഒരു കോറിഡോർ പ്രതീക്ഷിച്ചാണ് ജിന്ന ഇതിന് സമ്മതിച്ചത് എങ്കിലും ഫലം വിപരീതമായിരുന്നു ഉണ്ടായത് തൽഫലമായി ബംഗാളിന്റെ ഒരു ഭാഗം ലഭിച്ച പാകിസ്ഥാന് (കിഴക്കൻ ബംഗാൾ)വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ സാധിച്ചില്ല മാത്രമല്ല ഇന്ത്യയിലൂടെ വേണമായിരുന്നു കിഴക്കൻ ബംഗാളിൽ എത്തിച്ചേരാൻ.പാകിസ്ഥാൻ ഭരണാധികാരികൾ പാകിസ്ഥാൻ ന്റെ കീഴിലുള്ള ബംഗാളിലെ മനുഷ്യരെ(കിഴക്കൻ ബംഗാൾ) രണ്ടാംകിട പൗരൻമാർ ആയി കണ്ടതും, വികസന രാഹിത്യവും ദാരിദ്രവും കിഴക്കൻ ബംഗാളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു.

പാകിസ്ഥാനുമായുള്ള ശീതസമരത്തിന്റെ ഭാഗമായി പാകിസ്ഥാൻ കൈവശമുള്ള ബംഗാളിൽ ( കിഴക്കൻ ബംഗാളിൽ )ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രിയ അടിയൊഴുക്കും വിമത സഹായവും ആവോളം നൽകി, തുടർന്ന് പാകിസ്ഥാന് അവരുടെ കൈവശമുള്ള കിഴക്കൻ ബംഗാളിന്റെ നിയന്ത്രണം നഷ്ടമായി1971 ൽ ബംഗ്ലാദേശ് രൂപികരണത്തിൽ എത്തിപ്പെട്ടു.

നിരന്തരമായ രാഷ്ട്രിയ മാറ്റങ്ങളും പട്ടിണി, ദാരിദ്രം, തൊഴിലില്ലായ്മ തുടങ്ങിയ ബംഗ്ലാദേശിൽ രൂക്ഷമായപ്പോൾ ഉപജീവനത്തിന് വേണ്ടി ഇന്ത്യയിലേക്ക് കുടിയേറിയവരും അവരുടെ തലമുറകളുമാണ് ഇന്ത്യൻ പൗരത്വ ലിസ്റ്റിൽ ഇടം പിടിക്കാതിരുന്ന 19 ലക്ഷത്തിലേറെ വരുന്ന അനധികൃത കുടിയേറ്റക്കാർ എന്നതാണ് ചരിത്ര വസ്തുതയെന്നിരിക്കെ.
ഒരിക്കൽ ബ്രട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നതും ഇന്ത്യയിലെ അധികാര രാഷ്ട്രിയത്തിന്റെയും കാരണങ്ങൾ കൊണ്ട് കൂടി വഴിയാധാരമായ ബംഗ്ലാദേശികളെയാണ് ഇന്ന് നാം കാണുന്ന അനധികൃത കുടിയേറ്റക്കാർ, അവർക്ക് വേണ്ടിയാണ് ഇന്ത്യാ ഗവൺമെന്റ് ജയിലറകൾ തീർക്കുന്നത്.

 Adv Jessin Irina

Advertisements