അടിസ്ഥാന ജനവിഭാഗത്തിൽപ്പെട്ട ആദിവാസി വിഭാഗങ്ങളെ അവർ തന്നെ തെരഞ്ഞെടുത്ത സർക്കാർ അടിച്ചമർത്തിയതാണ് മുത്തങ്ങയിലെ ഭൂമി സമരം

128
Adv Jessin Irina
മുത്തങ്ങ സമരം കേരള ഭൂസമരത്തിൻ്റെ ചോര ചീന്തിയ ഏടാണ്. അടിസ്ഥാന ജനവിഭാഗത്തിൽ പ്പെട്ട ആദിവാസി വിഭാഗങ്ങളെ അവർ തന്നെ തെരഞ്ഞെടുത്ത സർക്കാരും പരിഷ്കൃത പൗരസമൂഹത്തിൻ്റെ കുറ്റകരമായ മൗനവും നിഷ്ക്രിയത്വവും കൊണ്ട് അടിച്ചമർത്തിയതാണ് മുത്തങ്ങയിലെ ഭൂമി സമരം
ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ കേരള ഭൂപരിഷ്ക്കരണത്തിൻ്റെ പോരായ്മകൾ മാറി മാറി വരുന്ന ഗവൺമെൻ്റ്കൾ അംഗികരിച്ചിരുന്നില്ല . ഒരു ചെറു ന്യൂനപക്ഷത്തിന് ലഭിച്ച ഗുണത്തെ Image result for muthanga incidentമഹത്വവൽകരിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും.വനഭൂമിയിൽ കഴിയുന്ന ആദിവാസി ജനവിഭാഗങ്ങളുടെ വിഭാധികാരം എന്ന സാമ്പത്തിക അവകാശം റദ്ദ് ചെയ്യുകയും അതുവഴി ഭരണഘടന നൽകിയ മൗലിക അവകാശങ്ങളിൽ ഉൾപ്പെട്ടെ സാമൂഹിക രാഷ്ട്രിയ അവകാശങ്ങൾ അനുഭവിക്കാൻ ആദിവാസികൾക്ക് കഴിയാതെ വരുന്നതിനോടൊപ്പം പൗരൻ ആയിരിക്കുമ്പോഴു യാതൊരു പൗരാവകാശങ്ങളും ഉപയോഗിക്കാൻ കഴിയാത്ത ആദിവാസി ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ നാളിതുവരെ മാറി മാറി വരുന്ന സർക്കാർ മുഖവിലക്കെടുത്തിട്ടില്ല.വിഭാധികാരം ഇല്ലാത്തതിനാൽ മറ്റു പൗരൻമാരെ പോലെ തുല്യത, ജീവിക്കാനുള്ള അവകാശം, വിദ്യാഭ്യാസം, സർക്കാർ ജോലി അടക്കം ലഭിക്കുവാനുള്ള പൗരാവകാശങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരുന്ന ആദിവാസി ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ അവഗണിക്കുന്നു.ലോകത്തിൻ്റെ വിവിധ കോണിൽ അമേരിക്കയിലും ആസ്ട്രേലിയലും അടക്കം പൗരസമൂഹം അവിടെയുള്ള തദ്ദേശീയ മനുഷ്യർക്ക് നേരെ നടന്ന ക്രൂരതകളും മനുഷ്യാവകാശ Image result for muthanga incidentലംഘനങ്ങളും ഭൂമി കൈയ്യേറ്റങ്ങളും തിരിച്ചറിഞ്ഞ് മാപ്പ് ചോദിച്ച് കൊണ്ട് വനത്തിൻ മേലുള്ള ആദിവാസികളുടെ വിഭാധികാരം തിരിച്ച് നൽകി വന-പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥ വ്യതിയാന നിയന്ത്രണങ്ങളും നടത്തുമ്പോൾ കേരളത്തിൽ വനാവകാശം ഉയർത്തി കൊണ്ടുവന്ന മുത്തങ്ങ സമരത്തിലെ ആദിവാസികളെ നേരിട്ടത് വെടിയുണ്ടകൾ കൊണ്ടാണ്.
വനം സംരക്ഷിക്കാൻ എന്ന പേരിൽ നടപ്പിലാക്കിയ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് യത്ഥാർതത്തിൽ വനവിഭവ കൊള്ള ലക്ഷ്യമിട്ട് ആദിവാസികളെ പുറത്താക്കുന്നതായിരുന്നു. ആ കോളോണിയൽ കാഴച്ചപ്പാടിൻ്റെ പിൻന്തൂടർച്ച തന്നെയാണ് ഇവിടെ മാറി മാറി ഭരിക്കുന്ന സർക്കാർ കൈകൊള്ളുന്നത്. ഒരു ജനതയുടെ അവകാശം ലംഘിക്കുമ്പോൾ പരിഷ്കൃത പൗരസമൂഹം ആ അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്യുകയും അടിച്ചർത്തപ്പെടുന്ന ജനതയുടെ പക്ഷത്ത് നിൽക്കേണ്ടതുണ്ട് അത് ഒരു സാമൂഹിക ഉത്തരവാദിത്വമാണ്.ഇന്ത്യൻ ഫോസ്റ്റ് ഡിപ്പാർട്ട് മെൻ്റും പ്ലാൻ്റേഷൻ വൽക്കരണവും കൈയ്യേറ്റക്കാരും നശിപ്പിച്ച ത്ര വനമൊന്നും ഒരു ആദിവാസിയും ഇന്ത്യയിൽ നശിപ്പിച്ചിട്ടില്ല.
വനാവകാശ നിയമം 2006 അടിയന്തരമായി നടപ്പിലാക്കി ആദിവാസികളുടെ വിഭാധികാരം സംരംക്ഷിക്കേണ്ടത് തന്നെയാണ്