ഒരു രാഷ്ട്രം നിലനിൽക്കണമെങ്കിൽ പൗരൻമാർ കൂടിയെതീരു, എന്നാൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയാൽ ഭരണാധികാരികൾ തെരഞ്ഞെടുക്കുന്നവർ മാത്രമാകും പൗരൻമാർ

138

Adv Jessin Irina

പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും സൃഷ്ടിക്കുന്ന ഇരട്ട പരത്വം എന്ന സാമൂഹിക ദുരന്തം സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത് പോലെ കേരളത്തിലെ കലാലയങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

  1. ഉപഭോകൃത്യ സംസ്ഥാനമായ കേരളത്തിൽ സ്വകാര്യവൽക്കരണ ഭാഗമായി വിദ്യാഭ്യാസ മേഖല സ്വകാര്യവൽകരിച്ചതോടെ മാർക്കറ്റിന് വേണ്ട അച്ചടക്കമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്ന സ്ഥാപനം മാത്രമായി കേരളത്തിലെ വിദ്യാലയങ്ങൾ മാറി.
  2. നമ്മുടെ വിദ്യഭ്യാസ മേഖലക്ക് ഒരു വ്യക്തിയുടെ യുക്തിപരമായ ചിന്തയിൽ സർഗ്ഗാത്മകതയിൽ ഒന്നും സമൂല മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നില്ല. യുക്തിചിന്തയിലും ശാസ്ത്ര പുരോഗതിയിലും വളരെ പരിമിതമായ വ്യക്തിഗത നേട്ടങ്ങൾ മാത്രമാണ് ഇവിടെയുള്ളത്.ബ്രട്ടീഷ് കാർ ശിപായികളെ നിയമിക്കാൻ ഉണ്ടാക്കിയ വിദ്യാഭ്യാസത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് മാത്രമാണ് നമ്മുടെ വിദ്യാഭ്യാസ മേഖല.
  3. സെമസ്റ്റർ സിസ്റ്റം പഠന ക്രമീകരണത്തിൽ ഗുണപരമായിക്കുമ്പോൾ തന്നെ വിദ്യാർത്ഥികൾ വിധേയരായി ഇരിക്കേണ്ട അവസ്ഥയും സൃഷ്ടിക്കുന്നു ഇത് വിദ്യാർത്ഥികളുടെ പ്രതികരണ ശേഷി മുരടിപ്പിക്കുന്നുണ്ട്.
  4. സ്റ്റേറ്റ് സ്പോൺസേഡ് വിദ്യാഭ്യാസത്തിൻ്റെ പരിമിതികൂടിയാണ് പൗരത്വ നിയമത്തിൽ കേരളത്തിലെ കലാലയങ്ങളിലെ നിശബ്ദത. സ്റ്റേറ്റ് ഒരു നിയമം ഉണ്ടാക്കിയാൽ അത് just, fair, reasonable അല്ലയെങ്കിൽ അത് ചോദ്യം ചെയ്യുവാനുള്ള യുക്തിയും ഭരണഘടന ഉത്തരവാദിത്വവും വിദ്യാർത്ഥികൾക്ക് ബോധ്യംവന്നിട്ടില്ല.

  5. ഇന്ത്യൻ സ്റ്റേറ്റ് തന്നെ ഇല്ലാതായികൊണ്ടിരിക്കുന്നു പൊതുമേല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നു അത്തരത്തിൽ വിറ്റഴിക്കുന്ന പൊതുമേല സ്ഥാപനങ്ങൾ തുശ്ചമായ വിലയിൽ വാങ്ങി ക്രോണിക്ക് ക്യാപിറ്റലിസ്റ്റ്കൾ ലാഭം കൊയ്യുന്നു. ഒരു പൊതു മേഖല സ്ഥാപനം ഇല്ലാതാകുമ്പോൾ രാഷ്ട്രത്തിൻ്റെ പ്രവർത്തനം ചുരുങ്ങുകയും പൗരൻ്റെ അവകാശം ഇല്ലാതാകുകയും ചെയ്യുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി ഭരിച്ചത് പോലെ ക്യാപിറ്റലിസ്റ്റുകൾ ഭരണം നടത്തുന്ന കാലം വിദൂരമല്ല. ക്രോണിക്ക് ക്യാപിറ്റലുകൾക്ക് വേണ്ടി പണിയെടുക്കുന്ന ഉത്തമ പൗരൻമാരെ വാർത്ത് എടുക്കുന്ന തിരക്കിലാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

6.ഒരു രാഷ്ട്രം നിലനിൽക്കണമെങ്കിൽ പൗരൻമാർ കൂടിയെതീരു.എന്നാൽ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയാൽ ഭരണാധികാരികൾ തെരഞ്ഞെടുക്കുന്നവർ മാത്രമാകും പൗരൻമാർ. പൗരത്വം തെളിയിക്കാനാകാത്തവർ തടവറയിൽ കഴിയേണ്ടി വരും. ഇരട്ട പൗരൻമാരെ സൃഷ്ടിക്കുന്ന സാമൂഹിക ദുരന്തം കലാലയങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

7.അരാഷ്ട്രിയവൽക്കരണം നൽകിയ സ്വയം സുരക്ഷിതത്വബോധവും ഒരു വിഷയം വന്നാൽ അതിൻ്റെ പ്രത്യാഘാതങ്ങൾ ഒറ്റക്ക് നേരിടേണ്ടി വരുമോ എന്ന ചിന്തകളും വിദ്യാർത്ഥികളെ പിന്നോട്ട് നയിക്കുന്നതിന് മറ്റൊരു കാരണമാണ്.