മാലതിമാർ നമ്മുടെ ചുറ്റിലും ഉണ്ടാകും,അവരെ നമ്മൾ തിരിച്ചറിയാതെ പോകുന്നതാണ്

53

Adv Jessin Irina

ഗാർഹിക പീഡനം

മാലതി ബാൽ കെണിയിൽ നിന്ന് നല്ല തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിൽകുകയായിരുന്നു. മനസ്സിൽ മുഴുവൻ ഈ ലോക്ക് ഡൗൺ കാലത്ത് ഗാർഹിക പീഢനം നേരിടേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചായിരുന്നു ചിന്ത. തൻ്റെ ജീവിതത്തിലുണ്ടായ ഗാർഹിക പീഡനങ്ങളെ കുറിച്ച് അവൾ ആലോചിച്ചപ്പോൾ,ചിന്തകളോ ആശയങ്ങളോ ഇല്ലാതെ വെളള പേപ്പർ പോലെ നിശ്ചലമായ മനസ്സിനെയും ഓർമ്മകളും അക്ഷരങ്ങളും വാക്കുകളുമെല്ലാം അടർന്ന് വീണ് അരിപ്പ പോലെയായ തലച്ചോറിനെയുമാണ് ഓർമ്മിച്ച് പോയത്. ഗാർഹിക പീഡനത്തിന് ഇരയായി പഠിച്ചതും വായിച്ചതും എഴുതിയതും മറന്ന് പോയിരുന്നു. വാക്കുകൾ വെറും അക്ഷരങ്ങളും വാചകങ്ങളോ മറവിയിൽ കൊഴിഞ്ഞ് പോയ വാക്കുകളും മാത്രമായിരുന്നു.

സംഘർഷഭരിത ജീവിതം അവളുടെ ഓർമ്മകൾക്ക് സ്മൃതിനാശം സംഭവിച്ചുവെങ്കിലും അവശേഷിക്കുന്നവയിൽ അച്ഛനും അമ്മയും വഴക്കുണ്ടാക്കിയാൽ ഏത് സമയത്താണ് മുതുകത്ത് അടിപൊട്ടുന്നതെന്ന് നെഞ്ചിടിപ്പോടെ കാത്തിരുന്ന ബാല്യം അപ്പോഴും മായതെ നിന്നിരുന്നു. കാരണം അവരുടെ എല്ലാ വഴക്കുകളും അവസാനിച്ചത് അവളുടെ കാലുകളിൽ അടിയുടെ ചുവന്ന പാടുകൾ
തീർത്തു കൊണ്ടും പെണ്ണായതിൻ്റെ ശാപവചനം കേട്ടുകൊണ്ട് മായിരുന്നു. ഓർമ്മവച്ച നാൾ മുതൽ കരഞ്ഞുകൊണ്ട് മാത്രമാണ് ഒരോ രാത്രികളും കടന്ന് പോയത് അപ്പോഴും അവളുടെ ആശ്വാസം മരണത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു. ദാരിദ്രമെന്തെന്ന് അറിയാതെ ജീവിപ്പിക്കാൻ അവളുടെ അച്ഛൻ്റെ കഠിനാദ്ധ്വാനത്തിന് കഴിഞ്ഞിരുന്നു.അതു കൊണ്ട് അവളുടെ സങ്കടങ്ങൾ ആരുടെയും ശ്രദ്ധയിൽ പ്പെട്ടതുമില്ല. അവളുടെ പ്രശ്നങ്ങൾ ഒന്നും മറ്റുള്ളവർക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല.

കൈയ്യിൽ ഉണ്ടായിരുന്ന സർട്ടിഫിക്കറ്റുകളുമായി അവൾ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്.പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെയായി വിവാഹമെന്നത് തൻ്റെ എല്ലാം പ്രശ്നങ്ങളും ദു:ഖങ്ങളും മറികടക്കുന്നയിടമായിട്ടാണ് അവൾക്ക് തോന്നിയത്. എന്നാൽ എല്ലാം പ്രതീക്ഷകളെയും ചോദ്യം ചെയ്തതു അവളുടെ zero account balance നെ കുറിച്ച് ചോദിച്ച് കൊണ്ടായിരുന്നു. പെണ്ണ് ശാപമെന്ന് പറയുന്നവരുടെ മുന്നിൽ സ്ത്രീധനമില്ലാതെ താൻ വിവാഹം കഴിക്കുമെന്നിടത്തെ തീരുമാനത്തെ നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. എല്ലാവരുടെ മുന്നിലും താൻ അവളെ പഠിക്കാൻ സഹായിക്കുന്നുവെന്ന തോന്നലുണ്ടാകുകയും എന്നാൽ തലച്ചോർ അരിപ്പയാക്കുന്ന verbal abuse എന്ന കലാപരിപാടിയുടെ തിരക്കിലായിരുന്നു അവളുടെ പങ്കാളി. വീട്ടിലില്ലാത്തപ്പോൾ ഫോൺ വിളിച്ചും ബാങ്ക് ബാലൻസ് ഇല്ലാതെ വിട്ട തന്തക്ക് നിരന്തരം തെറി വിളികൾ കേട്ടുകൊണ്ടിരുന്നു.അതു കൊണ്ട് ഇന്നും അവളുടെ ഫോൺ സൈലൻറ് മോഡിലാണ്. ആ ഫോൺ ശബ്ദം പോലും അവൾക്ക് അരോചകമായി തോന്നിയിരുന്നു.

എല്ലാ ദുരിതങ്ങൾക്കിടയിലും ഒറ്റപ്പെടലിടയിലും ഒരു കുഞ്ഞ് ഉണ്ടായാൽ എല്ലാം പരിഹരിക്കപ്പെടും എന്ന് കരുതിയ അവളുടെ ചിന്തകളിൽ വെള്ളിടിപ്പോലെ കേട്ടത് അപ്പൻ ബാങ്ക് ബാലൻസ് ഒന്നും തന്നു വിട്ടില്ലല്ലോ പിന്നെ ഈ ആഗ്രഹങ്ങളും കൊണ്ട് നടക്കേണ്ട യെന്നാണ്. Right to motherhood അവൾക്ക് നിഷേധിക്കപ്പെട്ടു . ഒരോ ആർത്തവങ്ങളും അമ്മയാകാനുള്ള ഉൾവിളിയിൽ അവളെ നിശബ്ദമാക്കുമ്പോൾ. നിശബ്ദതയുടെ പേരിലും അവൾ ശകാരിക്കപ്പെട്ടു.ആ ശകാരങ്ങൾ ചിലപ്പോഴെങ്കിലും വാക്കുതർക്കത്തിൽ അവസാനിക്കുമ്പോൾ ആശ്വാസിപ്പിക്കാൻ നടത്തുന്ന ലൈഗിംകത കണ്ണുനീർ കലർന്ന രതിമൂർച്ഛകളായിരുന്നു. matrimonial rape കുറ്റകൃത്യമല്ലാത്ത ഈ നാട്ടിൽ പുരുഷന് കുറ്റബോധം തോന്നാത്ത സാമൂഹിക അംഗികാരമുള്ള സാമ്പ്രദായക നടപ്പ് രീതി മാത്രമാണിത് എന്ന് അവൾ ഓർമ്മിച്ചു.

ശാരീരിക മർദ്ദനങ്ങളും ദാമ്പത്യ ദുരിതങ്ങളും കൊണ്ട് പിടിച്ച് നിൽക്കാൻ ആകാതെ അപമാനപ്പെട്ട് ഇറക്കുമ്പോൾ അവൾക്ക് ആകെ ഉണ്ടായിരുന്നത് തകര പാത്രങ്ങൾ പോലെ സുക്ഷിരങ്ങൾ ബാധിച്ച തലച്ചോറും, ഗാർഹിക പീഡനത്തിൽ ഉണ്ടാകുന്ന physical abuse,mental abuse,sexual abuse , emotional abuse,digital abuse തുടങ്ങിയവയിൽ പ്രയോഗിക പരിജ്ഞാനവുമായിരുന്നു. തന്നെ തല്ലിയാൽ തിരിച്ചു തല്ലും എന്ന് പറഞ്ഞ് കൊണ്ട് സർട്ടിഫിക്കറ്റുകളുമായി ഇറങ്ങിയപ്പോൾ തെരുവിലെ വിളക്കു കാലുകളായിരുന്നു ആദ്യ അഭയസ്ഥാനം..

നല്ലവരായ സുഹൃത്ത് ക്കളുടെയും ബന്ധുക്കളുടെയും സഹായത്താൽ അവൾ ജീവിതം കരുപ്പിടിപ്പിക്കുമ്പോൾ ലൈഗിംഗത ആവിശ്യപ്പെട്ട coloured remarks കൾ പറഞ്ഞ സഹപ്രവർത്തകനോട് അത് നടക്കില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞതിന് സഹപ്രവർത്തകൻ്റെ പാര വെക്കലും കുതികാൽ വെട്ടും മുങ്ങി താണു കൊണ്ടിരുന്ന അവളെ കലുകൾ പിടിച്ച് താഴ്ത്തി കളയുന്നതിന് തുല്യമായിരുന്നു. അവൾ അനുഭവിക്കുന്ന ജീവൻമരണ പോരാട്ടം ആർക്കും മനസ്സിലാകുന്ന ഒന്നല്ല എന്നിരിക്കെ അവൾ അതും ആരോടും പറഞ്ഞില്ല. ഇതൊന്നും കൊണ്ട് അവൾ തളർന്നില്ല കാരണം തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ?
ഇന്ന് ചെറിയ സംഘർഷങ്ങൾ പോലും ഇന്ന് അവൾക്ക് താങ്ങാൻ ആകുന്നില്ലയെന്ന് മാലതി തിരിച്ചറിയുന്നുണ്ടായിരുന്നു. ഈ സമയങ്ങളിൽ അവളുടെ ജീവിതത്തിൽ സന്തോഷം തരുന്നത് സമാധാനത്തോടെ ഒറ്റക്കിരിക്കുകയെന്നത് മാത്രമാണ്. സ്വന്തമായി ഒരു മുറി ഉണ്ട് എന്നതാണ് ആശ്വാസം . സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ കഴിയാത്ത മാനസിക അവസ്ഥയിൽ ഗാർഹിക പീഡനം അവളെ കൊണ്ട് എത്തിച്ചു . സഹതാപമോ ആജ്ഞാപന മോ സംശയദൃഷ്ടിയിലുള്ള നോട്ടങ്ങളോ ആണ് ഒരോ ഗാർഹിക പീഡന ഇരക്കും കിട്ടുന്നതെന്ന് അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു .പൊതുബോധത്തിൻ്റെ ലിറ്റ്മസ് ടെസ്റ്റുകൾ നിരന്തരം നടന്ന് കൊണ്ടിരിക്കും അതിൽ സ്വഭാവം,സത്യ സന്ധത, ലൈംഗികത etc നിരന്തരം ചോദ്യം ചെയ്യപ്പെടും. ഒരു ഗാർഹിക പീഡന ഇരക്ക് ഒരോ ദിനവും ഒരോ അഗ്നിപരീക്ഷകളാണ്.

പെൺകുട്ടികളോട് അവൾക്ക് എപ്പോഴും പറയാനുള്ളത് പ്രണയവും ലൈഗിംകതയും സർഗ്ഗാത്മകമാണ് ആയിടത്തിൽ എത്തിപ്പെടും മുൻപ് സ്വന്തം കാലിൽ നിൽക്കാൻ പാകത്തിന് വിദ്യാഭ്യാസവും ജോലിയും സ്വന്തമായി ഒരു മുറിയും ഒരുക്കണം . അതിനോടെപ്പം സ്ത്രീകളെയും ലൈംഗികതയെയും അവരുടെ സ്വപ്നങ്ങളെയും ബഹുമാനിക്കുന്ന ആളിനെ മാത്രം തെരഞ്ഞ് എടുക്കണം. ജീവിതത്തിൽ എത്ര സമ്മർദ്ദമുണ്ടായാലും ആത്മാഭിമാനത്തോടെ ജീവിക്കാൻ, ആത്മഹത്യ ചെയ്യാതിരിക്കാൻ അത് കൂടിയെ തീരു.
മാലതി ഒരു സാങ്കൽപിക കഥാപാത്രം മാത്രമാണ്.ഒരു പക്ഷേ ഇതുപോലുള്ള നിരവധി മാലതിമാർ നമ്മുടെ ചുറ്റിലും ഉണ്ടാകും അവരെ നമ്മൾ തിരിച്ചറിയാതെ പോകുന്നതാണ്.