രണ്ടു ആധികാരിക റിവ്യൂകൾ

1

അഡ്വ. കെ.എസ് അരുൺകുമാർ

ശ്രീ. വിനയൻ സംവിധാനം ചെയ്ത “പത്തൊമ്പാതാം നൂറ്റാണ്ട് ” എന്ന സിനിമ കണ്ടു. ലോകത്ത് ഒരിടത്തും കാണാത്ത അയിത്തവും അന്ധവിശ്വാസവും അനാചാരവും കൊടികുത്തി വാണിരുന്ന ഒരു സ്ഥലമായിരുന്നു മൊത്തത്തിൽ കേരളം. മേൽ പറഞ്ഞ ആചാരങ്ങൾക്ക് പുറമെ അടിമത്തം, തീണ്ടാപ്പാട്, ജന്മി സമ്പ്രദായം, സ്ത്രീവിരോധം, പക്ഷപാദ ചികിത്സാ രീതികൾ, ഊഴിയം വേല (കൂലി ഒന്നും തന്നെ ഇല്ലാതെ ജോലി), മറ്റ് വിവേചനങ്ങൾ തുടങ്ങി അക്കാലത്ത് നിലനിന്നിരുന്ന എല്ലാ സാമൂഹിക തിന്മകളും സവർണ്ണർ, ദളിതവിഭാഗത്തെ ചൂഷണം ചെയ്യുന്നതിനുള്ള ഉപാധികളായി ഉപയോഗിച്ചിരുന്നു. ഈ നാടിനേയാണ് വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റിയതിനു പിന്നിൽ സാമൂഹ്യ പരിഷ്കർത്തക്കാളുടെയും നവോത്ഥാന നായകമാരുടെയും ത്യാഗോജ്വലമായ പോരാട്ടങ്ങളാണ് പത്തൊമ്പാതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നടന്നത്.

നമ്മുടെ നവോത്ഥാന ചരിത്രത്തിൽ വേണ്ടത്ര തെളിച്ചത്തോടെ രേഖപ്പെടുത്താതെ പോയ പേരാണ് ആദ്യകാല സമരനായകൻ ആറാട്ടുപുഴ വേലായുധ പണിക്കരുടേത്. 1825-ൽ ജനിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതവും പോരാട്ടങ്ങളും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് “പത്തൊമ്പാതാം നൂറ്റാണ്ട് “. അത് ഒരു സിനിമ മാത്രമല്ല ഈ നാടിന്റെ പോരാട്ടചരിത്രങ്ങളുടെ നേർക്കാഴ്ച കൂടിയാണ്. തൊട്ടുകൂടായ്മയും തീണ്ടലും അനാചാരങ്ങളും ഒക്കെനിലനിന്ന നാട്ടിൽ ആയുധ വിദ്യയിലും കളരി പാരമ്പര്യത്തിലും കരുത്തു നേടി ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ പോരാട്ടങ്ങൾ നന്നായി ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞു. സവർണ്ണാധിപത്യത്തെ വെല്ലുവിളിച്ച് മംഗലത്തെ ഇടയ്ക്കാട് ജ്ഞാനേശ്വരി ക്ഷേത്രം 1853 ലും ചേർത്തല തണ്ണീർമുക്കം ചെറുവാരണം ക്ഷേത്രം 1856 ലും വേലായുധപണിക്കർ സ്ഥാപിച്ചത്, അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയതിന് 3 പതിറ്റാണ്ടുകൾക്ക് മുൻപെയാണ്. അതുപോലെ തന്നെ സവർണ്ണ കലാരൂപമായ കഥകളിയെ എല്ലാ ജാതി വിഭാഗങ്ങൾക്കും പ്രാപ്യമാക്കി മാറ്റിയതും വളരെ മനോഹരമായി “പത്തൊൻപതാം നൂറ്റാണ്ടിൽ ” ചിത്രീകരിച്ചിരിക്കുന്നു.

തിരുവിതാംകൂറിൽ മുലക്കരം, തലക്കരം ഏണിക്കരം, കത്തിക്കരം, വലക്കരം, വണ്ടിക്കരം, മീശക്കരം തുടങ്ങി ശരീരത്തിന്മേലും തൊഴിലുപകരണങ്ങൾക്കുമേലും കരം ചുമത്തിയിരുന്ന നികൃഷ്ട കാലത്തെ ഒട്ടും തീവ്വത നഷ്ടപെടാതെ ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വേലായുധ പണിക്കരുടെയും നങ്ങേലിയുടെയും അഭിനയം അവിസ്മരണീയമായി തോന്നി.

അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും എല്ലാം ഇന്നത്തെ തലമുറ പഠിക്കേണ്ടതു തന്നെയാണ്. ഇങ്ങനെയൊക്കെയുള്ള ആചാരങ്ങൾ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു എന്ന് വിശ്വസിക്കുക തന്നെ പ്രയാസം. വദ്യവയോധികരായ നമ്പൂതിരി കാരണവർമാർ നായർ തറവാടുകളിലെ ചെറുപ്രായപെൺകുട്ടികളിൽ യാതൊരു മര്യാദയുമില്ലാതെ സംമ്പന്ധത്തിനെത്തുന്ന പ്രാചീന രീതിയെയും സിനിമ തുറന്നു കാട്ടുന്നുണ്ട്. തിരുവിതാംകൂർ രാജാവിന്റെ ഭരണം സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ഭരണമാണെന്നും രാജകിങ്കരന്മാരും ദിവൻമാരും ഇടപെട്ട് അത് ജനവിരുദ്ധമാക്കുന്നത് എന്നാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഇത് പൂർണ്ണമായും ശരിയാണോ എന്ന് പരിശോധിക്കണം. ശ്രീ പത്മനാഭന്റെ “സാളഗ്രാമം’ കളവുപോയതും അത് കണ്ടെത്താൻ രാജ്യത്തിന്റെ സർവ്വ സൈന്യാധിപനും പട്ടാളവും ഒക്കെ പരമാവധി ശ്രമിച്ചിട്ടും ലഭിക്കാതെ വന്നപ്പോൾ അത് വേലായുധ പണിക്കരെ ഏല്പിച്ചതും വേലായുധ പണിക്കർ അത് സാഹസികമായി കണ്ടെത്തി രാജാവിനെ ഏല്പിച്ചതും എല്ലാം വളരെ ഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

നവോത്ഥാന നേട്ടങ്ങളുടെ പൈതൃകം ഏറ്റെടുക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമകാലീന സന്ദർഭത്തിൽ ഈ സിനിമക്ക് നല്ല പ്രാധാന്യമുണ്ട്. ഒരു ഘട്ടത്തിൽ പോലും പ്രേക്ഷകരെ മുഷിപ്പിക്കാത്ത വിധത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.സിനിമയുടെ നിർമ്മാതാക്കൾക്ക് എല്ലാവിധ ആവിഷ്ക്കാര സ്വാതന്ത്യവും ഉണ്ടെങ്കിലും ചില ചെറിയ വിമർശനങ്ങളും എനിക്ക് സൂചിപ്പിക്കാനുണ്ട്. മുലക്കരം പിരിക്കാൻ വന്ന രാജ കിങ്കരന്മാർക്ക് മുന്നിൽ അരിവാൾ കൊണ്ട് തന്റെ മുലകൾ അറുത്ത് ചേമ്പിലയിൽ നൽകി ചോര വാർന്നു നങ്ങേലി മരിച്ചുവീണത് 1803 ലാണെന്നും തുടർന്ന് ശ്രീമൂലം തിരുനാൾ രാമവർമ രാജാവ് 1810-ൽ മുലക്കരം പിൻവലിച്ചു എന്നും രേഖപ്പെടുത്തുന്നുണ്ട്. ഇത് ആറാട്ടുപുഴ വേലായുധ പണിക്കറുടെ ജിവിത കാലഘട്ടവുമായി ഒത്തു പോകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. മിശ്രഭോജനവും മിശ്രവിവാഹവും പ്രോത്സാഹിപ്പിക്കാൻ വേലായുധ പണിക്കർ നടത്തിയ ശ്രമങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാൻ വേണ്ടി സ്വന്തം സഹോദരിയെ ഒരു നായർ യുവാവിനെക്കൊണ്ട് വേലായുധപണിക്കർ വിവാഹം കഴിപ്പിച്ചു.

അയിത്തജാതിക്കാർ അടുത്തു വരാതിരിക്കാൻ സവർണ്ണ ജാതിക്കാർ ” ഹോയ്” ശബ്ദം കേൾപ്പിച്ച് വഴി നടക്കാനുള്ള സ്വാതന്ത്യം നിഷേധിക്കുന്നനെതിരെ നടത്തിയ പോരാട്ടങ്ങളും അതിന്റെ ഭാഗമായി പണിക്കർക്ക് ഒരു കൊല്ലം ജയിൽ ശിക്ഷ വിധിച്ചതും കുറച്ചു കൂടി വിപുലമായി ഉൾപ്പെടുത്തണമായിരുന്നു.
ശ്രീ പത്മനാഭന്റെ “സാളഗ്രാമം’ (തിരുവാഭരണങ്ങൾ ) കളവു നടത്തിയത് കായംകുളം കൊച്ചുണ്ണിയായിരുന്നുവെന്നത് ഒരു പുതിയ അറിവാണ്. തിരുവാഭരണങ്ങൾ വീണ്ടെടുത്തു നൽകിയ വീരകൃത്യത്തിനു പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന്റെ വക രണ്ടു കൈകളിലും വീരശൃംഖലയും “പണിക്കർ പദവിയും ” വേലായുധ പണിക്കർക്ക് കല്പിച്ചു നൽകി അനുമോദിക്കുകയും ചെയ്തു. ഈ അനുമോദനം നടന്ന വർഷവും കായംകുളം കൊച്ചുണ്ണിയുടെ ജീവിത കാലഘട്ടവും ഒരേ സമയത്താണോ എന്ന് പരിശോധിക്കേണ്ടതാണ്. സിനിമയിലെ രംഗങ്ങൾ എല്ലാം നമ്മുടെ നാട്ടിൽ നടന്ന സംഭവങ്ങൾ തന്നെയാണ്. എന്തായാലും ഇത്തരത്തിലൊരു സിനിമ ഈ കാലഘട്ടം ആവശ്യപ്പെടുന്നതു തന്നെയാണ്. “പത്തൊമ്പതാം നൂറ്റാണ്ട് ” സിനിമയുടെ സംവിധായകനും നിർമ്മാതാവിനും അഭിനയതേക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ……….

 

***

Akshay Js

2

പണ്ട് അതിശയൻ കണ്ടപ്പോൾ GTA vice city എന്ന് പറഞ്ഞു കളിയാക്കിയ ആളാണ് ഞാൻ (even though I enjoyed it!!!). ഇന്നലെ വിനയൻ ഒരു ഇന്റർവ്യൂവിൽ അതിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഞെട്ടിപ്പോയത്. അന്ന് അതിലും മികച്ച രീതിയിൽ ഗ്രാഫിക്സ് ചെയ്യാൻ വിനയൻ ആഗ്രഹിച്ചിരുന്നു പക്ഷേ ഗ്രാഫിക്സിന് വേണ്ടി വലിയ പണം മുടക്കാൻ ഗോകുലം ഗോപാലനു പോലും ആ സമയത്ത് കഴിയുമായിരുന്നില്ല കാരണം അന്നത്തെ മലയാള സിനിമ എന്നു പറഞ്ഞാൽ കുറഞ്ഞ ബഡ്ജറ്റിൽ കുറഞ്ഞ സമയം കൊണ്ട് പുറത്തിറക്കുക എന്ന ലൈൻ ആയിരുന്നു!!!

കുറച്ച് വർഷങ്ങളായി അത്ഭുതദ്വീപ് എന്നെ വേട്ടയാടുന്നു. ഇത്രയും യൂണിക്കായ ഒരു ഫാന്റസി കൺസെപ്റ്റ് ( ഇന്റർനാഷണൽ ലെവൽ എന്നൊക്കെ പറയാം) വിഷ്വലൈസ് ചെയ്തു നല്ല രീതിയിൽ തന്നെ പ്രസന്റ് ചെയ്ത ഒരു ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ അധികം ഉണ്ടോ?? Apart from our own Guru(1997)? .. അത്ഭുത ദ്വീപിൽ പോലും ചെറിയ flaws ഉണ്ട് പക്ഷേ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന്റെ ചിന്തകളെ പറ്റിയാണ്. ഇങ്ങനെ ഒരു ചിന്ത രൂപപ്പെടുത്തുകയും അത് വെറും പേപ്പറിൽ മാത്രം ഒതുക്കാതെ അതിമനോഹരമായി വിഷ്വലൈസ് ചെയ്യുക എന്ന് പറഞ്ഞാൽ അതിന് ചില്ലറ കഴിവൊന്നും പോരാ. അങ്ങനെ ഒരു ഡയറക്ടർ ആണ് പല പ്രശ്നങ്ങൾ കൊണ്ടും നടി നടന്മാരെയും മറ്റ് ടെക്നീഷ്യൻസിനെയും ഒന്നും കിട്ടാതെ വർഷങ്ങളോളം മോശം പടങ്ങൾ എടുത്ത് നടക്കേണ്ടി വന്നത് ( ആ സിനിമകളെ ഒന്നും ന്യായീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നും ഇല്ല )
കാലങ്ങൾ കഴിഞ്ഞു ആ മനുഷ്യൻ 19 ആം നൂറ്റാണ്ട് എന്ന സിനിമ അനൗൺസ് ചെയ്തു. ഇനിയൊരിക്കലും ഒരു അത്ഭുതദ്വീപ് ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പ്രതീക്ഷിക്കേണ്ട അദ്ദേഹം ഔട്ട് ഡേറ്റഡ് ആയി എന്ന് ഞാൻ ഉറപ്പിച്ച സമയം. Stills പുറത്തു വരികയും എന്നെ ചെറുതായി ഒന്ന് ഞെട്ടിക്കുകയും ചെയ്തു.

അതിലും സന്തോഷം തോന്നിയത് നായകനായ സിജു വിൽസണെ കണ്ടപ്പോഴാണ്… ഇത്തരം ഒരു സിനിമ എടുക്കുമ്പോൾ അതിന് യോജിച്ച ആളെയാണ് cast ചെയ്യേണ്ടത്. അല്ലാതെ സ്റ്റാർ വാല്യൂ നോക്കി റോളിന് apt അല്ലാത്തവരെ cast ചെയ്താൽ എത്ര വലിയ നടൻ ആണെങ്കിലും ഇത്തരം സിനിമകളിൽ miscast ആയി മാറും
സിജു വില്സൺ ഒരു ‘പൂർണ വഴക്കമുള്ള ‘ ഒരു നടനായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് പണ്ട് മുതലേ. He was the right choice for this role❤️

അങ്ങനെ ട്രെയിലർ വന്നു.ഒരു വിനയൻ ചിത്രം എന്ന നിലയിൽ ട്രെയിലർ കണ്ടു ഞെട്ടി എന്ന് തന്നെ പറയാം. തീർച്ചയായും ഈ പടം കാണണമെന്ന് ആഗ്രഹം ഉടലെടുക്കുകയും ഇന്ന് അതിന് സാധിക്കുകയും ചെയ്തു
19 ആം നൂറ്റാണ്ട് എന്നത് പഴശ്ശിരാജ പോലെയോ വടക്കൻ വീരഗാഥ പോലെയോ എന്തിന് ഉറുമി പോലെയോ വലിയ നടി നടന്മാരും, കാച്ചി കുറുക്കിയ സ്ക്രിപ്റ്റും എല്ലാം കൈമുതലായി ഉള്ള ഒരു ഗംഭീര സിനിമയല്ല.
സിനിമ തുടങ്ങിയപ്പോൾ ചിലയിടങ്ങളിൽ എല്ലാം ഒരു നാടകം സ്ക്രിപ്റ്റ് ആക്കി വെച്ച് അതേപടി പറയുന്ന പോലെയുള്ള ഫീലൊക്കെ വന്നിട്ടുണ്ട്. പിന്നെ കൃത്യമായി കുറച്ച് കഥാപാത്രങ്ങളിൽ ഫോക്കസ് ചെയ്തു emotional bond ഒക്കെ ക്രിയേറ്റ് ചെയ്യാൻ മാത്രമുള്ള ഒരു സ്കോപ്പ് ഈ സ്ക്രിപ്റ്റിൽ ഇല്ല. കുറച്ചു കാര്യങ്ങൾ പറഞ്ഞു പോവുകയാണ് ചെയ്തത്.

ഇനി പോസിറ്റീവിലേക്ക് കടക്കാം.

ആലോചിക്കുമ്പോൾ രോമാഞ്ചം തോന്നുന്നത് എവിടെയാണെന്ന് വെച്ചാൽ ഞാൻ ഏറ്റവും ആരാധിക്കുന്ന ഒരു സംവിധായകൻ ഉൾപ്പെടെ പലരും ഈയടുത്തകാലത്ത് ചരിത്ര സിനിമകൾ ചെയ്ത് ദയനീയമായി പരാജയപ്പെട്ടപ്പോൾ Vinayan എന്ന സംവിധായകൻ അതിനൊക്കെ മേലെ നിൽക്കുന്ന decent ആയൊരു സ്ക്രിപ്റ്റ് ഒരുക്കി.പലരും സ്ക്രിപ്റ്റ് അഭാവം കുറെ vfx തിരുകി കേറ്റി പിന്നെയും അലങ്കോലമാക്കാൻ ശ്രമിച്ചപ്പോൾ വിനയൻ ഒരു സ്ഥലത്ത് പോലും ടെക്നിക്കൽ വശങ്ങൾ മുഴച്ച് നിൽക്കുന്നതായി തോന്നിപ്പിച്ചില്ല!!!
നല്ല art വർക്ക്*, പലപ്പോഴും കുറഞ്ഞ ബഡ്ജറ്റിൽ ഒരു അത്ഭുതമായി തോന്നുന്ന രീതിയിലുള്ള Visuals(ക്യാമറ man നു വലിയ കയ്യടി!!) ആവശ്യത്തിന് ഉള്ള പശ്ചാത്തല സംഗീതം( സന്തോഷ് നാരായണനു ഒരുപാട് മ്യൂസിക് ചെയ്യാനുള്ള ഒരു അവസരം ഇതിൽ കിട്ടിയില്ല കാരണം എന്താണെന്ന് അറിയില്ല പക്ഷേ അദ്ദേഹം ഒരുക്കിയ ഒരു main theme ഉണ്ട് അത് ഈ സിനിമയുടെ നട്ടെല്ല് ആണ് എന്ന് തന്നെ പറയാം. ആക്ഷൻ രംഗങ്ങളിൽ ആ ബിജിഎം കൃത്യമായി ഉപയോഗിച്ചുകൊണ്ട് ത്രില്ല് തരുന്നുണ്ട് )ഇടയ്ക്കിടെ ഗംഭീര colour grading um, art workum ഒക്കെ ക്യാമറാമാന്റെ ariel shots ലൂടെ കാണുന്നത് വളരെ നല്ല ഒരു അനുഭവമായിരുന്നു!!!!

ഇതൊരു സമ്പൂർണ്ണ ഡയറക്ടർ മൂവിയാണ്. അഭിനേതാക്കളുടെ പ്രകടനം ഒക്കെ കൃത്യമായ direction il ആയതുകൊണ്ട് ഒരുപാടൊന്നും നമുക്ക് ആ മേഖലയിൽ പറയാൻ കഴിയില്ല എന്നാലും so called Stars സഹകരിക്കാത്ത ഈ സിനിമയിൽ അനൂപ് മേനോൻ സിജു വിൽസൺ ചെമ്പൻ വിനോദ് സുരേഷ് കൃഷ്ണ ഇന്ദ്രൻസ് അങ്ങനെ കുറച്ചു പേർ ആ വിടവ് നികത്തുകയും ചില പുതുമുഖങ്ങൾ eg നങ്ങേലി ആയി അഭിനയിച്ച കുട്ടി നല്ല ഒരു ഫ്രഷ് ഫീലിംഗ് കൊണ്ടുവരികയും ചെയ്തു.Direcror de ഒപ്പം ക്രെഡിറ്റ് കൊടുക്കേണ്ടത് സിജു വിൽസൺ തന്നെയാണ് . കാരണം അദ്ദേഹം ഒന്ന് പതറി പോയാൽ ഈ സിനിമ യുടെ base വീണു പോകും. നല്ല എഫർട്ട് എടുത്തു തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ സിജു വേഷം മനോഹരമാക്കിയിട്ടുണ്ട് ❤️❤️❤️

വാൽകഷ്ണം – ഇതൊരു അതിഗംഭീര സിനിമയല്ല പക്ഷേ കഴിഞ്ഞ കാലത്തെ പല കാര്യങ്ങളും ചിന്തിച്ചു നോക്കുമ്പോൾ, പല സിനിമകളുമായി കമ്പയർ ചെയ്യുമ്പോൾ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സിൽ ഈ സിനിമ നിൽക്കുന്നു എന്നത് തന്നെയാണ് 19 ആം നൂറ്റാണ്ട് എന്ന സിനിമയുടെ വിജയം

Leave a Reply
You May Also Like

ഇഷ്ടമുള്ള എല്ലാ വസ്ത്രവും ധരിക്കും, അത് തന്റെ ചോയിസ് എന്ന് അഭയ ഹിരണ്മയി

പിന്നണി ഗായികയാണ് അഭയ ഹിരണ്മയി . മലയാളം തെലുങ്ക് സിനിമാ മേഖലയിലാണ് ഹിരണ്മയി കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത്.…

സംവിധായകൻ മാരി സെൽവരാജിനു പ്രചോദനം മറ്റാരുമല്ല, ബാലചന്ദ്രൻ ചുള്ളിക്കാട്, എങ്ങനെയെന്നല്ലേ ?

പരിയേറും പെരുമാൾ, കർണ്ണൻ തുടങ്ങിയ അതുല്യ ചിത്രങ്ങൾ നമുക്ക് തന്ന സംവിധായകനാണ് മാരി സെൽവരാജ്. പന്ത്രണ്ടുവര്ഷത്തോളം…

ബാംഗ്ലൂർ ഡെയ്സും കുമ്പളങ്ങി നൈറ്റ്‌സും വൈരുദ്ധ്യാത്മക ഭൗതികവാദവും !

ബാംഗ്ലൂർ ഡെയ്സും കുമ്പളങ്ങി നൈറ്റ്‌സും വൈരുദ്ധ്യാത്മക ഭൗതികവാദവും ! Dileep Krishnan കടപ്പാട് : MOVIE…

‘മുണ്ടയ്ക്കൽ ശേഖര’ന്റെ അമേരിക്കയിലെ വീടും വിശേഷങ്ങളും

നടൻ നെപ്പോളിയൻ തെന്നിന്ത്യൻ ഭാഷകളിൽ വിവിധ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൂടാതെ രാഷ്ട്രീയത്തിലും ബിസിയായിരുന്ന നെപ്പോളിയൻ…