fbpx
Connect with us

Crime

അഭിനയം പഠിച്ചിറങ്ങുന്ന പെൺകുട്ടികൾ തൊഴിൽ അന്വേഷിക്കും, അപ്പോൾ വിജയ് ബാബുവിനെ പോലുള്ളവർ അവരെ ചൂഷണം ചെയ്യും

Published

on

വിജയ് ബാബു ബലാൽസംഗക്കേസ് – സിറ്റിസൺസ് ഫോർ ഡെമോക്രസി വൈസ് പ്രസിഡന്റ് അഡ്വ കുക്കു ദേവകിയുടെ പ്രതികരണം

അഡ്വ കുക്കു ദേവകി

സിനിമാമേഖലയെ തൊഴിലിടമായി അതിൽ പണിയെടുക്കുന്നവരും പൊതു സമൂഹവും അംഗീകരിച്ചിട്ടില്ലെന്നതാണ് വസ്തുത.ഇവിടെ സർക്കാരിൻ്റെ തന്നെ അഭിനയം പഠിപ്പിക്കുന്ന സ്ഥാപനങ്ങളുണ്ട്..സ്കൂൾ ഓഫ് ഡ്രാമയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും. അവിടെ നിന്നൊക്കെ അഭിനയം പഠിച്ചിറങ്ങുന്ന പെൺകുട്ടികൾ തൊഴിൽ അന്വേഷിക്കും .അല്ലെങ്കിൽ പാഷനായി അഭിനയം കൊണ്ടു നടക്കുന്നവർ ആ പണി ചെയ്യാനായി അതിന് വേണ്ടി ശ്രമിക്കും .അപ്പോൾ വിജയ് ബാബുവിനെ പോലുള്ളവർ അവരുടെ ഉടമാധികാരം വെച്ച് ഇത്തരത്തിൽ ആ പെൺകുട്ടികളെ ചൂഷണം ചെയ്യും എന്നിട്ടതിനെ പ്രേമത്തിൻ്റെ, റിലേഷൻഷിപ്പിൻ്റെ ഇടത്തിലേക്ക് ആക്കും.

വിജയ് ബാബു തൊഴിലുടമയും തൊഴിൽ ദാതാവുമാണ് .അയാൾക്ക് നിർമ്മാണ കമ്പിനിയും അതുപോലെ തന്നെ സിനിമാ മേഖലയിൽ ഉന്നത ബന്ധങ്ങളുമുണ്ട് .അപ്പോൾ അയാളോട് അവൾ ജോലിയന്വേഷിച്ചത് അവൾ ചെയ്ത തെറ്റാണോ ? ആ സമയം അവൾക്ക് സിനിമാ വാഗ്ദാനം നടത്തി അവളുമായി ബന്ധം സ്ഥാപിക്കുന്നതിൽ ഒരു പ്രശ്നവും തോന്നുന്നില്ലേ.ആദ്യ നോട്ടത്തിൽ തന്നെ അയാളെ അവൾ തടയണമെന്ന് പറയുന്നത് ഉടമാധികാരത്തെ കുറിച്ച് അറിയാതെയാണോ?

ആണത്തമെന്ന പ്രിവിലേജ് മാത്രമല്ല സിനിമയുടെ ഉന്നത ഇടത്തിലിരിക്കുന്ന ആളാണ് വിജയ് ബാബു എന്നിട്ടാണ് അയാൾക്ക് അവൾ കൺസെൻ്റ് കൊടുത്തുവെന്ന് പറയുന്നത് അധികാരശ്രേണിയിൽ ഒന്നാമനായ ഒരുവന് കേരളത്തിലെ ഒരു പെണ്ണ് കൺസെൻ്റ് കൊടുക്കുകയൊന്നും വേണ്ട.അത് അവൻ്റെ അവകാശം പോലെ അവനതെടുത്തോളും.പാട്രിയാർക്കി ഭരിക്കുന്നിടത്ത്,പെണ്ണെന്നത് രണ്ടാമതായിരിക്കുന്നിടത്ത് ”സമ്മതം” എന്നത് ഏട്ടിലെ പശു തന്നെയാണ്.

Advertisement

ഇവിടെ തൊഴിലുടമയായ ഒരുവൻ ഉണ്ടാക്കുന്ന ഏത് ബന്ധവും അവൻ്റെ അധികാര പ്രയോഗ പരിധിയിൽ ഉണ്ടാക്കുന്നത് തന്നെയാണ്.അവിടെ അവളുടെ നോട്ടത്തിന് വാക്കുകൾക്ക് എന്ത് പ്രസക്തിയാണുള്ളത്? സിനിമയിൽ ചാൻസ് കിട്ടാത്തതു കാരണമാണ് ഇത് വെളിയിൽ വന്നതെന്ന് പറയുന്നതിൽ ഒരു കഴമ്പുമില്ല..
സിനിമയിൽ ചാൻസ് കൊടുക്കാമെന്ന് പറഞ്ഞാൽ അത് കൊടുക്കേണ്ടത് തന്നെയാണ്.അല്ലാത്തപക്ഷം അയാൾ ചെയ്യുന്നത് വഞ്ചനാകുറ്റത്തിൻ്റെ പരിധിയിൽ വരികയും ചെയ്യും..

വിജയ് ബാബു ബാലാത്സംഗ കേസ്സിൻ്റെ മെറിറ്റ് കളയരുതെന്ന് എല്ലാവരോടുമായി പറയട്ടെ.അവരുടെ പ്രേമം റിലേഷൻഷിപ്പ് ബന്ധം തകരൽ എന്നിവയൊക്കെ പറഞ്ഞു ആ അധികാര ബന്ധത്തെ ഇല്ലാതാക്കരുത്.കാരണം ആ ബന്ധത്തിലുടനീളം വർക്കൗട്ട് ചെയ്തിരിക്കുന്നത് തൊഴിലുടമ തൊഴിൽ അന്വേഷക ബന്ധമാണ്..അതിൽ ഉടമ അയാളായതുകൊണ്ടാണ് അധികാരം മൊത്തം അയാളിൽ കയ്യാളിയത്.എന്നിട്ട് അയാളെ കാമുകനാക്കിയാൽ എങ്ങനെ ശരിയാകും?…

ഉടമ -തൊഴിലാളി ബന്ധത്തിലെ എല്ലാ കാര്യങ്ങളും അധികാര പ്രയോഗത്തിലേതാണ്.കഴിഞ്ഞയാഴ്ചയിൽ ഒരു കേസ്സിൽ എനിക്കുണ്ടായ ഒരനുഭവം പറയാം.കുടുംബകോടതി കേസ്സാണ് എൻ്റെ കക്ഷി സ്ത്രീയാണ് അപ്പോൾ മറുഭാഗം പുരുഷനാകുമല്ലോ .അങ്ങനെ ഭർത്താവായ പുരുഷൻ കുട്ടിക്ക് വേണ്ടി ഹർജി കൊടുത്തിട്ടുണ്ട് .ആ ഹർജിയിൽ കൗൺസിലിംഗ് നടന്നു കൊണ്ടിരിക്കയാണ്.പ്രിൻസിപ്പൾ കൗൺസിലർ കുട്ടിയെ കൊണ്ടുവരാൻ പറയുന്നു.കുട്ടിയെ കൗൺസിൽ ചെയ്യുന്നു.കുട്ടി അച്ഛൻ്റെ കൂടെ പോകാനാവില്ലെന്ന് പറയുന്നു….

കുട്ടി കൗൺസിലിംഗ് റൂമിൽ നിന്ന് ഇറങ്ങി ഓടി എൻ്റെ അടുത്ത് വരുന്നു. എന്നെ പിടിക്കുന്നു… അവൻ്റെ അച്ഛൻ പിറകെ വരുന്നു അവനെ പിടിച്ചു വലിക്കുന്നു….കുട്ടി വീണ്ടും എന്നെ മുറുക്കെ പിടിക്കുന്നു… ഞാൻ ഇതികർത്തവ്യ മൂഢയാകുന്നു.അവൻ വിറക്കുന്നു.സൈക്കോ പരുവത്തിലായി വായിൽ തോന്നിയ തെറി മൊത്തം എൻ്റെ കക്ഷിയെ വിളിക്കുന്നു.ഞങ്ങൾ പ്രതികരിക്കുന്നില്ല കോടതിയുടെ വെളിയിലേക്ക് പോകുന്നു. അവിടെ തീരുന്നില്ല.ഏകദേശം സന്ധ്യയാവുന്നു..ഞാൻ വീട്ടിലെത്തി അടുക്കള പണിയിൽ ഇടപെടുന്ന നേരത്ത് ഒരു കോൾ വരുന്നു.അത് ഇങ്ങനെയായിരുന്നു..

“നീ ഏത് വക്കീലാണ്” എന്നു തുടങ്ങി ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായി.അത് മുൻ പറഞ്ഞ ഭർത്താവ് കക്ഷിയാണെന്ന്.ഞാൻ അയാളുടെ വക്കീലിനോട് വിളിച്ചു കാര്യം പറയുന്നു.അദ്ദേഹം പറയുന്നു ഞാൻ അയാളുടെ കസ്റ്റോഡിയൻ അല്ലെന്ന്.താങ്കൾ ആ കോൾ ബ്ലോക്ക് ചെയ്താൽ മതിയെന്ന്.ഞാൻ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ ആ പ്രശ്നം തീരുന്നില്ല അതുപോലെ ബ്ലോക്കിങ്ങല്ല ശരിയായ പ്രതിവിധി.അങ്ങനെ പത്ത് ഇരുപത് പ്രാവശ്യം അവൻ എന്നെ വിളിക്കുന്നു.ഞാൻ ഫോണും കൊണ്ട് തൃശൂർ വെസ്റ്റ് സ്റ്റേഷനിലെത്തുന്നു.അവർ ഒരേ കാര്യം പറയുന്നു വക്കീൽ ആ നമ്പർ ബ്ലോക്ക് ചെയ്യൂവെന്ന്…
പിന്നെ റെക്കോർഡ് ചെയ്യൂവെന്ന്.. എൻ്റെ ഫോണിൽ ഓട്ടോമാറ്റിക്ക് റെക്കോഡിംഗ് ഇല്ല… പിന്നെ ആ ആപ്പ് ഉപയോഗിക്കാത്തതു കാരണം അത് എൻ്റെ ഫോണിൽ ഇല്ല…

പല മനുഷ്യരും എന്നെ വിളിക്കുന്നതാണ് പലരുടെയും അത്രയും പേഴ്സണലായ പ്രശ്നങ്ങൾ എന്നോട് പറയുന്നതാണ് അതിനിടയിൽ റെക്കോർഡിംഗും മറ്റും അവരുടെ സ്പേസിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഞാൻ കരുതുന്നു.എന്തായാലും ആ ആപ്പ് ലൈവാക്കുന്നു റെക്കോർഡ് ചെയ്യുന്നു..,വെസ്റ്റിൽ പരാതി കൊടുക്കുന്നു.അതവിടെയിരിക്കട്ടെ.താൻ ഒരാണാണ് എന്ന പ്രിവിലേജ് ഉപയോഗിച്ച് എന്നെ വിളിച്ച പുരുഷൻ്റെ കോൾ ബ്ലോക്ക് ചെയ്യാനാണ് നിയമം അറിയുന്ന മാന്യപുരുഷുക്കളെല്ലാം പറഞ്ഞത്…അതായത് ഇവൻമാർ പലവിളയാട്ടങ്ങളും നടത്തും നിങ്ങൾ തരത്തിനനുസരിച്ച് ബ്ലോക്കിക്കോണം..,

ഞാൻ സ്ത്രീയായതുകൊണ്ടു മാത്രമാണ് അവൻ വിളിക്കുന്നത്..പുരുഷനാണെങ്കിൽ വിളിക്കുമായിരുന്നില്ല….എന്നാണ് തോന്നുന്നത്…ഞാൻ പറഞ്ഞു വരുന്നത്…ഈയൊരു കാര്യത്തിൽ അവനെ ബ്ലോക്കണം എന്നു പറയുന്നവർ തന്നെയാണ് വിജയ് ബാബു വിഷയത്തിൽ അവൾക്കെന്താ നോ പറഞ്ഞാൽ എന്നു പറയുന്നത്. അതിൽ അവൻ തൊഴിലുടമയാണ് അവർക്ക് ജോലി കൊടുക്കുന്നയാൾ..എന്നിട്ടും അവൾ നോ പറയണം..അവനെന്ത് വിളയാട്ടവും നടത്താം.അങ്ങനെ അവൻ വിളയാടുന്നത് പാട്രിയാർക്കിയുടെ ബലത്തിലാണെന്ന് പറഞ്ഞാൽ മനസ്സിലാകാത്തവരാണ് ഓരോ സ്ത്രീ പീഡകനേയും പിന്തുണയ്ക്കുന്നത് ..

 1,256 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment2 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment3 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment3 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment5 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy6 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment8 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy9 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment10 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »