നങ്ങേലിയായി പറന്നെത്തിയ കയാദു ലോഹർ
Adv O Hariz
പത്തൊൻപതാം നൂറ്റാണ്ട് സിനിമയിൽ നങ്ങേലിയായി വേഷമിടുകയും ഏറെ മികവോടെ നങ്ങേലിക്ക് ജീവൻ നൽകുകയും ചെയ്ത “കയാദു ലോഹർ” എന്ന നടി പുനയിലെ മോഡലും നിരവധി ഹിന്ദി സിനിമകളിലെ അഭിനേത്രിയുമാണ്. “ഐ പ്രേമ് യു”, “മുശ്ലിലിപേറ്റൊ” തുടങ്ങിയ സിനിമയിൽ മികച്ച അഭിനയം കാഴ്ച്ച വെച്ചു. കൂടാതെ തമിഴ്,കന്നഡ,മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. പത്തൊൻപതാംനൂറ്റാണ്ടിൽ അഭിനയിക്കാൻ വേണ്ടി കൃത്യമായി ഡയറ്റിങ് നടത്തി റോളിന് വേണ്ട രൂപഭംഗി നേടി.
ഏതാണ്ട് ഒൻപത് മാസത്തോളം കളരിയാഭ്യാസം പ്രാക്ടീസ് ചെയ്തു. വീറും വാശിയോടും സ്ത്രീകളുടെ മാനത്തിന് വേണ്ടി പോരാടിയ വനിതയെ അവതരിപ്പിക്കുമ്പോൾ ഫുൾ എനെർജിയോടെ കഥാപാത്രമായി വേറിട്ടു നിൽക്കുവാനുള്ള കഠിന പരിശ്രമം നടത്തിയാണ് നങ്ങേലിയെ ഉജ്വല മാക്കിയത്. മുളവടികറക്കാനും മുകളിൽ നിന്നും പറന്നു താഴെവീഴാനും കളരിയുടെ ചുവടുകൾ വെയ്ക്കാനും ശരീരിക വഴക്കം ലഭിക്കാൻ വേണ്ടി ഭക്ഷണ ക്രമം ലഘുകരിക്കുക മാത്രമല്ല ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉടവ് പറ്റാതെ സൂക്ഷിക്കുക കൂടി ചെയ്താണ് പിടിച്ചു നിന്നത്.
തിയേറ്ററിൽ സിനിമ കണ്ടതിനു ശേഷമാണ് താൻ നങ്ങേലിയായിരുന്നു വെന്ന് വ്യക്തമായതെന്ന് കയാദു ലോഹർ പറയുകയുണ്ടായി.ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തവിധം സ്ത്രീയവകാശങ്ങൾ ചവുട്ടി മെതിച്ച ഇരുളടഞ്ഞ പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾ അനുഭവിച്ചയാതനയും അവഗണനയും ഭരണകൂട നൃശംസതയുമൊക്കെ ഉൾക്കൊള്ളുന്ന വിധമുള്ള ഒരു കഥാപാത്രത്തെ തന്റെ ശരീരം ഉൾക്കൊള്ളൂവാൻ വേണ്ടി ഏറെ ക്ലേശം സഹിക്കേണ്ടി വന്നതിൽ സന്തോഷമേ യുള്ളൂവെന്ന് നടി വ്യക്തമാക്കി. ചരിത്രത്തിൽ മുൻപേ നടന്ന വേലായുധപണിക്കർക്കൊപ്പം നടക്കാൻ കഴിഞ്ഞതിൽ ഏറെ ആഹ്ലാദത്തിലാണ് ലോഹർ.