സെലിബ്രിറ്റികൾ അപമാനിക്കപ്പെടുമ്പോൾ മാത്രം വിജൃംഭിക്കുന്ന സദാചാരം

79

അഡ്വ ശ്രീജിത്ത് പെരുമന

സെലിബ്രിറ്റികൾ അപമാനിക്കപ്പെടുമ്പോൾ മാത്രം വിജൃംഭിക്കുന്ന സദാചാരം

കൊച്ചിയിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചവരുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ് ; പ്രതികളെ തേടി പോലീസ് കേരളം മുഴുവൻ വല വിരിച്ചതായുള്ള വാർത്ത പ്രശംസനീയമാണ്.നടിയുടേത് എന്നല്ല ഏതൊരു പൗരന്റെയും പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളേണ്ടത് പോലീസിന്റെ നിയമപരമായ ഉത്തരവാദിത്വമാണ്. എന്നാൽ ദരിദ്ര നാരായണൻമാരുടെയും, പാർശ്വത്കരിക്കപ്പെട്ടവരുടെയും പരാതികൾ മുന്നിലേക്കെത്തുമ്പോൾ മുഖം തിരിക്കുകയും പരാതിക്കാരനെ പ്രതിയാകുകയും ചെയ്യുന്ന പോലീസ് അതാരും പൂശി , ചാനൽ ക്യാമറകളുടെ അകമ്പടിയോടെ വരുന്ന പ്രിവിലേജ്‌ഡ്‌ പൗരന്മാരുടെ കാര്യത്തിൽ
സടകുടഞ്ഞെഴുന്നേൽക്കുന്ന വിജ്രംഭിത അർപ്പിത സേവന മനോഭാവത്തിലെ ഇരട്ടത്താപ്പ് ചൂണ്ടികാണിക്കാതെ വയ്യ !

കഴിഞ്ഞ കുറെ വർഷങ്ങളായി സമൂഹത്തിലെ ശബ്ദമില്ലാത്തവന്റെ ശബ്ദമായി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി പരാതികൾ നൽകിവരുന്ന ഒരു വക്കാലത്തുകാരൻ എന്ന നിലയിൽ പറയട്ടെ, നിങ്ങളുടെ ഇരട്ട നീതി അഥവാ some are more equal എന്ന പോളിസി ജനാധിപത്യത്തിന് ഭൂഷണമല്ല. നിരവധി അനവധി പെൺകുട്ടികൾ സ്റ്റേഷനുകൾ കയറി തങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്ന് തുറന്നു പറഞ്ഞിട്ടും കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകത്തെ സ്റ്റേഷനിവെച്ച സദചാരപോലീസ് ചമഞ്ഞു അപമാനിച്ചതൊക്കെ അനുഭവത്തിലെ പൊളളുന്ന ഏടുകളാണ്. ഇന്നിപ്പോൾ യുവ നടിയുടെ കാര്യത്തിൽ കാണിച്ച ശുഷ്ക്കാന്തി നോക്കിക്കാണുന്ന സമൂഹത്തിലെ അശരണരായ ഇരകൾ, ബലാത്സംഗത്തിന് ഇരയായവർപോലും പലതവണ പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയിട്ടുപോലും ഒരു പെറ്റി കേസുപോലും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പെട്ടിട്ടുള്ളവർ അവരുടെ മുന്നിൽ വന്നു തുണിപൊക്കി കാണിച്ചതുപോലെയല്ലേ പ്രിവിലേജ്‌ഡ്‌ ക്ളാസിനുള്ള ഈ പ്രത്യേക പോലീസ് അന്വേഷണ സംഘം.

സൈബർ ക്രൈമുകളുടെ പേരിൽ ആത്മഹത്യപോലും നടന്ന നേടാനാണ് നമ്മുടേത്. ഒരു നിമിഷവും നിരവധി സ്ത്രീകൾ സൈബർ ആക്രമണങ്ങൾക്കും, അപമാനിക്കലിനും, ഭീഷണികൾക്കും വിധേയമാകുന്നുണ്ട് എന്നാൽ ഇവയിൽ എത്ര കേസുകളിൽ ഒരു എഫ്ഐആർ എങ്കിലും രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായിട്ടുണ്ട് ?നമുക്കറിയാം സമൂഹത്തിന്റെ എല്ലാ തുറയിലും കിടമത്സരമുണ്ടെങ്കിലും സിനിമ വ്യവസായത്തിൽ അത് നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. നമ്മൾ കേട്ടുശീലിച്ച കഥകളും, പഴയകാല സിനിമ രംഗത്തോടുള്ള നമ്മുടെ സമൂഹത്തിന്റെ അയിത്തവുമൊക്കെ അത്തരത്തിലാണ് പറഞ്ഞു വെച്ചിട്ടുള്ളത്. മീടൂ ക്യമ്പയിൻ എന്ന പേരിൽ ഒരു സാമൂഹിക അവസരം വന്നപ്പോൾ സിനിമ മേഖലയിൽ നിന്നുതന്നെ അന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതും ആ കിടമത്സരങ്ങളുടെയും സാമ്പത്തിക -ലൈംഗിക അരാചകത്വത്തിന്റെയും ഭാഗമായാണ്.

എന്നാൽ സിനിമ സംഘടനകൾ നടത്തുന്ന വാർത്ത സമ്മേളക്കങ്ങളും, ഇത്തരം പരാതികളും ചില ഓർഗനൈസ്ഡ് തുറന്നുപറച്ചിലുകൾ വെറും ബ്ളാക്മെയിലിംഗ് തന്ത്രങ്ങളാകുന്നില്ലേ എന്ന് ഒരാൾ ചിന്തിച്ചാൽ അയാളെ കുറ്റം പറയാൻ സാധിക്കില്ല. സെലിബ്രറ്റികളെ നേരീട് ക്ഷണിച്ച് വരുത്തി ചായ സൽക്കരവുംനടത്തി പരാതികൾ ഏറ്റുവാങ്ങുന്ന നിയമപാലക്കാരുള്ള നാട്ടിൽ കേവലം ഒരു ഫോൺ കോളിലൂടെപോലും പരിഹരിക്കപ്പെടുകയോ, നടപടികളെടുക്കപ്പെടുകയോ ചെയ്യാവുന്ന കാര്യങ്ങളിൽ പോലും ആത്മാർത്ഥമായി മുന്നോട്ടുവരാൻ സിനിമ മേഖലയിലെ സംഘടനകൾ എന്തുകൊണ്ട് മുന്നൂറ് വരുന്നില്ല. സിനിമാവ്യവസായത്തിലെ അധോലോക കഥകൾ നാം ഇന്നും ഇന്നലെയൊന്നുമല്ലലോ കേൾക്കുന്നത്.

ജനനമാണെങ്കിലും, മരണമാണെങ്കിലും, ഏത് മതങ്ങളുടെ ആഘോഷമാണെങ്കിലും സിനിമ സെലിബ്രറ്റികളില്ലാതെ മലയാളി ഇല്ല. അതുകൊണ്ടുതന്നെയാണ് സെലിബ്രറ്റികളുടെ ഇടയിലെ നിഗൂഢ രാഷ്ട്രീയം ചിലപ്പോഴൊക്കെ അരോചകമാണെന്നു പറയേണ്ടി വരുന്നത്.
സെലിബ്രറ്റികളുടെ പരാതികളിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഇന്റർപോളിന്റെ അന്വേഷണം പ്രഖ്യാപിക്കുന്ന കേരള പോലീസ് അതേസമയം തന്നെ ഒരു പുരോഹിതൻ പതിമൂന്നു പ്രാവശ്യം പീഡിപ്പിച്ചു എന്ന് ഒരു കന്യാസ്ത്രീയുടെ പരാതിയിൽ, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇര തെരുവിൽ അലമുറയിട്ട് കരഞ്ഞു കേണപേക്ഷിക്കുന്നതും വിശുദ്ധ വസ്ത്രം ധരിച്ചുകൊണ്ട് ഒരു പോലീസ് നടപടിക്കായി തെരുവിലിറങ്ങേണ്ടിവന്നതും സമാനതകളില്ലാത്ത ചരിത്രം.പ്രിവിലേജ്‌ഡ്‌ ക്ലാസ്സിനു പ്രത്യേക അന്വേഷണം സംഘം ഞൊടിയിടയിൽ പ്രഖ്യാപിക്കപ്പെടുകയും, പരാതി പറയാൻ പോകുന്ന സാധാരണക്കാർ ലോകകപ്പുകളിൽ അനാഥ ശവം ആകുകയും ചെയ്യുന്ന ഒരുകാലത്താണ് നമ്മൾ ജീവിക്കുന്നത്.

Malayalam actress molested in a mall

പ്രതികൾ സീസി ടീവിയിൽ

വാൽ : പട്ടാപ്പകൽ പൊതു ഇടത്ത് ലൈംഗിക ആക്രമണത്തിന് ഇരയായ യുവ നടിയ്ക് നീതി ഉറപ്പാക്കണം. നടിക്കും മറ്റു പൗരന്മാർക്കും തുല്യ നീതി പുലരട്ടെ !