fbpx
Connect with us

India

ഫ്‌ളാഷ് ക്യാമറയിലിടാൻ 9 വോൾട്ടിന്റെ രണ്ടു ബാറ്ററി ഒരു കടയിൽ നിന്നും വാങ്ങി നൽകി അതായിരുന്നു പേരറിവാളൻ ചെയ്ത കുറ്റം

Published

on

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിച്ചുപോന്നപേരറിവാളനെ 31 കൊല്ലത്തെ ജയിൽ വാസത്തിനു ശേഷം സുപ്രീം കോടതി സ്വതന്ത്രനാക്കുമ്പോൾ നമ്മുടെ മുന്നിൽ അനവധി ചോദ്യങ്ങളുണ്ട്. ഒരാളെ എങ്ങനെ ഭരണകൂടം പ്രതിചേർക്കുന്നു എന്നുനോക്കിയാൽ ഇന്ത്യയിലെ എക്കാലത്തെയും അവസ്ഥകൾ ഭീകരമാണ്. പേരറിവാളന് നഷ്ടപ്പെട്ട 31 കൊല്ലങ്ങൾ അയാൾക്ക് ആര് തിരിച്ചുനല്കും ? അറ്റാളുടെ ജീവിതം തന്നെയായിരുന്നു ആ മൂന്നു പതിറ്റാണ്ടിലേറെയുള്ള ജയിൽവാസം. അഡ്വ പ്രമോദ് പുഴങ്കര സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

 

Adv. Pramod Puzhankara

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ 31 കൊല്ലത്തെ തടവുശിക്ഷയ്ക്കു ശേഷം സുപ്രീം കോടതി ഇന്ന് സ്വതന്ത്രനാക്കിയിരിക്കുന്നു. കേസിൽ സമാനശിക്ഷ അനുഭവിക്കുന്ന മറ്റ് ആറ് തടവുകാരുടെ മോചനത്തിനും ഇതോടെ വഴിതെളിയുകയാണ്. അത് മാത്രമല്ല, സംസ്ഥാന മന്ത്രിസഭ തടവുകാരുടെ മോചനത്തിനായി നൽകുന്ന ശുപാർശകൾ മനപൂർവ്വം വെച്ചുതാമസിപ്പിക്കാനും മോചനം മുടക്കാനും വേണ്ടി രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുന്ന ഭരണഘടനാവിരുദ്ധമായ നടപടിയെക്കൂടിയാണ് സുപ്രീം കോടതി തടഞ്ഞുനിർത്തിയത്. പലതവണയായി തമിൾനാട് സർക്കാർ രാജീവ്ഗാന്ധി വധക്കേസിലെ തടവുകാരെ മോചിപ്പിക്കാൻ നൽകിയ ശുപാർശകൾ പല ഗവർണർമാരും ഇത്തരം തൊടുന്യായങ്ങൽപ്പറഞ്ഞുകൊണ്ട് വൈകിപ്പിക്കുകയായിരുന്നു.

Advertisement

 

ഭരണഘടനയുടെ ആർട്ടിക്കിൾ 161 അനുസരിച്ച് ഇത്തരത്തിൽ തടവുകാരുടെ മോചനമടക്കമുള്ളവക്കുള്ള ഗവർണറുടെ അധികാരങ്ങൾ കോടതിക്ക് പുനഃപരിശോധന (Judicial Review ) നത്താവുന്നതാണെന്നും കോടതി പറയുന്നു. രാഷ്ട്രപതിക്ക് ഇത്തരം അധികാരങ്ങൾ നൽകുന്ന Article -72-ഉം ഗവർണറുടെ അധികാരങ്ങളും തമ്മിൽ കൃത്യമായിത്തന്നെ വേർതിരിക്കാമെന്നും ഗവർണർക്ക് ഈ അധികാരങ്ങളിൽ സമ്പൂർണ്ണമായ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന്റെ തടവുകാരുടെ മോചനത്തിനായുള്ള ശുപാർശകൾ രാഷ്ട്രപതിക്കയക്കുന്ന തമിൾനാട് ഗവർണറുടെ നടപടി നിലനിൽക്കില്ലെന്ന സുപ്രധാനമായ തീർപ്പ് ഭാവിയിൽ ഫെഡറൽ അധികാരഘടനയിലെ തർക്കങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഗുണകരമാകും.

 

 

Advertisement

1998-ലാണ് പേരറിവാളൻ രാജീവ് ഗാന്ധി വധക്കേസിൽ മറ്റ് ആറു പേർക്കൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. പേരറിവാളനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് കേസ് അന്വേഷിച്ച പോലീസ് മേധാവിയായിരുന്ന ത്യാഗരാജൻ തന്നെ പിന്നീട് സമ്മതിച്ചു. ഫ്‌ളാഷ് ക്യാമറയിലിടാൻ 9 വോൾട്ടിന്റെ രണ്ടു ബാറ്ററി ഒരു കടയിൽ നിന്നും വാങ്ങി നൽകി എന്നതായിരുന്നു പേരറിവാളനെ ഗൂഢാലോചനയിൽ ഉലപ്പെടുത്താൻ കെട്ടിച്ചമച്ച കുറ്റം. രണ്ടു ബാറ്ററിക്ക് ബില്ല് നൽകിയ തമിഴ്‌നാട്ടിലെ പെട്ടിക്കട വരെ അന്വേഷണ ഏജൻസി ഉണ്ടാക്കിയെടുത്തു.

 

1998-ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ദയാഹർജി തീർപ്പാക്കുന്നതിൽ വരുത്തിയ കാലതാമസം കണക്കിലെടുത്ത് സുപ്രീം കോടതി ജീവപര്യന്തം തടവായി ചുരുക്കുകയായിരുന്നു. എന്നാൽ 14 വർഷങ്ങൾ കഴിഞ്ഞാൽ Remission സാധ്യമാക്കാൻ ഒരു തടസവുമില്ലെന്നിരിക്കെ 31 കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഈ തടവുകാരുടെ മോചനം തടയാനുള്ള വഴികളാണ് കേന്ദ്ര സർക്കാർ അന്വേഷിച്ചുകൊണ്ടിരുന്നത്. മാത്രവുമല്ല ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഫെഡറൽ അധികാരങ്ങളെ ഭരണഘടനാവിരുദ്ധമായി നിഷേധിക്കാൻ ഗവർണറെ ഉപയോഗിച്ചുകൊണ്ട് ശ്രമിക്കുകയും ചെയ്തു.

2018 സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ പേരറിവാളന്റെ മോചനത്തിനായി നൽകിയ ശുപാർശ ഗവർണർ അംഗീകാരം നൽകാതെ മാറ്റിവെച്ചു. കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ-2020-ൽ കോടതി ഇക്കാര്യത്തിൽ അനിഷ്ടം പ്രകടിപ്പിച്ചു. 2021 ജനുവരിയിൽ വീണ്ടും സോളിസിറ്റർ ജനറൽ ഗവർണർ പെട്ടന്നുതന്നെ തീരുമാനമെടുക്കുമെന്ന് കോടതിക്ക് ഉറപ്പുനൽകി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രസിഡണ്ടിനാണ് അധികാരമെന്ന നിലപാടാണ് ആഭ്യന്തര മന്ത്രാലയം പിന്നീടെടുത്തത്. പേരറിവാളൻ 31 വര്ഷം ജയിലിൽ കഴിഞ്ഞു എന്നത് പരിഗണിച്ച് കോടതി അദ്ദേഹത്തെ ഇക്കഴിഞ്ഞ മാർച്ച മാസത്തിൽ ജാമ്യത്തിൽ വിട്ടിരുന്നു.

Advertisement

 

 

സംസ്ഥാന സർക്കാർ നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ ഭരണഘടനാപാരമായി ഗവർണർ ബാധ്യസ്ഥനാണ് എന്ന ഫെഡറൽ തത്വം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു ഈ കേസിലെ സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ നിന്നും വധശിക്ഷ എടുത്തുകളയണമെന്ന ആവശ്യത്തിന് ശക്തിപകരാൻ കൂടി ഈ വിധിയുടെ സന്ദർഭം ഉപയോഗിക്കണം. ഭരണകൂടം കൂടുതൽ സമഗ്രാധിപത്യസ്വഭാവം പ്രദർശിപ്പിക്കുന്ന സമയങ്ങളിലെല്ലാം ജനങ്ങളെ ശിക്ഷിക്കാനുള്ള അതിന്റെ ശേഷിയുടെ മുകളിൽ നിരന്തരമായി പൗരസമൂഹം ആക്രമണം നടത്തിക്കൊണ്ടിരിക്കണം.!

 572 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment2 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment3 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment3 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment5 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy6 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment8 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy9 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment10 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »