അഡ്വ ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് വിടണമെന്ന് പറഞ്ഞ സെൻകുമാറിനെതിരെ അഡ്വ രശ്മിത രാമചന്ദ്രൻ . അഡ്വ ഹരീഷ് വാസുദേവനെ നമുക്കേവർക്കും അറിയാവുന്നതാണ്. നീതിയുടെ പക്ഷത്തു നിന്നുകൊണ്ട് അദ്ദേഹം ഇടപെട്ടതുമായി ബന്ധപ്പെട്ടുള്ള നിരവധി പോസ്റ്റുകൾ നമുക്കേവർക്കും സുപരിചിതവുമാണ്. രാജ്യത്തെ അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന അദ്ദേഹത്തെ പാക്കിസ്ഥാനിലേക്കു നാടുകടത്തണം എന്നാണു സെൻകുമാർ എന്ന വർഗ്ഗീയവാദിയുടെ അഭിപായം. ഹരീഷ് വാസുദേവൻ ചെയ്ത കുറ്റം, രാജ്യത്തെ മതപരമായി വിവിവേചനം കൊണ്ടുവന്നു വിഭജിക്കാനുദ്ദേശിച്ചു കൊണ്ടുള്ള പൗരത്വ നിയമത്തെ വിമർശിച്ചു എന്നതാണ്. കേരള പോലീസ് മേധാവിയായിരുന്ന സെൻകുമാർ ആ സ്ഥാനത്തിരിക്കുമ്പോൾ തന്നെ സംഘപരിവാർ തീവ്രവാദികളുമായി അണ്ടർഗ്രൗണ്ട് ബന്ധംപുലർത്തിയിരുന്ന ആളാണ്. പോലീസിലും പട്ടാളത്തിലും എന്നുവേണ്ട എല്ലാ സ്ഥാനങ്ങളിലും സംഘി അജണ്ടകൾ നടത്താൻ ഏമാന്മാർ സുലഭമായിരിക്കെ സെൻകുമാർ ഒക്കെ ചെറിയ കണ്ണികൾ മാത്രം. മത വർഗ്ഗീയവാദം ഒരാളുടെ കാരക്റ്ററിനെ എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ഉത്തമോദാഹരണം ആണ് സെൻകുമാർ. ചാനൽ ചർച്ചകളിൽ സംഘികളെ നിരന്തം അടിച്ചുമലർത്തുന്ന രശ്മിത രാമചന്ദ്രൻ സെൻകുമാറിനെ വിമർശിച്ചും പരിഹസിച്ചും രംഗത്തു വന്നിരിക്കുന്നു.

“ഹരീഷ് വാസുദേവനെ “ഹാരിസ് ” വാസുദേവനാക്കിയ നിങ്ങ വെറുംപോലീസ് മാനല്ല, നിയാണ്ടർ തൽ മാനാണ്!
ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും?!! കട്ട വെയ്റ്റിംഗ്….”

എന്നായിരുന്നു രശ്മിതയുടെ പരിഹാസത്തിലൂന്നിയ വിമർശനം. പാകിസ്താനിലേക്ക് ടിക്കറ്റ് വിതരണം ചെയുന്ന സംഘികൾ ഇതാദ്യമല്ല വിമർശിക്കുന്നവരെ നാടുകടത്തുമെന്നു പറയുന്നത്. അവർ പറഞ്ഞുകൊണ്ടിരിക്കും നമുക്കും പ്രതിരോധിച്ചുകൊണ്ടും ഇരിക്കാം. കാരണം പ്രതികരണങ്ങൾ നിലയ്ക്കുമ്പോൾ അവർപറയുന്നതു സത്യമെന്നു സ്ഥാപിക്കപ്പെടും. അതിനാൽ അവരുടെ മണ്ടത്തരങ്ങളെയും ക്രൂരതകളെയും നമുക്ക് ഒരുപോലെ വിമശിച്ചുകൊണ്ടേ ഇരിക്കാം… ജനങ്ങളെ ബോധവത്കരിച്ചുകൊണ്ടേ ഇരിക്കാം

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.