അങ്ങ് പാഷയായിരിയ്ക്കാം, എന്നാൽ പാഷാണമാകാൻ നോക്കരുത്!

0
195

അഡ്വ രശ്മിത രാമചന്ദ്രൻ

മുഖ്യമന്ത്രിയ്ക്കെതിരെ വിരമിച്ച ന്യായാധിപൻ നടത്തിയ പരാമർശം തേങ്ങയുമായി ബന്ധപ്പെട്ടായത് അത്രത്തോളം നിഷ്ക്കളങ്കമല്ല! മുഖ്യമന്ത്രിയുടെ പിതാവ് തെങ്ങുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന ആളാണ്. മുഖ്യമന്ത്രിയെക്കൂടാതെ 14 ഉടപ്പിറപ്പുകൾ ഉള്ള കുടുംബo – അവശേഷിച്ചത് ഉടപ്പിറപ്പുകളിൽ 3 പേർ മാത്രം! നടന്നു പോന്ന കനൽവഴികൾ കഠിനം തന്നെയാണ്. അതൊക്കെ അങ്ങനെ തന്നെ പറയുന്നതിന് അദ്ദേഹത്തിന് അഭിമാനക്കുറവുമില്ല. വിക്കിപ്പീഡിയയിലും അച്ഛനമ്മമാരുടെ പേരടക്കം പരാമർശിച്ചിരിയ്ക്കുന്നു:
Image may contain: 1 person, text that says "വിരമിച്ച ന്യായാധിപനോട്.. Adv. Resmitha Ramachandran"“Vijayan was born on 24 May 1945 in Pinarayi village of Malabar district in Madras Presidency, as the youngest son of Koran and Kalyani. He had 14 siblings of which only three survived. After graduating school, he worked as a handloom weaver for a year before joining for Pre–university course in the Government Brennen College, Thalassery. Subsequently, he earned B.A. Economics degree from the same college.”

എങ്കിൽ പിന്നെ വിരമിച്ച ന്യായാധിപൻ്റെ അച്ഛനമ്മമാർ ആരെന്നറിയാം എന്നു കരുതി നോക്കി. വ്യക്തിവിവരങ്ങൾ ഇത്ര മാത്രം:
“He was born in Anchal Village, Kollam District, Kerala on 25 May 1956.Completed his primary education from Govt U.P School Vadamon, high schooling from Govt. High School Anchal, graduation from St John’s College, Anchal, LL.B from Government Law College, Thiruvananthapuram and Master of Laws from Mahatma Gandhi University, Kottayam.”
ന്യായാധിപൻ്റെ അച്ഛനമ്മമാരുടെ പേരില്ല, അച്ഛൻ്റെ ഉപജീവനം തെങ്ങുകയറ്റമോ വാഴകൃഷിയോ എന്ന് കൃത്യമായറിയാൻ സാധിയ്ക്കുന്നില്ല… പക്ഷേ, ഗൂഗിൾ തിരച്ചിലിനിടെ മറ്റൊന്നു കിട്ടി:

“RSS Sarkaryavah V. Bhagayya said in Kochi that Justice (Retd. Kerala High Court) Kemal Pasha is a man of great courage and outspoken personality who lives for justice. His approach to the issues are true and natural. Bhagayyaji was referring to Jce Pasha who had addressed the Gurupooja-Gurudakshina programme of RSS in Kochi on August 9. Jce Pasha was the chief guest of the evening. ”
“ചുമ്മാതല്ല,ചാണകത്തിൽ ചവിട്ടി! അയ്നാണ്”
ബഹു. ന്യായാധിപ നോട് വിനയ പുരസ്സരം:
അങ്ങ് പാഷയായിരിയ്ക്കാം. എന്നാൽ പാഷാണമാകാൻ നോക്കരുത്!