Featured
അഡ്വ രശ്മിത രാമചന്ദ്രനെ ജനംടീവിയിൽ ചർച്ചയ്ക്കു വെല്ലുവിളിച്ച ചാനൽ ചീഫ് അനിൽ നമ്പ്യാർ മറുപടികേട്ട് കണ്ടംവഴി ഓടിക്കാണും
ചെറിയ കാര്യമല്ല, ഒരു ചാനൽ മേധാവി തന്നെ സംഘപരിവാറുമായുള്ള ചർച്ചയ്ക്ക് വിളിച്ചിരിയ്ക്കുകയാണ്! Greatly honoured sir! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനിൽ നമ്പ്യാർ സാറാണ്. പഠിക്കുന്ന കാലത്ത് സൂര്യ ടിവി സ്റ്റാഫായിരുന്ന ഇദ്ദേഹത്തിന്റെ വ്യാജരേഖ കേസിന്റെ
174 total views

അഡ്വ രശ്മിത രാമചന്ദ്രനെ ജനംടീവിയിൽ ചർച്ചയ്ക്കു വെല്ലുവിളിച്ച ചാനൽ ചീഫ് അനിൽ നമ്പ്യാർ മറുപടികേട്ട് കണ്ടംവഴി ഓടിക്കാണും
രശ്മിത രാമചന്ദ്രന്റെ മറുപടി
“ചെറിയ കാര്യമല്ല, ഒരു ചാനൽ മേധാവി തന്നെ സംഘപരിവാറുമായുള്ള ചർച്ചയ്ക്ക് വിളിച്ചിരിയ്ക്കുകയാണ്! Greatly honoured sir! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനിൽ നമ്പ്യാർ സാറാണ്. പഠിക്കുന്ന കാലത്ത് സൂര്യ ടിവി സ്റ്റാഫായിരുന്ന ഇദ്ദേഹത്തിന്റെ വ്യാജരേഖ കേസിന്റെ വാർത്ത കേട്ടിട്ടുണ്ട് (കേസൊക്കെ കഴിഞ്ഞ് ‘ കാണുമെന്ന് കരുതുന്നു, പാവം, നല്ല മനുഷ്യനാർന്നു, പത്രപ്രവർത്തനത്തിൽ എത്തിക്സിന്റെ കൈപ്പുസ്തകം)
പിന്നെ, സാറെന്നെ ജനത്തിൽചർച്ചയ്ക്ക് വിളിച്ചു, ആ സ്നേഹം മനസ്സിലായി, തങ്കമാന മനസ്സേ, പൊന്നപ്പാ നൂറു മ്മ. പക്ഷേ, ആളുകൾ പറയുന്നത് ഞാനവിടെ വന്നില്ലെങ്കിലും എന്റെ പോസ്റ്റിലെ ഉള്ളടക്കം ജനം ലോഗോയിൽ ഇടുന്നുണ്ടെന്നാണല്ലോ? ഇന്നാള് വക്കീലന്മാർ ഭരണഘടന വായിക്കുന്ന പടം ഞാനിട്ടത് നിങ്ങൾ വന്ദേമാതരം വായിക്കുന്ന പടമായിട്ടെന്ന്.എങ്കിപ്പിന്നെ, ഞാൻ നേരിട്ടെന്തിനാ ജനത്തിൽ വരുന്നത്? ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാ വണ്ണി ലോ നടത്തുന്ന ചർച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ…. വ്യാജരേഖ കേസു നേരിട്ട സാറിന് പേറ്റന്റ് / കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ? അല്ലേ പിന്നെ, സവർക്കറെ പ്പോലെ മാപ്പെഴുതി കൊടുത്തങ്ങു ” വീർ” ആകണം സാറെ? ആരു സാറിനെ വീർ എന്നു വിളിച്ചില്ലെങ്കിലും ഞാൻ വിളിക്കും സാറെ… കാരണം, സാറ് എളിമയുള്ളവനാ…. ചാനൽ മേധാവിയാന്നുള്ള ഹുങ്കില്ലാതെ ഈ പാവം എന്നെ സാറു ചർച്ചയ്ക്കു വിളിച്ചല്ലോ!
നൂറു ഫ്ലൈയിംഗ് കിസ്സൂടെ….. “( ഉമ്മകൾ ഒക്കെ ഫ്ലയിംഗാ കേട്ടോ, നേരിട്ടില്ല, നിങ്ങടാൾക്കാരു തന്നെ അല്ലേൽ കോണ്ടം തിയറിയുമായി എത്തും, ഞാനൊരു കുല സ്ത്രീ യാ സാറെ, തെക്കേടത്തമ്മയാണെ സത്യം )
175 total views, 1 views today