ഭാവനയെ പരിഹസിച്ചു അഡ്വ സംഗീത ലക്ഷ്മണ. മുൻപും ചിലരോടുള്ള വിധേയത്വം പ്രകടിപ്പിക്കാൻ താരത്തെ അപകീർത്തിപ്പെടുത്തിയിട്ടുള്ള സംഗീത ലക്ഷ്മണ ഇത്തവണ ബോഡി ഷെയ്‌മിങ്ങിന്റെ രൂപത്തിലാണ് അവഹേളനം തുടരുന്നത്.
ഭാവനയ്ക്ക് ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ കിട്ടിയ കാര്യം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ വൈറൽ ആയത് ഭാവനയുടെ മോഡേൺ വസ്ത്ര ധാരണമാണ്. ഭാവന ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ദൃശ്യങ്ങളാണ്.അതോടൊപ്പം ഒരുപാട് ശ്രദ്ധ നേടിയത് താരത്തിന്റെ വസ്ത്രധാരണം ആയിരുന്നു; വിവാദം ആയത് എന്ന് വേണമെങ്കിൽ പറയാം. ഒരു പ്രത്യേക രീതിയിലുള്ള കഫ്താൻ ആയിരുന്നു നടി ധരിച്ചിരുന്നത്.ഭാവന അന്ന് അണിഞ്ഞിരുന്ന വസ്ത്രത്തിന്റെ നിറം സ്കിൻ കളർ ആയിരുന്നത് കൊണ്ട് പെട്ടെന്ന് നോക്കുമ്പോൾ വസ്ത്രം ഇല്ലാത്ത പോലെയായിരുന്നു തോന്നുക. അതുകൊണ്ട് വലിയൊരു കൂട്ടം സദാചാരവാദികൾ ഇപ്പോൾ ഭാവനയുടെ വസ്ത്രധാരണത്തിന് എതിരെ കമന്റുകളും പോസ്റ്റുകളുമൊക്കെ ഇടുന്നുണ്ട്.ഒറ്റ നോട്ടത്തില്‍ ശരീരഭാഗങ്ങളാണ് കാണുന്നതെന്ന് തോന്നുമെങ്കിലും നന്നായി സൂക്ഷിച്ചു നോക്കുമ്പോള്‍ സ്‌കിന്‍ കളര്‍ വസ്ത്രമാണെന്ന് വ്യക്തമാണ്. മോശമായ വസ്ത്രം ഒന്നും അല്ല ഭാവന ധരിച്ചിട്ടുള്ളത് എന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. ഈ വിഷയമാണ് സംഗീത ലക്ഷ്മണയും ഏറ്റുപിടിച്ചിരിക്കുന്നത്.
ഭാവന ധരിച്ച ആ വസ്ത്രം കണ്ടപ്പോൾ ഭാവനയുടെ വയറിന്റെ ഷേപ്പ് നന്നായിരുന്നെങ്കിൽ എന്നാണ് വക്കീൽ പരിഹസിക്കുന്നത്. ആലിലപോലുള്ള അടിവയർ എന്നതാണല്ലോ സ്ത്രീകളുടെ തുടരാതെ കുറിച്ചുള്ള ഭാവനാവിലാസം. ഏതാണ്ട് അതൊക്കെ വച്ചിട്ട് തന്നെയാകും വക്കീലും സ്ത്രീസൗന്ദര്യത്തെ വിലയിരുത്തുന്നത്. വക്കീലിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.
“സിനിമാനടി ഭാവനയുടെ വയറ് ഭാഗംമുൻപൊരിക്കലും ഇമ്മാജിൻ ചെയ്തു നോക്കിയിട്ടില്ലാത്തത് കൊണ്ട്, അതിന് സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നെങ്കിലെന്ന് ഇപ്പോൾ തോന്നിപോയത് എനിക്ക് മാത്രമാണോ?” – എന്നാണു സംഗീതാലക്ഷ്മണ കുറിച്ചത്. എന്തായാലും ഭാവനയ്‌ക്കെതിരെയുള്ള മുൻകാല കുറിപ്പുകൾ പോലെ ഇതും ചിലരെ സുഖിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യാൻ വേണ്ടിയുള്ള കസർത്തുകൾ തന്നെയാണ്. ഇതിലും എത്രഭേദമാണ് സദാചാരവാദികൾ എന്നതാണ് രസകരമായ മറ്റൊരു കാര്യം.
***