സിനിമാ-സീരിയൽ താരവും ബിഗ് ബോസ് മത്സരാര്ഥിയുമായ സുചിത്രാ നായരെ കുറിച്ച് അഡ്വ സംഗീത ലക്ഷ്മണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്

***

“കുറച്ച് നാൾ മുൻപാണ്, യൂട്യൂബ് ഷോർട്സ് ആയി ഈ സ്ത്രീയുടെ ഒരു വീഡിയോ ശ്രദ്ധയിൽപെടുന്നത്. ഈ ചിത്രത്തിൽ കാണുന്ന, ഏതോ ചടങ്ങിനിടയിൽ നിൽക്കുന്നതും ധരിച്ചിരുന്ന സാരി നേരയാക്കുന്നതുമായ ഒരു ഷോർട്ട് വീഡിയോ. ഒരുപാട് തവണ ഞാൻ ആ വീഡിയോ പിന്നെയും പിന്നെയും പിന്നെയും വീണ്ടും പിന്നെയും കണ്ടു. കാരണം എൻ്റെ കണ്ണുകൾ കൊണ്ട് കാണുമ്പോൾ ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീരൂപം ഇവരുടേതാണ് എന്നാണ് എനിക്ക് തോന്നിയത്. പണ്ടത്തെ മലയാള മനോരമ ആഴ്ചപതിപ്പുകളിലെ ചില നോവലുകളിലും ചെറുകഥകളിലുമൊക്കെ കണ്ടിട്ടുള്ള ചിത്രരചനകളിൽ കാണുന്ന പോലുള്ള ആകാരവടിവ്, വരച്ചു വെച്ചത് പോലുള്ള കണ്ണും മൂക്കും ചുണ്ടും മൂക്കുത്തിയും.”

“മലമ്പുഴയിലും ശംഖുമുഖത്തുമൊക്കെ സ്ഥാപിച്ചിട്ടുള്ള കാനായി കുഞ്ഞിരാമൻ്റെ ശില്പങ്ങൾ പോലെ…. Everything was so very perfect about the feminine beauty in her!!! ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ആ ജന്മത്തിലും പെണ്ണായി തന്നെ ജനിക്കണം എന്നാണ് ഞാൻ എന്നും ഇപ്പോഴും ആഗ്രഹിക്കുന്നത്. സുചിത്രയുടെ ആ ഷോർട്ട് വീഡിയോ പല തവണകൾ കണ്ടപ്പോൾ ഒരു തരി പോലും അസൂയ തോന്നിയില്ല, ദൂരെ ആകാശത്ത് കാണുന്ന നക്ഷത്രം നോക്കി സ്വപ്‌നം കാണുന്ന പോലെ എനിക്ക് തോന്നിയത്, എനിക്ക് അതിമോഹം തോന്നിയത് ഇങ്ങനെയാണ്- അതായത്; ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ സ്ത്രീയെ പോലെ സുന്ദരിയായി ജനിക്കണം എനിക്ക് എന്നാണ്.”

“ശേഷം, ഇതാരാണപ്പാ ഇത്രമേൽ വശ്യമായ സുന്ദരമനോഹരസ്ത്രീ എന്നൊക്കെ ചിന്തിച്ചുകൊണ്ടാണ് ഇൻറർനെറ്റിൽ പരതിയത്. ബിഗ്‌ബോസ് പരിപാടി തീരെയും കണ്ടിട്ടില്ല. ഒരുകാലത്തും കണ്ടിട്ടില്ല. സീരിയലുകൾ ഒന്നും തന്നെ പതിവായി കാണുന്ന ശീലവുമില്ലാത്തത് കൊണ്ടാവും ഈ സുന്ദരരൂപം മുൻപ് ശ്രദ്ധയിൽ പെടാതിരുന്നത്. കഴിഞ്ഞ ദിവസമാണ് ഈ സുചിത്ര നായരുടെ ഒരു അഭിമുഖപരിപാടി കാണാൻ ഇടയായത്. ബാഹ്യസൗന്ദര്യം പോലെ തന്നെ ആകർഷണീയമായ സംസാരരീതി, വളരെ tactful ആയി തീരുമാനങ്ങളെടുക്കുന്ന, ചെറുതെങ്കിലും ലഭ്യമാവുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തികൊണ്ട് തന്നെ, തനിക്കായി വന്നെത്താനുളള സൗഭാഗ്യങ്ങൾക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കാനുള്ള പക്വത……അങ്ങനെ പലതും.”

“എന്നാൽ, അഭിമുഖപരിപാടിയിൽ സുചിത്ര പറഞ്ഞതിൽ എൻ്റെ മനസ്സ് ഉടക്കിയത് – ഒരു toxic relationship ൽ നിന്ന് പുറത്ത് കടന്നതിനെ കുറിച്ച് സുചിത്ര തുറന്ന് പറഞ്ഞതാണ്. നമ്മുടേത് പോലൊരു സമൂഹത്തിൽ അത്തരം ഒരു ബന്ധത്തിൽ നിന്ന് പുറത്തിറങ്ങാനും അത് തുറന്ന് പറയാനും ചെറുതല്ലാത്ത ധൈര്യം വേണ്ടതുണ്ട്. മനസ്സിന് തെളിമയും. മറുഭാഗത്ത് നിൽക്കുന്നവൻ ആരാണ് എന്നൊരു സൂചന പോലും നമുക്ക് തരാതെ, ആ വ്യക്തി ആരാണ് എന്നറിയാനുള്ള ഒരു കൗതുകവും ആശങ്കയും നമ്മിൽ ജനിപ്പിക്കാതെ സുചിത്ര സുചിത്രയുടെ ഭാഗം പറഞ്ഞുവെച്ചു. അങ്ങനെ നോക്കി കണ്ട് പഠിച്ച് മാതൃകയാക്കാൻ വേണ്ടുന്ന പലതും കാണാനായി സുചിത്ര എന്ന വ്യക്തിയിൽ, കലാകാരിയിൽ. അതെ, ഇനിയൊരു ജന്മമുണ്ടെങ്കിൽ സുചിത്രയെ പോലൊരു സ്ത്രീയായി ജനിക്കാൻ എനിക്കാവണം. സുന്ദരി, മിടുക്കി.”

“മലൈകോട്ടയ് വാലിബൻ എന്ന സിനിമ ഞാൻ തീയറ്ററിൽ പോയി കാണാനിരുന്നതല്ല. എന്നാൽ സുചിത്രയുടെ സൗന്ദര്യം തീയറ്ററിലെ ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം മാത്രമാവും എന്നെ തീയറ്ററിലേക്ക് എത്തിക്കുക. നന്ദി ലിജോ ജോസ് പല്ലിശ്ശേരി, നന്ദി ഷിബു ബേബി ജോൺ….സുചിത്ര എന്ന സുന്ദരിക്ക് നിങ്ങളുടെ സിനിമയിൽ അവസരം നൽകിയതിന്. എൻ്റെ കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള സ്ത്രീസൗന്ദര്യമായ സുചിത്രയെ വെള്ളിത്തിരയിൽ കാണാനുള്ള അവസരം ഒരുക്കിയതിന്.”

You May Also Like

പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ എണ്ണമറ്റ കഥാപാത്രങ്ങളുമായി ലിയനാർഡോ ഡികാപ്രിയോ എന്ന മഹാനടൻ ജൈത്രയാത്ര തുടരുകയാണ്, ജന്മദിനാശംസകൾ …

Riyas Pulikkal ജാങ്കോ അൺചെയിൻഡ് എന്ന ടാരന്റീനോ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിഖ്യാത നടൻ ലിയനാർഡോ…

മമ്മൂട്ടി ഇടപെട്ടില്ലായിരുന്നു എങ്കിൽ താൻ ജീവനോടെ ഇരിക്കില്ലായിരുന്നു എന്ന് ഉണ്ണിമേരി

ബാലതാരമായി വന്നു മലയാളികളുടെ ഹൃദയസ്പന്ദനമായി മാറിയ നടിയാണ് ഉണ്ണിമേരി. ഒരുകാലത്തു പലരുടെയും സ്വപ്നകാമുകി കൂടിയായിരുന്നു താരം.…

ഒരുപക്ഷെ ചിന്താവിഷ്ടയായ ശ്യാമളയുടെ മുഖം ശ്രീനിവാസൻ ആദ്യമായി കണ്ടത് ഈ ലൊക്കേഷനിൽ വച്ചായിരിക്കും

Roy VT തമിഴ് സിനിമയിൽ ഭാഗ്യരാജിന്റെയും T.രാജേന്ദറിന്റെയും പാത പിന്തുടർന്ന് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം…

‘പർവീൻ’ എന്ന സ്ത്രീ സ്വിമ്മിംഗ് പൂളിൽ ചിലവഴിച്ച സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു – ഗംഭീരമായൊരു ഇറാനിയൻ മിസ്റ്ററി ത്രില്ലർ

ഗംഭീരമായൊരു ഇറാനിയൻ മിസ്റ്ററി ത്രില്ലർ Butterfly Swimming aka Drown (2020) Iran | Persian…