പാകിസ്ഥാനിൽ ഏറ്റവുമധികം പീഡനം അനുഭവിക്കുന്നത് ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല, അഹമ്മദീയ മുസ്‌ലീങ്ങളാണ്

241
അഡ്വ ശ്രീജിത്ത് പെരുമന
അരാഷ്ട്രീയ വർഗീയ ബുദ്ധിജീവികളോടയായി ചില വസ്തുതകൾ 
മതാടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണോ എന്നത് ആത്യന്തികമായി കോടതികൾ തീരുമാനിക്കട്ടെ. പക്ഷെ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്ന ഈ ഘട്ടത്തിൽ വസ്തുതകൾ ജനങ്ങളറിയണം.
മതപീഡനങ്ങൾ നേരിടുന്നവർക്കുവേണ്ടിയാണോ യാത്ഥാർത്ഥത്തിൽ ഇന്ത്യൻ പൗരത്വ നിയമം
മതത്തിന്റെ പേരിൽ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ഹിന്ദു , ബുദ്ധ, ജൈന , പാഴ്‌സി , സിഖ് , ക്രിസ്ത്യൻ എന്നീ മതത്തിൽപ്പെട്ടവരാണോ
അല്ല. പ്രത്യേക മതസ്ഥരല്ലെങ്കിലും , മതത്തിന്റെ പേരിൽ പാക്സിതാനിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾ നേരിടുന്നത് അഹമ്മദീയ മുസ്ലീങ്ങളാണ്. അഹമ്മദീയ മുസ്ലീങ്ങളെ മുസ്ലീങ്ങളായി അംഗീകരിക്കില്ല എന്ന് 1974 പാകിസ്ഥാൻ ഗവണ്മെന്റ് ഉത്തരവിറക്കി. അതുകൊണ്ടുതന്നെ പാകിസ്ഥാന്റെ ഉത്തരവിൻ പ്രകാരം അഹമ്മദീയ മുസ്ലീങ്ങൾ പ്രത്യേക മതമാണ്. അതുകൊണ്ടുതന്നെ പാകിസ്താനിലെ ഹിന്ദുക്കളെക്കാളും, ക്രിസ്ത്യാനികളെക്കാളും, സിഖുകാരെക്കാളും വലിയ മത ന്യുനപക്ഷം അഹമ്മദീയ മുസ്ലീങ്ങളാണ്.
മുസ്‌ലിം മതത്തിൽ നിന്നും പുറത്താക്കപ്പെട്ടതിനാൽ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ മതപീഡനങ്ങൾ നേരിടുന്നത് ഹിന്ദുവോ, ക്രിസ്ത്യനോ അല്ല അഹമ്മദീയ മുസ്ലീങ്ങളാണ്. BBC പുറത്തുവിട്ട കണക്കുകൾ പ്രകാരം 2018 വരെ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ മതപീഡന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് 40 ലക്ഷം ജനസംഖ്യയുള്ള അഹമ്മദീയ മുസ്ലീങ്ങൾക്കെതിരെയും, ബഹൈസ്, ഷിയാസ് തുടങ്ങിയ മറ്റു മുസ്‌ലിം സമുദായങ്ങൾക്കെതിരെയുമാണ് ക്രിസ്ത്യാനികൾക്കെതിരെയോ ഹിന്ദുക്കൾക്കെതിരെയോ അല്ല.
പാകിസ്താനിലും, ബംഗ്ളാദേശിലും ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവർ ചീഫ് ജസ്റ്റിസുമാരും, മന്ത്രിമാരും, പി[അർലമെൻറ് മെമ്പര്മാരുമൊക്കെ ആയിട്ടുണ്ട്. എന്നാൽ 1974 നു ശേഷം ഒരു അഹമ്മദീയ മുസ്ലീമും ഈ രണ്ട രാജ്യങ്ങളിലും അത്തരം പദവികളിൽ എത്തിയിട്ടില്ല.
ഇന്ത്യൻ പൗരത്വ നിയമത്തിൽ പറയുന്ന ANY PERSON FROM THE SIX COMMUNITIES ആറ് മതവിഭാഗങ്ങളിൽപെട്ട പാകിസ്താനിലെയും ബംഗ്ളാദേശിലെയും ചീഫ് ജസ്റ്റിസിനെയും, മന്ത്രിമാരെയുമെല്ലാം എങ്ങനെ മതപീഡനങ്ങൾക്ക് വിധേയരായവരായി കണക്കാക്കാൻ സാധിക്കും?
വസ്തുതകൾ ഇങ്ങനെയാണെന്നിരിക്കെ എന്തുകൊണ്ട് പീഡനമേല്കുന്ന മത ന്യുനപക്ഷങ്ങളെ സംരക്ഷിച്ചുള്ള നിയമത്തിൽ ഏറ്റവും കൂടുതൽ പീഡനമേൽകുന്ന അഹമ്മദീയ മുസ്ലീങ്ങളെ ഉൾക്കൊള്ളിച്ചില്ല?
പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ ഗുരുതരമായ നിലയിൽ കുറഞ്ഞു എന്ന വാദവും BBC കണക്കുകൾ നിരാകരിക്കുന്നു. 1947 ൽ 23 ശതമാനം ഹിന്ദുക്കൾ പാകിസ്താനിലുണ്ടായിരുന്നു എങ്കിൽ ഇപ്പോഴത് 3.7 % ആയി കുറഞ്ഞു എന്ന ഇന്ത്യയുടെ വാദം ശരിയല്ല. 1.5 % -2 % മാത്രമാണ് കുറവുണ്ടായത് എന്ന് 1951 ലെയും 2011 ലെയും സെൻസസുകൾ ചൂണ്ടികാണിച്ചു വ്യക്തമാകുന്നു.
ബംഗ്ളാദേശിലാണ് ഹിന്ദു ജനസംഖ്യയിൽ കാര്യമായ കുറവുണ്ടായിട്ടുള്ളത്. 1951 ൽ 23 ശതമാനം ഉണ്ടായിരുന്നത് 2011 ൽ 8 ശതമാനമായി കുറഞ്ഞു എന്നാൽ 2017 എത്തിയപ്പോൾ 10 .7 ശതമാനമായി കൂടിയതാണ് റിപ്പോർട്ട് പറയുന്നു.
സമാനമായി അഫ്‌ഗാനിസ്ഥാനിൽ ഏറ്റവും കൂടുതൽ മത പീഡനങ്ങൾ അനുഭവിക്കുന്നത് ഹിന്ദുവോ, ക്രിസ്ത്യാനോ അല്ല ഷിയാ ഹസാറാസ് എന്ന വിഭാഗമാണ് എന്ന് BBC റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഇത്തരം യഥാർത്ഥ പീഡനങ്ങൾ അനുഭവിക്കുന്ന ന്യുനപക്ഷങ്ങളെ നമ്മുടെ ഭരണകൂടം കണ്ടില്ല ? രാജ്യത്തിൻറെ ബഹുസ്വരതയെ വ്യഭിചരിക്കാൻ നടത്തുന്ന ഏതൊരു ശ്രമങ്ങളെയും ചെറുത് തോൽപ്പിക്കേണ്ടിയിരിക്കുന്നു .
വാൽ; being A MUSLIM is not a crime in INDIA’