‘ബോഡി പൊളിറ്റിക്സ്’ എന്ന പേരിൽ രഹ്ന ഫാത്തിമ അവതരിപ്പിച്ച പുരോഗമന ചിത്ര രചന ശുദ്ധ അസംബന്ധവും നിയമവിരുദ്ധവുമാണ്

44

അഡ്വ ശ്രീജിത്ത് പെരുമന

‘ബോഡി പൊളിറ്റിക്സ്’ എന്ന പേരിൽ രഹ്ന ഫാത്തിമ അവതരിപ്പിച്ച പുരോഗമന ചിത്ര രചന ശുദ്ധ അസംബന്ധവും , നിയമവിരുദ്ധവുമാണ്.പ്രായപൂർത്തിയാകാത്ത കുട്ടികളിൽ സൃഷ്ടിക്കപ്പെടുന്നതോ, പ്രചോദിക്കപ്പെടുന്നതോ ആയ ഏതൊരു ലൈംഗിക പ്രവൃത്തിയും കുറ്റകരമാണെന്ന് Shankar Kishan Rao Khade Vs. State of Maharashtra, (2013) 5 SCC 546 കേസിൽ സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. കുട്ടികളെ ലൈംഗിക ചോദന സൃഷ്ടിക്കപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്നത്തിൽ ഉഭയകക്ഷി സമ്മതം എന്നത് നിയമപരമായും, ധാർമികമായും തീർത്തും അപ്രസക്തമാണ്.

ഇനിയാരു അപ്രിയ യാഥാർഥ്യം പറയട്ടെ,കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിലെ വിദഗ്ദരായ ഒരു എത്തിക്കൽ ഹാക്കേഴ്‌സ് ടീം എന്നെ ബന്ധപ്പെടുകയുണ്ടായി. ഫെയ്സ്ബുക്കും, ഇൻസ്റ്റഗ്രാമും, വട്സാപ്പും ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളുടെയും , ചൈൽഡ് പോണോഗ്രഫിയുടെയും, സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ തെളിവുകളാണ് അവർ നൽകിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയും, പ്രണയം നടിച്ചും, ഓൺലൈൻ സെക്സ് നടത്തിയും സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നവരിൽ ഏറെയും പ്രായപൂർത്തിയാകാത്തവരാണ് എന്നതായിരുന്നു. 15 മുതൽ 25 വയസ്സുവരെ പ്രായമുള്ളവരാണ് അത്തരത്തിൽ വീട്ടമ്മമാരെപോലും ചൂഷണം ചെയ്തു വരുന്നത് എന്നതാണ് ഹാക്കേഴ്‌സ് തെളിവുകൾ സഹിതം പറയുന്നത്. പലർക്കും രണ്ടോ അതില്കൂടുതയോ ഐഡികളുണ്ട് എന്നതും മറ്റു പല പേരുകളിലും സജീവമായ ഫെയിസ്ബുക്ക് ഗ്രൂപ്പുകളിൽ അംഗങ്ങളാണ് എന്നതും സ്ത്രീകളെ സൗഹ്രദത്തിലാക്കി ചൂഷണം ചെയ്യാൻ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് മനസിലാകുന്നു.

സ്വന്തം വീടുകളിലെ അമ്മയുടെയും, സഹോദരിമാരുടെയും ഉൾപ്പെടെയുള്ള സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പരസ്പരം കൈമാറുകയും ലൈംഗിക ചൂഷണങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട് എന്ന ഞെട്ടിക്കുന്ന പ്രബുദ്ധ കേരളം ഇനിയും അറിയാതെ പോകരുത്.
“ഡൽഹി നിർഭയ മോഡലിൽ സ്വന്തം പെങ്ങളെ ബലാത്സംഗം ചെയ്യുന്നത് കാണണം എന്ന കൗമാരക്കാരന്റെ മെസഞ്ചർ ചാറ്റ് അക്ഷരാർത്ഥത്തിൽ മനഃസാക്ഷിയെപോലും പിടിച്ചുലയ്ക്കുന്നതാണ്.”

ഈ വിഷയത്തിൽ വിശദമായ അന്വേഷണത്തിനും പരാതികൾക്കും തയ്യാറെടുക്കുകയാണ് എന്നതിനാൽ കൂടുതൽ കാര്യങ്ങൾ ഈ ഘട്ടത്തിൽ വിശദീകരിക്കുന്നില്ല. പലതും പരിഷ്കൃത സമൂഹത്തെ അമ്പരപ്പിക്കുന്നവയാണ്. സ്വന്തം വീടുകളിൽപോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നതിന്റെ നേർസാക്ഷ്യമായിരുന്നു പല ചട്ടുകളും പല പ്രൊഫൈലുകളും. പറഞ്ഞുവന്നത് പുരോഗമനവും, ബോഡി പൊളിറ്റിക്‌സും പ്രഖ്യാപിക്കേണ്ടതും, നവോത്ഥാനം സൃഷ്ടിക്കേണ്ടതും നാഗമേനിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചുകൊണ്ടല്ല എന്നതാണ്. അതൊരു അറ്റൻഷൻസീക്കിങ് പുർഗമനമാനവും മാർക്കറ്റിങ്ങുമായേ തത്ക്കാലം കാണാൻ സാധിക്കുകയുള്ളൂ.

പ്രായപൂർത്തിയായ രണ്ടു എതിർ ലിംഗക്കാർ പൊതുശല്യമാകാതെ നടത്തുന്ന ശരീര വിപ്ലവങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുകയും, ആണും പെണ്ണും ചുംബിച്ചാലോ, ആലിംഗനം ചെയ്താലോ, പ്രണയിച്ചാലോ, ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലോ കപ്പല് കയറിപ്പോകുന്ന മലയാളിയുടെ കപട സദാചാരത്തിനെതിരെ കർശന നിലപാടെടുക്കുകയും ആ വിഷയത്തിൽ രെഹ്ന ഫാത്തിമയെ ഉൾപ്പെടെ പിന്തുണച്ചിട്ടുമുള്ള ഒരാളാണ് എന്നതിനാൽ സദാചാര ആൾക്കൂട്ട ആക്രമണം പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് ഈ അഭിപ്രായ പ്രകടനം നടത്തുന്നത്.

“ആദ്യ രാത്രിയിൽ സ്ത്രീയെ OK ടെസ്റ്റ് നടത്താനുള്ള വ്യാജ യോനീ രക്തം” ചൂടപ്പം പോലെ വിറ്റഴിയുന്ന ലൈംഗിക അരാചകത്വം വേട്ടയാടുന്ന ഒരു നാട്ടിൽ തുണിയഴിച്ച് ചിത്രം വരപ്പിച്ചുകൊണ്ടല്ല കുഞ്ഞുങ്ങളെ ലൈംഗികമായി പ്രുബദ്ധരാകേണ്ടത് മറിച്ച് ശാസ്ത്രീയവും, പ്രായോഗികവുമായ ലൈംഗിക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക അവബോധത്തിലൂടെയുമാണ്.
ലൈംഗികത നാല് കണ്ടം തുണികളിൽ പൊതിഞ്ഞു ചില്ലുകൂട്ടിൽ സൂക്ഷിക്കാവുന്ന ഒന്നല്ല അത് സന്യാസാസിമാർക്കാണെങ്കിലും, മനുഷ്യദൈവങ്ങൾക്കാണെങ്കിലും എന്ന യാഥാർഥ്യമാണ് കന്യാസ്ത്രീയുടേയും, പള്ളീലച്ചന്റെയും, ഉസ്താദുമാരുടെയും, പൂജാരിമാരുടെയും, ഗുർമിന്ദർസിംഗിനെപ്പോലുള്ള ആൾ ദൈവങ്ങളുടേയുമെല്ലാം കഥകൾ നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ പ്രബുദ്ധ സദാചാര അപ്പോസ്തലന്മാരുടെ നാട്ടിൽ അർധരാത്രി സൂര്യൻ ഉദിച്ചുകൊണ്ടേയിരിക്കുന്നു

(ഹാക്കേഴ്‌സ് വെരിഫൈ ചെയ്ത് വിവരങ്ങൾ സ്ഥിതീകരിച്ച ശേഷം അയച്ചുതന്ന ഒരു സ്‌ക്രീൻ ഷോട്ടാണ് പോസ്റ്റിനോടൊപ്പം. disgusting സ്ക്രീൻഷോട്ട് അതുപോലെ പോസ്റ്റ് ചെയ്യേണ്ടിവന്നതിൽ വിഷമമുണ്ട് പക്ഷെ നമ്മുടെ കുട്ടികൾ എവിടെ എത്തി നിൽക്കുന്ന സാമൂഹിക തലം വ്യക്തമാക്കാൻ മറിച്ചൊരു മാർഗ്ഗമില്ല. നാളെ നിങ്ങളുടെ വീടുകളിലെ മര്യാദരാമന്മാരായ മക്കളുടെയും ഇത്തരമൊരു അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കുക )

Advertisements