തബ്ലീഗികൾ കാണിച്ചത് അശ്രദ്ധയും നിയമലംഘനവും ആണ് സംശയമില്ല, എന്നാൽ ചൗധരി മൊയലാളിയുടെ അത്രയും വരില്ല

87

അഡ്വ ശ്രീജിത്ത് പെരുമന

തബ്ലീഗിൽ പങ്കെടുത്ത വിദേശികൾ കൊറോണ പരത്തുകയോ, വിസ ചട്ടങ്ങൾ ലംഘിക്കുകയോ, കൊറോണ പരത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല എന്നും അവരവരുടെ ഭാഷയിൽ ഖുർആൻ പാരായണം ചെയ്തത് വിസ ചട്ടങ്ങളുടെ ലംഘനമല്ലെന്നും, മത പ്രചാരണം നടത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി ; തുടർന്ന് 8 മ്യാൻമർ സ്വദേശികൾക്കെതിരേ പോലീസ് ചുമത്തിയ FIR ഉം കേസുകളും ബോംബെ ഹൈക്കോടതി റദ്ദാക്കി.

ഈ വാർത്തയോട് ചേർത്തുകൊണ്ട് ചില സംഘിത്തലകൾ തുറന്നു കാണിക്കാനുണ്ട് ✌️
ഇസ്‌ലാമോഫോബിയയുടെ പ്രചാരകനായ മാധ്യമ മുതലാളിയുടെ സ്ഥാപനം സീൽ ചെയ്ത സംഭവം അറിഞ്ഞിരിക്കുമല്ലോ.നിസാമുദീനിലെ തബ്ലീഗി നടന്ന കെട്ടിടത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ “തബ്ലീഗ് കോവിഡ്” ആണെന്നും പടർത്തുന്നത് മുസ്ലീങ്ങളാണെന്നും പ്രചരിപ്പിച്ച ചൗധരി മൊയലാളീന്റെ സീ ന്യുസ് റിപ്പോർട്ടർമാരുൾപ്പെടെ 28 തൊഴിലാളികൾക്ക് കൊറോണ സ്ഥിതീകരിച്ചതിനാൽ കെട്ടിപ്പൂട്ടി സീൽ ചെയ്ത വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

കാര്യം തബ്ലീഗികളും കാണിച്ചത് അശ്രദ്ധയും, നിയമലംഘനവും ആണ് സംശയമില്ല എന്നാൽ ചൗധരി മൊയലാളിയുടെ അത്രയും വരില്ല കാരണം തബ്ലീഗികൾ തങ്ങൾക്ക് രോഗം ഉണ്ടെന്നോ, പടരുമെന്നോ അറിയാതെയാണ് മതാചാരങ്ങൾക്ക് ഒത്തുകൂടിയേതെങ്കിൽ ചൗധരി കൊറോണ വൈറസിന് മതവും ജാതിയും നൽകി പ്രചരിപ്പിക്കുകയും ഒപ്പം രോഗലക്ഷണങ്ങളുൾപ്പെടെ കാണിച്ച മാധ്യമപ്രവർത്തകരെ ഒരു ഓഫീസിൽ സാമൂഹിക അകലം പോലും പാലിക്കാതെ ജോലി ചെയ്യിപ്പിച്ച് അസുഖബാധിതരാക്കുകയായിരുന്നു. ഇതാദ്യമായല്ല സുധീർ ചൗധരി ഇസ്‌ലാമോഫോബിയ പരത്തുന്നത് മത സപർദ്ദ വളർത്തിയതിനും, ഇസ്‌ലാമോഫോബിയ പടർത്തിയതിനും 2016 ൽ ചൗധരിക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തിരുന്നു.
കൊടുത്താ കൊല്ലത്തും കിട്ടും ചൗധരീ !