അന്ന് സഞ്ചരിച്ച ആ ഇന്ത്യൻ വഴികളിൽ പലതും ഇന്ന് ചൈനയുടേതായിരിക്കുന്നു എന്ന വാർത്ത നൊമ്പരപ്പെടുത്തുന്നതാണ്

76

അഡ്വ ശ്രീജിത്ത് പെരുമന

അന്ന് സഞ്ചരിച്ച ആ ഇന്ത്യൻ വഴികളിൽ പലതും ഇന്ന് ചൈനയുടേതായിരിക്കുന്നു എന്ന വാർത്ത നൊമ്പരപ്പെടുത്തുന്നതാണ് .ചൈന പിടിച്ചെടുത്ത ഭൂമി തിരികെ മേടിക്കാൻ യുദ്ധമല്ല, ഇച്ഛാശക്തിയാണ് നട്ടെല്ലുള്ള ഭരണകൂടത്തിന് വേണ്ടത്.സമാധാനത്തിന്റെ സന്ദേശവാഹകരായ ഗാന്ധിജിയുടെ പിന്മുറക്കാർക്ക് കാര്യങ്ങൾ ഒരു യുദ്ധമുഖത്തേക്ക് കൊണ്ടുചെന്നെത്തിക്കാൻ സാധിക്കില്ല . ഒരു ശത്രുവിനെയും, ശത്രുരാജ്യങ്ങളെയും ആദ്യം ആക്രമിക്കുകയില്ല എന്ന സഹിഷ്ണുതയാർന്ന പ്രഖ്യാപിത നയമാണ് നമുക്കുള്ളത് എന്നതും സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ നാം കണക്കിലെടുക്കേണ്ടതുണ്ട്.

തന്റെ ദേശസ്നേഹി ടീമ്സിനെയും, പശുരക്ഷ സൈന്യത്തെയും, നാഗ്പൂർ സൈന്യത്തെയും കാണിച്ച് ഉണ്ടയില്ലാ വെടിവെക്കുകയോ, ഫാൻസിനു വേണ്ടി യുദ്ധം പ്രഖ്യാപിക്കുകയോ അല്ല വേണ്ടത്. ചർച്ചകളും, സമാധാനവും പുലരണം. നയതന്ത്രവും, മനുഷ്യത്വവും, ഇരുപത് ധീര സൈനികർക്ക് ജീവൻ നഷ്ട്ടമായ ആ ഹിമാലയൻ താഴ്വര ഓർമ്മകളിൽ ഓടിയെത്തുന്നു.യുദ്ധമോഹികളും, സിനിമാകൊട്ടയിൽ ദേശീയ ഗാനം പാടുമ്പോൾ ദേശസ്നേഹം നിർഗ്ഗളിക്കുന്നവരും ആനകളെ തെളിച്ച് ഈ വഴി വരേണ്ടതില്ല .

**