കൊലപാതകികൾ തന്നെ സത്യം വിളിച്ചു പറയുന്നത് കേൾക്കൂ

197

Adv Sreejith Perumana

കൊലപാതകികൾ തന്നെ സത്യം വിളിച്ചു പറയുന്നത് കേൾക്കൂ.

“ഞാനും (ഫാദർ പിതൃക്കയിൽ ), ഫാദർ കോട്ടൂരാനും, സിസ്റ്റർ സെഫിയും ചേർന്നാണ് സിസ്റ്റർ അഭയയെ ചുറ്റികയും, കൂടവും കൊണ്ട് അടിച്ച് കൊന്ന ശേഷം കിണറ്റിൽ തള്ളിയത്. ശേഷം കോൺവെന്റിന്റെ മതില് ചാടി പുറത്ത് കടന്നു. ഞാനും സിസ്റ്റർ സെഫിയും തമ്മിൽ ഹൃദയബന്ധമാണ്. സിസ്റ്റർ സെഫിയുടെ ശരീരത്തിൽ താൻ സ്പർശിച്ചിട്ടുണ്ട്. ”

സിസ്റ്റർ അഭയ കേസിൽ എന്താണ് സംഭവിച്ചതെന്ന് കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പിതൃക്കയിൽ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു ദൃശ്യങ്ങളാണിത്.നർക്കോ പരിശോധന സമയത്താണ് പിതൃക്കയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ നർക്കോ പരിശോധന ഫലമോ, ബ്രെയിൻ മാപ്പിങ് തെളിവുകളോ മാത്രം ഉപയോഗപ്പെടുത്തി ക്രിമിനൽ കുറ്റങ്ങൾ തെളിയിക്കാനും ശിക്ഷിക്കാനും സാധിക്കില്ല എന്നതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടായാൾ ഇന്ന് സഭയുടെ തിരുവസ്ത്രത്തിനുള്ളിൽ വിശുദ്ധനായി വാഴുന്നു എന്നതാണ് വിരോധഭാസം.ദൈവത്തിനും, സഭയ്ക്കും വേണ്ടിയാണല്ലോ ഈ നാർക്കോ എന്നോർക്കുമ്പോഴാണ് ഒരു ആശ്വാസം.

ദാരിദ്ര്യം,ബ്രഹ്മചര്യം,അനുസരണം എന്നീ വ്രതങ്ങൾ ആയുഷ്ക്കാലം മുഴുവൻ അനുവർത്തിക്കേണ്ടവരാണ് സഭയിലെ സന്യാസികൾ ….
ഇതിൽ പറഞ്ഞ ഏതെങ്കിലും ഒരു വ്രതമെങ്കിലും പാലിക്കാത്ത ഒരുപാട് സന്യാസിവര്യന്മാരുണ്ട് നാട്ടിൽ. ഇപ്പറഞ്ഞ വ്രതങ്ങളൊക്കെ ഞായറാഴ്ച്ച പ്രസംഗങ്ങളിൽ മാത്രം ഒതുക്കി കിട്ടാവുന്നതിൽ ഏറ്റവും മുന്തിയ സൗകര്യങ്ങൾ ഏർപ്പാടാക്കി ജീവിതം ആസ്വദിക്കുന്നവരാണ് ഇന്നത്തെ വൈദികരിൽ ഭൂരിഭാഗവും എന്നത് ഒരു അപ്രിയ സത്യമാണെന്ന് വിശ്വാസികൾക്കും അറിയാം.

ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്യുന്നു. എന്ന വചനം പഠിപ്പിക്കുന്നവർ തന്നെ ഒൻപത് വയസ്സുകാരിയുടെ അടിവസ്‌ത്രം അഴിച്ചു പരിശോധിക്കുന്നത് വൈദികരിൽ സംഭവിച്ചിരിക്കുന്ന വൻ മൂല്യച്യുതിയെ തുറന്നുകാട്ടുന്നു.
കൊട്ടൂരാന്റെയും, സെഫിയുടെയും,ഫ്രാങ്കോ ബിഷപ്പിന്റേതും, റോബിൻ പിതാവിന്റേതുമൊന്നും ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരിക്കലും പുറത്തു വരാതെ പള്ളിമേടകളിൽ ഒതുങ്ങിപ്പോകുന്ന ഇത്തരം നൂറുകണക്കിന് സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് നൂറുശതമാനവും വിശ്വസിക്കുന്ന ആളുകളാണ് സംഭയ്ക്കുള്ളിലുള്ളത്.

പക്ഷേ പള്ളീലച്ചനെ വിമർശിക്കുന്നവന് തെമ്മാടിക്കുഴി എന്ന അലിഖിത സത്യം വിശ്വാസികളെ പിന്തിരിപ്പിക്കുന്നു. ആ ചോദ്യംചെയ്യപ്പെടാത്ത വിശ്വാസം മുതലെടുത്താണ് കന്യാസ്ത്രീ മഠങ്ങളുടെ അകത്തളങ്ങളിൽ മാലാഖമാർ പീഡിപ്പിക്കപ്പെടുന്നതും, അടിമകളാക്കപ്പെടുന്നതും. അതിനെ ഭേദിച്ച് പുറത്തുവരിക എന്നത് നൂറ്റാണ്ടുകൾക്കിടയിൽ സിസ്റ്റർ ലൂസിയെപ്പോലുള്ളവരിലൂടെ മാത്രമാണ്.അതിജീവനത്തിനായി സാധികാത്തവർക്ക് ഭൂമിയുടെ ഗുരുത്വാകർഷണം നഷ്ടമാകും.ഗുരുത്വാകർഷണ ബലം നഷ്ട്ടപ്പെട്ട് മഠങ്ങളിലെ കിണറുകളിലേക്ക് വീഴുന്ന കുഞ്ഞാടുകൾക്ക് സിസ്റ്റർ അഭയയുടെ നാമത്തിൽ ആമേൻ

അടുക്കളയിൽ വെള്ളം കുടിക്കാൻ പോകുമ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നുന്നത് എന്തുകൊണ്ട്.❓️❓️

ഈ വീഡിയോ കണ്ട് അനുകരിക്കരുത്.സിസ്റ്റർ അഭയയുടേത് ആത്മഹത്യയാണെന്ന റിപ്പോർട്ട് സമർപ്പിച്ച കെടി മൈക്കിൾ ഒരു കൊലപാതകത്തെ “ആത്മഹത്യയാക്കുന്ന “അപൂർർവ്വ വീഡിയോ അഭയയുടെ ശിരോവസ്ത്രം, ചെരുപ്പ്, ഡയറി എന്നിവ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ /മജിസ്‌ട്രേറ്റ് കിഷോര്‍ ഐ.എ.എസ്സില്‍ നിന്നും എഴുതി വാങ്ങിയത് മൈക്കിളായിരുന്നു. കേസിലെ സുപ്രധാന തെളിവുകളായ ഇവ പിന്നീട് കാണാതായതിന് പിന്നില്‍ മൈക്കിളാണെന്ന് കണ്ടെത്തി അദ്ദേഹത്തെ പ്രതിച്ചേർത്തു. എന്നാൽ പിന്നീട് തെളിവുകളുടെ അഭാവാത്തിൽ വിട്ടയച്ചെങ്കിലും ഈ വീഡിയോ പറഞ്ഞുവെക്കുന്നു കേരള പോലീസിന്റെയും ഏമാന്മാരുടെയും ശുഷ്ക്കാന്തി.