പൗരത്വ ബില്ല് നടപ്പിലാക്കില്ല എന്ന സംസ്ഥാനങ്ങളുടെ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമാണ്, വേണ്ടത് ശക്തമായ പ്രതിഷേധങ്ങൾ

173

Adv Sreejith Perumana

പൗരത്വ ബില്ല് നടപ്പിലാക്കില്ല എന്ന സംസ്ഥാനങ്ങളുടെ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമാണ്; അറിയണം നിങ്ങളിത്.

ഭരണഘടനയുടെ ഷെഡ്യുൾ 7 ലെ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന നിയമ നിർമ്മാണമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സർക്കാർ നടത്തിയത്. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമനിർമ്മാണത്തിനുള്ള ധിക്കാരം കേന്ദ്രസർക്കാരിൽ മാത്രമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് രാജ്യത്തെ നിയമമായ പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്നുള്ള അഞ്ച് സംസ്ഥാനങ്ങളുടെ നിലപാടിന് യാതൊരു നിയമസാധുതയും ഇല്ല. സംസ്ഥാനങ്ങൾക്ക് അത്തരത്തിൽ ഒരു നിലപാട് എടുക്കാം എന്നല്ലാതെ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിക്കാൻ സാങ്കേതികമായി സാധിക്കില്ല.

അതുകൊണ്ടുതന്നെ ജുഡീഷ്യൽ റിവ്യൂ എന്ന മാർഗ്ഗത്തിലൂടെ സുപ്രീംകോടതിയിൽ നിയമത്തിന്റെ ഭരണഘടന വിരുദ്ധത അറിയിക്കുക എന്നതാണ് ഏക മാർഗ്ഗം. മതേതരത്വം എന്ന ഭരണഘടനയുടെ അടിസ്ഥാന തത്വത്തെയാണ് പൗരത്വ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ വെല്ലുവിളിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 14 , 15 , 21 എന്നിവയുടെ നഗ്നമായ ലംഘനത്തിനാണ് പാർലമെന്റിൽ ജനപ്രതിനിധികൾ എന്നപേരിലുള്ള ശുംഭന്മാർ കയ്യടിച്ചത്. നിയമത്തിന്റെ ഭരണഘടാ ലംഘനം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ സാധിക്കണം. അതിനായി നിയജ്ഞരുടെ വിദഗ്ധമായ ചർച്ചകളും അഭിപ്രായങ്ങൾ സ്വരൂപിക്കണം.

പൊതുജനങ്ങൾ രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും പ്രതിഷേധ സമരങ്ങൾക്കായി ഇറങ്ങണം. അങ്ങെനെ നിയമവഴിയിലൂടെയും, പ്രതിഷേധങ്ങളിലൂടെയും ചേര്ത്ത് തോൽപിക്കണം രാജ്യം കണ്ട ഏറ്റവും വർഗീയമായ ഒരു നിയമത്തെയും, നിയമ നിർമ്മാണം നടത്തിയ ഫാസിസ്റ്റ് ഭരണകൂടത്തെയും.

അഡ്വ ശ്രീജിത്ത് പെരുമന