തിരിച്ചറിവിനും മുൻപേ അദ്ദേഹത്തെ മരണം തട്ടിയെടുത്തു❗️

0
593

Adv Sreejith Perumana

ഏറെ ദുഖകരവും, ഞെട്ടലുള്ളവക്കുന്നതുമായ വാർത്ത ; തിരിച്ചറിവിനും മുൻപേ അദ്ദേഹത്തെ മരണം തട്ടിയെടുത്തു❗️

മോഹനൻ എന്ന മോഹനൻ വൈദ്യർക്ക് ആദരം 💔

ചേർത്തല മോഹനൻ എന്ന മോഹനൻ വൈദ്യർ മരണപ്പെട്ടു എന്ന വാർത്തകൾ എന്നെ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ഇൻബോക്സുകളിൽ നിറയുകയാണ്.സമ്മിശ്ര വികാരങ്ങളോടെയുള്ള സന്ദേശങ്ങൾ അയക്കുന്ന സുഹൃത്തുക്കളോട് എല്ലാ ബഹുമാനത്തോടെയും എനിക്ക് ഒന്ന പറയാനുള്ളു. മോഹനൻ എന്ന വ്യക്തിയോടയിരുന്നില്ല എന്റെ പോരാട്ടം മറിച്ച് മനുഷ്യൻ ശൂന്യകാശത്ത് സ്ഥിര താമസമാക്കിയ കാലത്തും ശ്രീ മോഹനനെപ്പോലെ ആശാസ്ത്രീയതയും, അന്ധവിശ്വാസവും വളർത്തി മനുഷ്യരെ അന്ധകാരത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ചിതകൾക്കും ബിസിനസുകൾക്കും അതിനു ഇരകളാക്കപ്പെടുന്ന ജനതയുടെ ബുദ്ധിശൂന്യതയ്ക്കുമെതിരെയായിരുന്നു എന്റെ പോരാട്ടങ്ങൾ.
ഒരുപക്ഷെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി മോഹനന്റെ പേരിൽ കേസുകൾ നൽകി എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഒരിക്കൽ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നൽകുകയും ചെയ്തയാൾ ഈയുള്ളവനായിരിക്കും.

ഏറ്റവും ഒടുവിൽ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് കണ്ട് നൽകിയ പരാതിയിൽ മോഹനനെതിരെ നരഹത്യക്കും, വ്യാജ ചികിത്സയ്ക്കും കേസെടുത്തിരുന്നു.മനഃപൂർവമല്ലാത്ത നരഹത്യ, ജീവന് അപായമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കൽ, വ്യാജ ചികിത്സ എന്നിവയ്ക്കാണ് യഥാക്രമം 304A, 336 IPC, മെഡിക്കൽ പ്രാക്ട്ടീഷണേഴ്സ് ആക്റ്റ് വകുപ്പ് 38 എന്നിവ പ്രകാരം മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

ചെയ്യുന്നത് വ്യാജ ചികിത്സയാണ് എന്നും മാരക രോഗമുള്ള കുട്ടിക്ക് മരണം പോലും സംഭവിക്കാമെന്ന് മനസ്സിലാക്കിയിട്ടും ജീവൻ രക്ഷാ മരുന്നുകൾ ഉപേക്ഷിക്കാൻ പറഞ്ഞ വൈദ്യരുടെ ഉഡായിപ്പ് ബോധ്യപ്പെട്ട ശേഷമാണ് അന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.കൂടാതെ കുട്ടിയെ വ്യാജ വൈദ്യരുടെ അടുത്തേക്ക് പറഞ്ഞയച്ച സാമൂഹ്യപ്രവർത്തകനെതിരെയും, മാതാപിതാക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നത് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു . മാതാപിതാക്കൾക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്ന് ഞാൻ നൽകിയ പരാതി പരിശോധിച്ച അസിസ്റ്റന്റ് ഇൻസ്പെക്റ്റർ ജനറൽ അഭിപ്രായപ്പെട്ടിരുന്നു.

കൂടാതെ ആലപ്പുഴയിലെ കായംകുളത്ത് നേരിട്ടെത്തി സർക്കിൾ ഇൻസ്പെക്റ്ററും, സബ് ഇൻസ്പെക്റ്ററും ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്ത് മോഹനന്റെ വ്യാജ ചികിത്സാ കേന്ദ്രം പൂട്ടിക്കുകയും ചെയ്തിരുന്നു എന്ന വലിയ ചാരുതാർഥ്യം ഈ വിഷയത്തിലുണ്ട്. ആലപ്പുഴ ജില്ലയിലെ മോഹനന്റെ എല്ലാ വ്യാജ കേന്ദ്രങ്ങളും അന്ന് അടച്ചുപൂട്ടി. താൻ വൈദ്യൻ അല്ലാ വെറും പ്രഭാഷകൻ മാത്രമാണ് എന്ന് മോഹനന് പോലീസിനോടും ജനങ്ങളോടും പറയേണ്ടിവന്നു. മോഹനന് ചികിത്സ നടത്താനുള്ള യാതൊരുവിധ റജിസ്‌ട്രേഷനും എവിടെയും ഇല്ല എന്നത് തെളിയിക്കപ്പെട്ടു.

ഞാൻ നൽകിയ പരാതിയിലെ അറസ്റ്റ് ഭയന്ന് മോഹനൻ ഹൈക്കോടതയിൽ മുൻ‌കൂർ ജാമ്യഹർജ്ജി നൽകി. മോഹനൻ എന്ന വ്യക്തിയെ ആക്രമിക്കുക എന്ന എന്തെങ്കിലും ഉദ്ദേശമല്ല പരാതികൾക്ക് പിന്നിലുണ്ടായിരുന്നത് മറിച്ച് അദ്ദേഹത്തിന്റെ വ്യാജ വൈദ്യ ഉഡായിപ്പുകൾ ഇല്ലാതാക്കുക, വ്യാജ വൈദ്യശാലകൾ അടച്ചുപൂട്ടുക എന്ന ആത്യന്തികമായ ലക്ഷ്യങ്ങളിൽ പലതും ലക്ഷ്യം കണ്ടു. പിന്നീട് കൃത്യമായ ഫോളോഅപ്പ് നടത്തി വരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ആകസ്മികവും ദുരൂഹവുമായ വിയോഗം എന്നത് ഏറെ ദുഖകരമാണ്.

May be an image of 1 person and textവൈറസൊ ബാക്റ്റീരയോ രോഗങ്ങളോ ഇല്ലെന്നും അലോപ്പതി ശാസ്ത്രം വ്യാജമാണെന്നും ആധുനിക വൈദ്യശാസ്ത്രങ്ങളെല്ലാം തെറ്റാണെന്നും പ്രചരിപ്പിക്കുന്നതിനോടൊപ്പം അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, ഭയവും വളർത്തി വ്യാജ ചികിത്സ നടത്തിവന്ന അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരാളും അയാളെ പിന്തുണച്ചും, ചികിത്സ തേടിയും, ആരാധിച്ചും വന്ന ഒരുപറ്റം ജനതയും ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിഞ് മോചിതരാകണം. മോഹനനെ പിന്തുണച്ചും, സൈബർ ആക്രമണം നടത്തിയും പിന്തുണച്ച നിങ്ങളാണ് അദ്ദേഹത്തിന്റെ യഥാർത്ഥ കൊലയാളികൾ..

ആധുനിക വൈദ്യശാസ്ത്രത്തിനു രക്ഷിക്കാൻ കഴിയുമായിരുന്ന ഒരുപാട് രോഗികളെ നെല്ലിക്ക നീരും, തേനും, ജീരകവും നൽകി മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന ഇത്തരം ആളുകൾ വാളെടുത്തവൻ വാളാൽ എന്ന തത്വ ശാസ്ത്രവും അറിഞ്ഞിരിക്കേണ്ടതാണ് എന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നു..
ശ്രീ മോഹനനെതിരെ വ്യക്തിപരമായി ഞാൻ നൽകിയ പരാതികളെല്ലാം ഇതോടെ അവസാനിക്കുമെങ്കിലും കൂണുകൾ പോലെ മുളച്ചുപൊങ്ങുന്ന വ്യാജ വൈദ്യന്മാർക്കും, മന്ത്രവാദികൾക്കും, ആൾദൈവങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങൾ ഇനിയും തുടരും

അഡ്വ ശ്രീജിത്ത്‌ പെരുമന